Asianet News MalayalamAsianet News Malayalam

ഒടുവില്‍ ഐപിഎല്ലിന്റെ കാര്യത്തില്‍ തീരുമാനം പ്രഖ്യാപിച്ച് ബിസിസിഐ

രാജ്യത്തെ ആരോഗ്യ, സുരക്ഷാ സാഹചര്യങ്ങള്‍ സാഹചര്യങ്ങള്‍ വിലയിരുത്തിയശേഷം ഐപിഎല്‍ എപ്പോള്‍ നടത്തുമെന്ന് പ്രഖ്യാപിക്കുമെന്നും ബിസിസിഐ

BCCI suspends IPL 2020 till further notice
Author
Mumbai, First Published Apr 16, 2020, 6:52 PM IST

മുംബൈ: ഈ വര്‍ഷത്തെ ഐപിഎല്‍ തല്‍ക്കാലം ഉപേക്ഷിക്കാന്‍ ബിസിസിഐ തീരുമാനിച്ചു. കൊവിഡ് 19 വൈറസ് ബാധയുടെ പശ്ചാത്തലത്തിലാണ് ടൂര്‍ണമെന്റ് തല്‍ക്കാലത്തേക്ക് ഉപേക്ഷിക്കുന്നതെന്ന് ബിസിസിഐ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.

രാജ്യത്തെ ആരോഗ്യ, സുരക്ഷാ സാഹചര്യങ്ങള്‍ സാഹചര്യങ്ങള്‍ വിലയിരുത്തിയശേഷം ഐപിഎല്‍ എപ്പോള്‍ നടത്തുമെന്ന് പ്രഖ്യാപിക്കുമെന്നും ബിസിസിഐ പ്രസ്താവനയില്‍ വ്യക്തമാക്കി. ഫ്രാഞ്ചൈസി ഉടമകള്‍, ബ്രോഡ്കാസ്റ്റേഴ്സ്, സ്പോണ്‍സര്‍മാര്‍, ഒഹരി ഉടമകള്‍ എന്നിവരെയും ഇക്കാര്യം ബിസിസിഐ ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്.

രാജ്യത്തെ സ്ഥിതിഗതികള്‍ വിലിയരുത്തുന്നത് തുടരുമെന്നും ഇതിനുശേഷം എപ്പോഴത്തേക്ക് ഐപിഎല്‍ സാധ്യമാവുമെന്ന് പ്രഖ്യാപിക്കുമെന്നും ബിസിസിഐ വ്യക്തമാക്കിയിട്ടുണ്ട്. ഇതിന് മുമ്പ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളില്‍ നിന്ന് നിര്‍ദേശങ്ങള്‍ തേടും.

മാര്‍ച്ച് 29ന് തുടങ്ങി മെയ് 24നായിരുന്നു ഐപിഎല്‍ പതിമൂന്നാം സീസണ്‍. എന്നാല്‍ കൊവിഡ് ബാധയുടെ പശ്ചാത്തലത്തില്‍ ആദ്യം ഏപ്രില്‍ 15 വരെ ഐപിഎല്‍ നീട്ടിവെക്കുകയായിരുന്നു. ലോക്ക് ഡൗണ്‍ മെയ് മൂന്ന് വരെ നീട്ടിയ പശ്ചാത്തലത്തിലാണ് ഐപിഎല്‍ തല്‍ക്കാലത്തേക്ക് ഉപേക്ഷിക്കാന്‍ ബിസിസിഐ തീരുമാനിച്ചത്.

Follow Us:
Download App:
  • android
  • ios