മെല്‍ബണ്‍: ഓസ്‌ട്രേലിയയിലെ ബിഗ്‌ ബാഷ് ടി20 ലീഗില്‍ വീണ്ടും അമ്പരപ്പിച്ച് ബൗണ്ടറിലൈന്‍ ക്യാച്ച്. അഡ്‌ലെയ്‌ഡ് സ്‌ട്രൈക്കേര്‍സ്- മെല്‍ബണ്‍ റെനഗേ‌ഡ്‌സ് മത്സരത്തില്‍ ടോം കൂപ്പറാണ് ഈ വിസ്‌മയ ക്യാച്ചെടുത്തത്. 

മെല്‍ബണ്‍ താരം ഫിലിപ്പ് സാള്‍ട്ടാണ് കൂപ്പറിന്‍റെ ക്യാച്ചില്‍ മടങ്ങിയത്. ബൗണ്ടറിലൈനില്‍ നിന്ന് ചാടിയുയര്‍ന്ന് പന്തുപിടിച്ച താരം വായുവിലേക്ക് എറിഞ്ഞ ശേഷം ബൗണ്ടറിക്ക് പുറത്തേക്ക് ചാടി. തിരികെ ബൗണ്ടറിക്ക് ഉള്ളില്‍ എത്തിയ റെനഗേഡ്‌സ് താരം സാഹസികമായി പന്ത് എത്തിപ്പിടിക്കുകയായിരുന്നു. ക്യാച്ചിന്‍റെ ദൃശ്യം ബിഗ് ബാഷ് അധികൃതര്‍ തന്നെയാണ് സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെച്ചത്.