Asianet News MalayalamAsianet News Malayalam

പ്രഥമ അണ്ടര്‍ 19 ലോകകപ്പ് നേടിയ ഇന്ത്യന്‍ വനിതാ ടീമിന് ബിസിസിഐയുടെ ആദരം; അഭിനന്ദിച്ച് സച്ചിന്‍- വീഡിയോ

ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ ലോകകപ്പ് നേടിയ ടീമിനെ അഭിനന്ദിച്ചു. ബിസിസിഐ സെക്രട്ടറി ജയ് ഷായും സച്ചിനൊപ്പമുണ്ടായിരുന്നു. എന്നാല്‍ ചടങ്ങില്‍ ക്യാപ്റ്റന്‍ ഷെഫാലി വര്‍മയ്ക്ക് പങ്കെടുക്കാനിയില്ല.

bcci felicitates under 19 indian women team after they won world cup saa
Author
First Published Feb 1, 2023, 8:09 PM IST

അഹമ്മദാബാദ്: പ്രഥമ അണ്ടര്‍ 19 വനിതാ ലോകകപ്പ് ജേതാക്കളായ ഇന്ത്യന്‍ ടീമിന് ബിസിസിഐയുടെ ആദരം. അഹമ്മദാബാദില്‍ നടന്നുകൊണ്ടിരിക്കുന്ന ഇന്ത്യ- ന്യൂസിലന്‍ഡ് മൂന്നാം ടി20 മത്സരം നടക്കുന്ന നരേന്ദ്ര മോദി സ്‌റ്റേഡിയത്തിലാണ് താരങ്ങള്‍ക്ക് സ്വീകരണം നല്‍കിയത്. ഇംഗ്ലണ്ടിനെ തോല്‍പിച്ചാണ് ദക്ഷിണാഫ്രിക്കയില്‍ നടന്ന പ്രഥമ ലോകകപ്പില്‍ ജേതാക്കളായത്. ചാംപ്യന്‍മാര്‍ക്ക് ബിസിസിഐ അനുവദിച്ച അഞ്ച് കോടി രൂപ പാരിതോഷികം ടീമിന് കൈമാറി. താരങ്ങളെ ഇതിനായി ബിസിസിഐ നേരത്തേ തന്നെ അഹമ്മദാബാദിലേക്ക് ക്ഷണിച്ചിരുന്നു.

ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ ലോകകപ്പ് നേടിയ ടീമിനെ അഭിനന്ദിച്ചു. ബിസിസിഐ സെക്രട്ടറി ജയ് ഷായും സച്ചിനൊപ്പമുണ്ടായിരുന്നു. ഇംഗ്ലണ്ടിനെ ഏഴ് വിക്കറ്റിന് തോല്‍പിച്ചാണ് ഇന്ത്യയുടെ കിരീടധാരണം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് വനിതകള്‍ വെറും 68 റണ്‍സില്‍ പുറത്തായപ്പോള്‍ ഇന്ത്യ 14 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി. ക്യാപ്റ്റന്‍ ഷെഫാലി വര്‍മ്മ 11 പന്തില്‍ 15 ഉം സഹ ഓപ്പണര്‍ ശ്വേത ശെരാവത്ത് 6 പന്തില്‍ 5 ഉം ഗൊങ്കാഡി ത്രിഷ 29 പന്തില്‍ 24 ഉം റണ്‍സെടുത്ത് പുറത്തായപ്പോള്‍ നാലാം വിക്കറ്റ് കൂട്ടുകെട്ടില്‍ സൗമ്യ തിവാരിയും(37 പന്തില്‍ 24*), റിഷിത ബസുവും(0*) ഇന്ത്യക്ക് കിരീടം സമ്മാനിച്ചു. സ്‌കോര്‍: ഇംഗ്ലണ്ട് വനിതകള്‍- 68 (17.1), ഇന്ത്യന്‍ വനിതകള്‍- 69/3 (14). 

ഇംഗ്ലണ്ടിന്റെ തകര്‍ച്ച

ടോസ് നേടി ബൗളിംഗ് തെരഞ്ഞെടുത്ത ഇന്ത്യന്‍ ക്യാപ്റ്റന്‍ ഷെഫാലി വര്‍മ്മയുടെ തീരുമാനം ശരിവെച്ചാണ് മത്സരം തുടങ്ങിയത്. തിദാസ് സന്ധുവിന്റെ ആദ്യ ഓവറിലെ നാലാം പന്തില്‍ ഇംഗ്ലീഷ് ഓപ്പണര്‍ ലിബേര്‍ട്ടി ഹീപ്(2 പന്തില്‍ 0) പുറത്തായി. മൂന്നാം നമ്പറിലെത്തിയ ഫിയോണ ഹോളണ്ട് അര്‍ച്ചന ദേവി എറിഞ്ഞ നാലാം ഓവറിലെ മൂന്നാം പന്തില്‍ പുറത്തായി. 8 പന്തില്‍ 10 റണ്‍സാണ് ഫിയോണ നേടിയത്. ഇതേ ഓവറില്‍ ക്യാപ്റ്റനും മറ്റൊരു ഓപ്പണറുമായ ഗ്രേസ് സ്‌കീവന്‍സ് 12 പന്തില്‍ 4 റണ്‍സുമായി അര്‍ച്ചയ്ക്ക് തന്നെ വിക്കറ്റ് സമ്മാനിച്ച് മടങ്ങി. പിന്നാലെ ഇംഗ്ലണ്ട് 17.1 ഓവറില്‍ വെറും 68 റണ്‍സില്‍ എല്ലാവരും പുറത്തായി. ഇംഗ്ലണ്ട് നിരയില്‍ നാല് താരങ്ങള്‍ മാത്രമാണ് രണ്ടക്കം കണ്ടത്. 19 റണ്‍സ് നേടിയ റയാന്‍ മക്ഡൊണള്‍ഡാണ് ടോപ് സ്‌കോറര്‍. ഇന്ത്യക്കായി തിദാസ് സന്ധുവും അര്‍ച്ചന ദേവിയും പര്‍ഷാവി ചോപ്രയും രണ്ട് വീതം വിക്കറ്റ് നേടി. മന്നത് കശ്യരും ഷെഫാലി വര്‍മ്മയും സോനം യാദവും ഓരോരുത്തരെ പുറത്താക്കി.

വീണ്ടും ഇഷാന്‍ കിഷന്‍ ദയനീയ തോല്‍വി; പൃഥ്വി ഷായ്ക്ക് അവസരം നല്‍കാത്തതിനെതിരെ ആരാധകര്‍

Follow Us:
Download App:
  • android
  • ios