നിന്‍റെ കരച്ചില്‍ ഞങ്ങള്‍ കണ്ടിട്ടുണ്ട് എന്ന അര്‍ത്ഥം വരുന്ന പാട്ടാണ് ഇംഗ്ലണ്ടിന്‍റെ രണ്ടാം ഇന്നിംഗ്സില്‍ സ്മിത്ത് ബൗണ്ടറിയില്‍ ഫീല്‍ഡ് ചെയ്യുമ്പോള്‍ ആരാധകര്‍ ഉറക്കെപ്പാടിയത്. പന്ത് ചുരണ്ടല്‍ വിവാദത്തില്‍ കുറ്റസമ്മതം നടത്തവെ സ്മിത്ത് പൊട്ടിക്കരഞ്ഞതിനെ പരാമര്‍ശിച്ചായിരുന്നു ആരാധകരുടെ പരിഹാസം.

എഡ്ജ്ബാസ്റ്റണ്‍: ആഷസ് പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ ആവേശം അവസാന ദിനത്തിലേക്ക് കടക്കുമ്പോള്‍ ഇരു ടീമിലെയും കളിക്കാര്‍ തമ്മിലുള്ള വാക് പോരും ശ്രദ്ധേയമായിരുന്നു. ഉസ്മാന്‍ ഖവാജയെ പുറത്താക്കിയശേഷം യാത്രയയപ്പ് നല്‍കിയ ഇംഗ്ലീ് പേസര്‍ ഒലി റോബിന്‍സന്‍റെ പെരുമാറ്റമാണ് മൂന്നാം ദിനം ശ്രദ്ധേയമായതെങ്കില്‍ നാലാം ദിനം ഇംഗ്ലീഷ് ആരാധക കൂട്ടമായ ബാര്‍മി ആര്‍മി ഓസ്ട്രേലിയന്‍ താരം സ്റ്റീവ് സ്മിത്തിനെതിരെ പരിഹാസ പാട്ടുമായി രംഗത്തെത്തിയതാണ് വാര്‍ത്തയായത്.

Add Asianetnews as a Preferred SourcegooglePreferred

നിന്‍റെ കരച്ചില്‍ ഞങ്ങള്‍ കണ്ടിട്ടുണ്ട് എന്ന അര്‍ത്ഥം വരുന്ന പാട്ടാണ് ഇംഗ്ലണ്ടിന്‍റെ രണ്ടാം ഇന്നിംഗ്സില്‍ സ്മിത്ത് ബൗണ്ടറിയില്‍ ഫീല്‍ഡ് ചെയ്യുമ്പോള്‍ ആരാധകര്‍ ഉറക്കെപ്പാടിയത്. പന്ത് ചുരണ്ടല്‍ വിവാദത്തില്‍ കുറ്റസമ്മതം നടത്തവെ സ്മിത്ത് പൊട്ടിക്കരഞ്ഞതിനെ പരാമര്‍ശിച്ചായിരുന്നു ആരാധകരുടെ പരിഹാസം.

Scroll to load tweet…

ആരാധകരുടെ പാട്ട് ആസ്വദിക്കുന്നതുപോലെ തലയാട്ടുന്ന സ്മിത്തിനെയും അത് കേട്ട് ചിരിക്കുന്ന ബാറ്റര്‍ ഒലി റോബിന്‍സണെയും വീഡിയോയില്‍ കാണാം. ഓസ്ട്രേലിയയുടെ രണ്ടാം ഇന്നിംഗ്സില്‍ സ്മിത്ത് ബാറ്റിംഗിനായി ക്രീസിലെത്തുമ്പോഴും ആരാധകര്‍ ഇതേരീതിയില്‍ പരിഹസിച്ചിരുന്നു. 2019ലെ ആഷസ് പരമ്പരയില്‍ ഇംഗ്ലീഷ് ആരാധകരുടെ പരിഹാസത്തിന് ബാറ്റുകൊണ്ട് മറുപടി നല്‍കിയ സ്മിത്ത് 700ല്‍ അധികം റണ്‍സടിച്ച് പരമ്പര 2-2 സമനിലയാക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചിരുന്നു. എന്നാല്‍ എഡ്ജ്ബാസ്റ്റണ്‍ ടെസ്റ്റില്‍ ആദ്യ ഇന്നിംഗ്സില്‍ 16 റണ്‍സെടുത്ത് പുറത്തായ സ്മിത്ത് രണ്ടാം ഇന്നിംഗ്സില്‍ ആറ് റണ്‍സിന് പുറത്തായി.

Scroll to load tweet…

നാലാം ദിനം അവസാന സെഷനില്‍ സ്മിത്തിന്‍റെ വിക്കറ്റ് നഷ്മായത് ഓസ്ട്രേലിയക്ക് കനത്ത പ്രഹമേല്‍പ്പിക്കുകയും ചെയ്തു.281 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ഓസ്ട്രേലിയ നാലാം ദിനം കളി നിര്‍ത്തുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 107 റണ്‍സെന്ന നിലയിലാണ്. 34 റണ്‍സോടെ ഉസ്മാന്‍ ഖവാജയും 13 റണ്‍സുമായി നൈറ്റ് വാച്ച്മാന്‍ സ്കോട് ബോളന്‍ഡുമാണ് ക്രീസില്‍. ഏഴ് വിക്കറ്റ് ശേഷിക്കെ ജയത്തിലേക്ക് ഓസ്ട്രേലിയക്ക് ഇനിയും 174 റണ്‍സ് കൂടി വേണം.

ലോകകപ്പ് മത്സരക്രമം പുറത്തിറക്കാനാവാതെ ഐസിസി, കാരണം പാക്കിസ്ഥാനെന്ന് കുറ്റപ്പെടുത്തി ബിസിസിഐ