ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ അഞ്ച് ടി20കളും മൂന്ന് ഏകദിനങ്ങളുമാണ് ഇന്ത്യ കളിക്കുക

മുംബൈ: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയില്‍ മിതാലി രാജും ടി20യില്‍ ഹര്‍മന്‍പ്രീത് കൗറും ഇന്ത്യന്‍ വനിതാ ടീമിനെ നയിക്കും. മുംബൈയില്‍ ബിസിസിഐ ആസ്ഥാനത്ത് വനിതാ സെലക്‌ഷന്‍ കമ്മിറ്റിയാണ് ടീമുകളെ പ്രഖ്യാപിച്ചത്. 

Add Asianetnews as a Preferred SourcegooglePreferred

ആദ്യ മൂന്ന് ടി20കള്‍ക്കുള്ള ടീമിനെയേ പ്രഖ്യാപിച്ചിട്ടുള്ളൂ. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ അഞ്ച് ടി20കളും മൂന്ന് ഏകദിനങ്ങളുമാണ് ഇന്ത്യ കളിക്കുക. സൂറത്ത് ടി20ക്കും വഡോദര ഏകദിനങ്ങള്‍ക്കും വേദിയാകും. സെപ്‌റ്റംബര്‍ 24ന് ആരംഭിക്കുന്ന പരമ്പര ഒക്‌ടോബര്‍ 14ന് അവസാനിക്കും. 

ഏകദിന ടീം:Mithali Raj (Captain), Jemimah Rodrigues, Harmanpreet Kaur (vice-captain), Punam Raut, Smriti Mandhana, Deepti Sharma, Taniya Bhatia (wicket-keeper), Jhulan Goswami, Shikha Pandey, Mansi Joshi, Ekta Bisht, Poonam Yadav, D Hemalatha, Rajeshwari Gayakwad, Priya Punia

ടി20 ടീം: Harmanpreet Kaur (Captain), Smriti Mandhana (vice-captain), Jemimah Rodrigues, Deepti Sharma, Taniya Bhatia (wicket-keeper), Poonam Yadav, Shikha Pandey, Arundhati Reddy, Pooja Vastrakar, Radha Yadav, Veda Krishnamurthy, Harleen Deol, Anuja Patil, Shafali Verma, Mansi Joshi