കഴിഞ്ഞ വര്‍ഷം പാക്കിസ്ഥാനിലെ റാവല്‍പിണ്ടിയില്‍ നടന്ന പാക്കിസ്ഥാന്‍-ഇംഗ്ലണ്ട് ടെസ്റ്റ് മത്സരത്തിലെ ബാറ്റിംഗ് പിച്ചിന് വളരെ മോശം റേറ്റിംഗും ഡി മെറിറ്റ് പോയന്‍റും മാച്ച് റഫറി നല്‍കിയെങ്കിലും പാക് ക്രിക്കറ്റ് ബോര്‍ഡ് ഇതിനെതിരെ അപ്പീല്‍ നല്‍കുകയും അനുകൂല ഉത്തരവ് നേടുകയും ചെയ്തിരുന്നു. ഡി മെറിറ്റ് പോയന്‍റ് ഒഴിവാക്കുകയും ചെയ്തു.

ഇന്‍ഡോര്‍: ഇന്ത്യ-ഓസ്ട്രേലിയ ടെസ്റ്റ് പരമ്പരയിലെ മൂന്നാം ടെസ്റ്റിന് വേദിയായ ഇന്‍ഡോര്‍ ക്രിക്കറ്റ് സ്റ്റേഡിയത്തിലെ പിച്ചിന് മോശം റേറ്റിംഗ് നല്‍കിയ ഐസിസി മാച്ച് റഫറി ക്രിസ് ബ്രോഡിന്‍റെ തീരുമാനം ചോദ്യം ചെയ്യാനൊരുങ്ങി ബിസിസിഐ. രണ്ടര ദിവസത്തില്‍ അവസാനിച്ച ഇന്‍ഡോര്‍ ടെസ്റ്റിനുശേഷം മാച്ച് റഫറിയുടെ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ഇന്‍ഡോര്‍ പിച്ചിന് മോശം റേറ്റിംഗും മൂന്ന് ഡി മെറിറ്റ് പോയന്‍റും ഐസിസി നല്‍കിയിരുന്നു.

ഇതിനെതിരെ ആണ് ബിസിസിഐ അപ്പീല്‍ നല്‍കാനൊരുങ്ങുന്നത്. ഇക്കാര്യത്തില്‍ സാഹചര്യങ്ങള്‍ വിലയിരുത്തിയശേഷം ഉചിതമായ തീരുമാനം വൈകാതെ എടുക്കുമെന്ന് ബിസിസിഐ പ്രതിനിധി പറഞ്ഞു. കഴിഞ്ഞ വര്‍ഷം പാക്കിസ്ഥാനിലെ റാവല്‍പിണ്ടിയില്‍ നടന്ന പാക്കിസ്ഥാന്‍-ഇംഗ്ലണ്ട് ടെസ്റ്റ് മത്സരത്തിലെ ബാറ്റിംഗ് പിച്ചിന് വളരെ മോശം റേറ്റിംഗും ഡി മെറിറ്റ് പോയന്‍റും മാച്ച് റഫറി നല്‍കിയെങ്കിലും പാക് ക്രിക്കറ്റ് ബോര്‍ഡ് ഇതിനെതിരെ അപ്പീല്‍ നല്‍കുകയും അനുകൂല ഉത്തരവ് നേടുകയും ചെയ്തിരുന്നു. ഡി മെറിറ്റ് പോയന്‍റ് ഒഴിവാക്കുകയും ചെയ്തു.

അന്ന് ഐപിഎല്ലില്‍ ഇപ്പോള്‍ പിഎസ്എല്ലില്‍, ലൈവ് കമന്‍ററിക്കിടെ അവതാരകയെ കൈയിലെടുത്ത് വട്ടം ചുറ്റി ഡാനി മോറിസണ്‍

ഇതേ മാതൃകയില്‍ ഐസിസി മാച്ച് റഫറിയുടെ തീരുമാനത്തിനെതിരെ അപ്പീല്‍ നല്‍കാനാണ് ബിസിസിഐയുടെ തീരുമാനം. ഐസിസി നിയമപ്രകാരം മാച്ച് റഫറിയുടെ തീരുമാനത്തിനെതിരെ 14 ദിവസത്തിനുള്ളില്‍ ക്രിക്കറ്റ് ബോര്‍ഡിന് അപ്പീല്‍ നല്‍കാനാവും. ഇന്‍ഡോറിലെ പിച്ചിന് മൂന്ന് ഡി മെറിറ്റ് പോയന്‍റാണ് മാച്ച് റഫറി നല്‍കിയിരിക്കുന്നത്. അടുത്ത അ‍ഞ്ച് വര്‍ഷത്തിനുള്ളില്‍ രണ്ട് ഡി മെറിറ്റ് പോയന്‍റ് കൂടി ലഭിച്ചാല്‍ പിന്നീട് 12 മാസത്തേക്ക് ഈ ഗ്രൗണ്ടില്‍ രാജ്യാന്തര മത്സരങ്ങള്‍ നടത്താനാവില്ല. ഇന്ത്യ-ഓസ്ട്രേലിയ പരമ്പരയിലെ ആദ്യ രണ്ട് ടെസ്റ്റിനും വേദിയായ നാഗ്പൂരിനും ദില്ലിക്കും ശരാശരി റേറ്റിംഗ് ആണ് ഐസിസി മാച്ച് റഫറി നല്‍കിയത്.

ഇന്‍ഡോര്‍ ടെസ്റ്റിലെ ആദ്യ ദിനം ആദ്യ സെഷനില്‍ തന്നെ പന്ത് കുത്തിത്തിരിഞ്ഞത് ബാറ്റിംഗ് ദുഷ്കരമാക്കിയിരുന്നു. ആദ്യ സെഷനില്‍ തന്നെ ഏഴ് വിക്കറ്റ് നഷ്ടമായ ഇന്ത്യ ഒന്നാം ഇന്നിംഗ്സില്‍ 109 റണ്‍സിന് ഓള്‍ ഔട്ടായി. ഒമ്പത് വിക്കറ്റിനാണ് ഇന്‍ഡോറില്‍ ഓസ്ട്രേലിയ ജയിച്ചത്.