Asianet News MalayalamAsianet News Malayalam

ടി20 സ്പെഷലിസ്റ്റുകള്‍ക്കും വാര്‍ഷിക കരാര്‍ നല്‍കാനൊരുങ്ങി ബിസിസിഐ

ഏറ്റവും കുറഞ്ഞത് മൂന്ന് ടെസ്റ്റ് മത്സരങ്ങളിലോ ഏഴ് ഏകദിനങ്ങളിലോ കളിച്ചവരെയാണ് ഇതുവരെ വാര്‍ഷിക കരാറിന് പരിഗണിച്ചിരുന്നത്. 

BCCI To Award T20I Specialists Annual Contracts
Author
Mumbai, First Published Nov 20, 2020, 10:34 PM IST

മുംബൈ: ടി20യില്‍ മാത്രം കളിക്കുന്ന താരങ്ങള്‍ക്കും വാര്‍ഷിക കരാര്‍ നല്‍കാനൊരുങ്ങി ബിസിസിഐ. നിലവില്‍ ടെസ്റ്റ്, ഏകദിന താരങ്ങള്‍ക്ക് മാത്രമാണ് ബിസിസിഐ വാര്‍ഷിക കരാറില്‍ ഇടം ലഭിച്ചിരുന്നത്. ടി20 താരങ്ങള്‍ക്ക് കൂടി വാര്‍ഷിക കരാര്‍ നല്‍കുന്നതോടെ കൂടുതല്‍ താരങ്ങള്‍ക്ക് ഇതിന്‍റെ ആനുകൂല്യം ലഭിക്കും. 

രാജ്യത്തിനായി  ഏറ്റവും കുറഞ്ഞത് 10 ടി20 മത്സരമെങ്കിലും കളിച്ചിരിക്കണമെന്നതാണ് വാര്‍ഷിക കരാര്‍ ലഭിക്കാനുള്ള പ്രധാന നിബന്ധനയെന്ന് ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. ഏറ്റവും കുറഞ്ഞത് മൂന്ന് ടെസ്റ്റ് മത്സരങ്ങളിലോ ഏഴ് ഏകദിനങ്ങളിലോ കളിച്ചവരെയാണ് ഇതുവരെ വാര്‍ഷിക കരാറിന് പരിഗണിച്ചിരുന്നത്. എന്നാല്‍ കഴിഞ്ഞ വര്‍ഷം ടി20യില്‍ മാത്രം ഇന്ത്യക്കായി കളിച്ചിട്ടുള്ള വാഷിംഗ്ടണ്‍ സുന്ദറിന് ബിസിസിഐ വാര്‍ഷി കരാര്‍ നല്‍കിയിരുന്നു. 

എ പ്ലസ്, എ, ബി, സി എന്നിങ്ങനെ നാല് വിഭാഗങ്ങളിലായാണ് നിലവില്‍ വാര്‍ഷിക കരാറുകള്‍ നല്‍കുന്നത്. എ പ്ലസ് താരത്തിന് വാര്‍ഷിക പ്രതിഫലമായി ഏഴ് കോടി രൂപ ലഭിക്കും. എ കാറ്റഗറിയിലുള്ള കളിക്കാരന് അഞ്ച് കോടിയും ബി കാറ്റഗറിയിലുള്ളവര്‍ക്ക് മൂന്ന് കോടിയും സി കാറ്റഗറിയിലുള്ള കളിക്കാര്‍ക്ക് ഒരു കോടിയും ലഭിക്കും.

Follow Us:
Download App:
  • android
  • ios