കഴിഞ്ഞ വര്‍ഷം ഓസ്ട്രേലിയയില്‍ നടന്ന ടി20 ലോകകപ്പിനുശേഷം രോഹിത്തും കോലിയും ഇന്ത്യക്കായി ടി20 മത്സരങ്ങള്‍ കളിച്ചിട്ടില്ല. യുവതാരങ്ങള്‍ നിരവധിപേര്‍ ടീമില്‍ അവസരത്തിനായി കാത്തിരിക്കുമ്പോള്‍ രോഹിത്തിനെയും കോലിയയെും അടുത്ത ടി20 ലോകകപ്പില്‍ കളിപ്പിക്കണോ എന്ന കാര്യത്തില്‍ ആശയക്കുഴപ്പമുണ്ട്.
മുംബൈ: അടുത്ത വര്‍ഷം ജൂണില്‍ നടക്കുന്ന ടി20 ലോകകപ്പില്‍ രോഹിത് ശര്‍മ തന്നെ ഇന്ത്യയെ നയിക്കുമോ എന്ന ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കി ബിസിസിഐ സെക്രട്ടറി ജയ് ഷാ. രോഹിത് ക്യാപ്റ്റനായി തുടരുന്ന കാര്യത്തില്‍ വ്യക്തത വേണമെന്നാണ് എല്ലാവരും പറയുന്നത്. എന്നാല്‍ ടി20 ലോകകപ്പിന് മുമ്പ് അഫ്ഗാനിസ്ഥാനെതിരായ ടി20 പരമ്പരയും ഐപിഎല്ലും നടക്കാനുണ്ട്. അഥുകൊണ്ടുതന്നെ ഇക്കാര്യത്തില്‍ തിരക്കിട്ട് തീരുമാനം എടുക്കേണ്ട ആവശ്യമില്ലെന്ന് ജയ് ഷാ പറഞ്ഞു.
ഇപ്പോള്‍ വ്യക്തത വരുത്തേണ്ട ആവശ്യമെന്താണ്. ജൂണിലാണ് ടി20 ലോകകപ്പ് ആരംഭിക്കുന്നത്. അതിനു മുമ്പ് ആവശ്യത്തിന് സമയമുണ്ട്. അഫ്ഗാനിസ്ഥാനെതിരായ പരമ്പരയും ഐപിഎല്ലും നടക്കാനുമുണ്ട്-ജയ് ഷാ പറഞ്ഞു. രോഹിത് ക്യാപ്റ്റനായി തുടരുമോ എന്ന കാര്യത്തിലെ ആശയക്കുഴപ്പം മാറ്റണമെന്ന് മുന്‍ താരങ്ങളടക്കം നേരത്തെ ആവശ്യപ്പെട്ടിരുന്നു.
ഇംഗ്ലണ്ടിന് വീണ്ടും നാണക്കേട്, 25 വര്‍ഷത്തിനുശേഷം വിന്‍ഡീസിന് ചരിത്രനേട്ടം; ബട്‌ലര്‍ ഗോള്‍ഡന്‍ ഡക്ക്
കഴിഞ്ഞ വര്‍ഷം ഓസ്ട്രേലിയയില്‍ നടന്ന ടി20 ലോകകപ്പിനുശേഷം രോഹിത്തും കോലിയും ഇന്ത്യക്കായി ടി20 മത്സരങ്ങള്‍ കളിച്ചിട്ടില്ല. യുവതാരങ്ങള്‍ നിരവധിപേര്‍ ടീമില്‍ അവസരത്തിനായി കാത്തിരിക്കുമ്പോള്‍ രോഹിത്തിനെയും കോലിയയെും അടുത്ത ടി20 ലോകകപ്പില്‍ കളിപ്പിക്കണോ എന്ന കാര്യത്തില്‍ ആശയക്കുഴപ്പമുണ്ട്. ഇന്ന് ദക്ഷിണാഫ്രിക്കക്കെതിരെ ആരംഭിക്കുന്ന ടി20 പരമ്പരയിലും ഇരുവരും കളിക്കുന്നില്ല.
അതേസമയം, ബെംഗലൂരുവില്‍ ബിസിസിഐയുടെ സ്വന്തം സ്ഥലത്ത് ദേശീയ ക്രിക്കറ്റ് അക്കാദമി ആസ്ഥാനം അടുത്ത ഓഗസ്റ്റ് മുതല്‍ പ്രവര്‍ത്തനം തുടങ്ങുമെന്നും ജയ് ഷാ പറഞ്ഞു. നിലവില്‍ ചിന്നസ്വാമി സ്റ്റേഡിയത്തിലാണ് ദേശീയ ക്രിക്കറ്റ് അക്കാദമി പ്രവര്‍ത്തിക്കുന്നത്. ബെംഗലൂരുവിന് പുറമെ നോര്‍ത്ത് ഈസ്റ്റിലും ജമ്മു കശ്മീരിലും ദേശീയ ക്രിക്കറ്റ് അക്കാദമികള്‍ സ്ഥാപിക്കുമെന്നും ഇവയും അടുത്ത ഓഗസ്റ്റില്‍ പ്രവര്‍ത്തിച്ചു തുടങ്ങുമെന്നും ജയ് ഷാ പറഞ്ഞു. ഡേ നൈറ്റ് ടെസ്റ്റ് മത്സരങ്ങളുടെ കാര്യത്തില്‍ ആലോചിച്ച് തീരുമാനമെടുക്കുമെന്നും ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ ഡേ നൈറ്റ് ടെസ്റ്റ് ഉള്‍പ്പെടുത്തുന്നത് ആലോചിക്കുമെന്നും ജയ് ഷാ പറഞ്ഞു.
