Asianet News MalayalamAsianet News Malayalam

ധോണിയില്ല; അടിമുടി മാറ്റങ്ങളോടെ വിന്‍ഡീസ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീം

വിന്‍ഡീസിനെതിരായ ക്രിക്കറ്റ് പരമ്പരയില്‍ വിരാട് കോലിക്ക് വിശ്രമമില്ല. ടീമിനെ കോലി തന്നെ നയിക്കും. ലോകകപ്പിനിടെ പരിക്കേറ്റ ശിഖര്‍ ധവാന്‍ ടീമിലേക്ക് തിരിച്ചെത്തി. ധോണിയെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.

BCCI announced squad for West Indies tour
Author
Mumbai, First Published Jul 21, 2019, 2:30 PM IST

മുംബൈ: വിന്‍ഡീസിനെതിരായ ക്രിക്കറ്റ് പരമ്പരയില്‍ വിരാട് കോലിക്ക് വിശ്രമമില്ല. ടീമിനെ കോലി തന്നെ നയിക്കും. ലോകകപ്പിനിടെ പരിക്കേറ്റ ശിഖര്‍ ധവാന്‍ ടീമിലേക്ക് തിരിച്ചെത്തി. ധോണിയെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ടി20യില്‍ ഋഷഭ് പന്താണ് വിക്കറ്റ് കീപ്പറാവുക. നവ്ദീപ് സൈനി, രാഹുല്‍ ചാഹര്‍ എന്നിവരെ ടി20 ടീമില്‍ ഉള്‍പ്പെടുത്തി. കുല്‍ദീപ് യാദവ്, യൂസ്‌വേന്ദ്ര ചാഹല്‍ എന്നിവരെ ഒഴിവാക്കിയിട്ടുണ്ട്. കോലി, രവീന്ദ്ര ജഡേജ, രോഹിത് ശര്‍മ, ഋഷഭ് പന്ത് എന്നിവരാണ് മൂന്ന് ടീമിലും ഉള്‍പ്പെട്ട താരങ്ങള്‍. ഹാര്‍ദിക് പാണ്ഡ്യക്ക് മൂന്ന് ഫോര്‍മാറ്റില്‍ നിന്നും വിശ്രമം അനുവദിച്ചിട്ടുണ്ട്. ആഗസ്റ്റ് മൂന്നിനാണ് പരമ്പര ആരംഭിക്കുന്നത്. 

പൃഥ്വി ഷാ, മുരളി വിജയ്, ശിഖര്‍ ധവാന്‍ എ്ന്നിവരെ ടെസ്റ്റ് ടീമിലേക്ക് പരിഗണിച്ചില്ല. പരിക്കാണ് പൃഥ്വിക്ക് വിനയായത്. ദീര്‍ഘകാലം പരിക്കിന്റെ പിടിയിലായിരുന്ന സീനിയര്‍ വിക്കറ്റ് കീപ്പര്‍ വൃദ്ധിമാന്‍ സാഹ ടെസ്റ്റ് ടീമിലേക്ക് തിരിച്ചെത്തി. കെ.എല്‍ രാഹുലിനൊപ്പം മായങ്ക് അഗര്‍വാളാണ് ടെസ്റ്റില്‍ ഓപ്പണ്‍ ചെയ്യുക. അജിന്‍ക്യ രഹാനെ ടീമില്‍ സ്ഥാനം നിലനിര്‍ത്തി. 

ടി20 ടീം: വിരാട് കോലി (ക്യാപ്റ്റന്‍), രോഹിത് ശര്‍മ, ശിഖര്‍ ധവാന്‍, ശ്രേയാസ് അയ്യര്‍, മനീഷ് പാണ്ഡെ, ഋഷഭ് പന്ത്, ക്രുനാല്‍ പാണ്ഡ്യ, രവീന്ദ്ര ജഡേജ, വാഷിംഗ്ടണ്‍ സുന്ദര്‍, രാഹുല്‍ ചാഹര്‍, ഭുവനേശ്വര്‍ കുമാര്‍, ഖലീല്‍ അഹമ്മദ്, ദീപക് ചാഹര്‍, നവ്ദീപ് സൈനി.

ഏകദിന ടീം: വിരാട് കോലി (ക്യാപ്റ്റന്‍), രോഹിത് ശര്‍മ (വൈസ് ക്യാപ്റ്റന്‍), ശിഖര്‍ ധവാന്‍, കെ എല്‍ രാഹുല്‍, ശ്രേയാസ് അയ്യര്‍, മനീഷ് പാണ്ഡെ, ഋഷഭ് പന്ത്, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, യൂസ്‌വേന്ദ്ര ചാഹല്‍, കേദാര്‍ ജാദവ്, മുഹമ്മദ് ഷമി, ഭുവനേശ്വര്‍ കുമാര്‍, ഖലീല്‍ അഹമ്മദ്, നവ്ദീപ് സൈനി.

ടെസ്റ്റ് ടീം: വിരാട് കോലി (ക്യാപ്റ്റന്‍), അജിന്‍ക്യ രഹാനെ (വൈസ് ക്യാപ്റ്റന്‍), മായങ്ക് അഗര്‍വാള്‍, കെ എല്‍ രാഹുല്‍, ചേതേശ്വര്‍ പൂജാര, ഹനുമ വിഹാരി, രോഹിത് ശര്‍മ, ഋഷഭ് പന്ത്, വൃദ്ധിമാന്‍ സാഹ, ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, ഇശാന്ത് ശര്‍മ, മുഹമ്മദ് ഷമി, ജസപ്രീത് ബൂമ്ര, ഉമേഷ് യാദവ്.

Follow Us:
Download App:
  • android
  • ios