ഏഷ്യയിലെ ക്രിക്കറ്റ് പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്ന സംഘടനയായ ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലില്‍ 24 രാജ്യങ്ങളാണ് അംഗങ്ങളായുള്ളത്.

ദുബായ്: ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലിന്‍റെ(എസിസി) പുതിയ പ്രസിഡന്‍റായി ബിസിസിഐ സെക്രട്ടറി ജയ് ഷാ തെരഞ്ഞെടുക്കപ്പെട്ടു. ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് തലവന്‍ നജ്മുള്‍ ഹസന്‍ പാപ്പോണിന് പകരമാണ് ജയ് ഷാ ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലിന്‍റെ പ്രസിഡന്‍റാവുന്നത്. എസിസി പ്രസിഡന്‍റാവുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി കൂടിയാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പുത്രനായ ജയ് ഷാ.

Scroll to load tweet…

ഏഷ്യയിലെ ക്രിക്കറ്റ് പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്ന സംഘടനയായ ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലില്‍ 24 രാജ്യങ്ങളാണ് അംഗങ്ങളായുള്ളത്. ഏഷ്യാ കപ്പ് ടൂര്‍ണമെന്‍റ് സംഘടിപ്പിക്കുന്നതും എസിസിയാണ്. കൊവിഡ് 19 മഹാമാരിമൂലം 2020ല്‍ നടക്കേണ്ട ഏഷ്യാ കപ്പ് ടി20 ടൂര്‍ണമെന്‍റ് മാറ്റിവെച്ചിരുന്നു.

പാക്കിസ്ഥാനാണ് ഏഷ്യാ കപ്പിന് ആതിഥേയത്വം വഹിക്കേണ്ടതെങ്കിലും ഇന്ത്യയുടെ ബഹിഷ്കരണ ഭീഷണി മൂലം ടൂര്‍ണമെന്‍റ് ബംഗ്ലാദേശിലേക്കോ ശ്രീലങ്കയിലേക്കോ മാറ്റാന്‍ എസിസി തീരുമാനിച്ചിരുന്നു.