Asianet News MalayalamAsianet News Malayalam

ഇന്ത്യയുടെ സ്‌ട്രെങ്ത് ആന്‍ഡ് കണ്ടീഷനിംഗ് കോച്ച്; ബിസിസിഐ ചുരുക്കപ്പട്ടിക പുറത്തുവിട്ടു

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ സ്‌ട്രെങ്ത് ആന്‍ഡ് കണ്ടീഷനിംഗ് കോച്ചിനെ അടുത്തുതന്നെ പ്രഖ്യാപിക്കും. മൂന്ന് പേരുടെ ചുരുക്കപ്പട്ടിക ബിസിസിഐ പുറത്തുവിട്ടു. ശങ്കര്‍ ബസു ടീം വിട്ടതിന് ശേഷമുള്ള ഒഴിവിലേക്കായിരുന്നു അപേക്ഷ ക്ഷണിച്ചത്.

BCCI shortlisted India's Strength and Conditioning coaches list
Author
Mumbai, First Published Sep 1, 2019, 6:12 PM IST

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ സ്‌ട്രെങ്ത് ആന്‍ഡ് കണ്ടീഷനിംഗ് കോച്ചിനെ അടുത്തുതന്നെ പ്രഖ്യാപിക്കും. മൂന്ന് പേരുടെ ചുരുക്കപ്പട്ടിക ബിസിസിഐ പുറത്തുവിട്ടു. ശങ്കര്‍ ബസു ടീം വിട്ടതിന് ശേഷമുള്ള ഒഴിവിലേക്കായിരുന്നു അപേക്ഷ ക്ഷണിച്ചത്. നിക്ക് വെബ്ബ്, ലൂക്ക് വുഡ്ഹൗസ്, രജ്‌നികാന്ത് ശിവഗ്നാനം എന്നിവരാണ് പട്ടികയിലുള്ളത്. 

ന്യൂസിലന്‍ഡ് വനിതാ ക്രിക്കറ്റ് ടീമിനൊപ്പം ജോലി ചെയ്യുന്ന നിക്ക് വെബ്ബിനാണ് കൂടുതല്‍ സാധ്യത. മറ്റു ക്ലബുകളുടെയം റഗ്ബി ടീമിന്റെയും കണ്ടീഷനിങ് കോച്ചായി  വെബ്ബ് സേവനമനുഷ്ഠിച്ചിട്ടുണ്ട്. വുഡ്ഹൗസാവട്ടെ ഇപ്പോള്‍ ഇംഗ്ലീഷ് റഗ്ബി ടീമിനൊപ്പമുണ്ട്. മുന്‍പ് ഇംഗ്ലീഷ് കൗണ്ടി ടീമുകളുടെ കണ്ടീഷനിങ് കോച്ചായുള്ള പരിചയവും വുഡ്ഹൗസിനുണ്ട്. 

രജ്‌നികാന്ത് ഐപിഎല്‍ ടീമായ ഡല്‍ഹി കാപിറ്റല്‍സിലായിരുന്നു. ബിസിസിഐ സിഇഒ രാഹുല്‍ ജോഹ്രിയാണ് ഇക്കാര്യത്തില്‍ അവസാന തീരുമാനമെടുക്കുക.

Follow Us:
Download App:
  • android
  • ios