സംഭവത്തില്‍ മാച്ച് റഫറിയോട് വിശദാംശങ്ങള്‍ ചോദിച്ച ഇംഗ്ലണ്ട് നായകന്‍ ബെന്‍ സ്റ്റോക്സ് എന്തെങ്കിലും സാങ്കേതിക തകരാര്‍ കാരണമാണോ ഇത് സംഭവിച്ചതെന്ന് ചോദിച്ചിരുന്നു.

രാജ്കോട്ട്: ഇന്ത്യ-ഇംഗ്ലണ്ട് മൂന്നാം ക്രിക്കറ്റ് ടെസ്റ്റിലും ഡിആര്‍എസ് വിവാദം. ഇംഗ്ലണ്ടിന്‍റെ രണ്ടാം ഇന്നിംഗ്സില്‍ പന്ത് വിക്കറ്റില്‍ കൊള്ളില്ലെന്ന് ഡിആര്‍എസില് വ്യക്തമായിട്ടും ഇംഗ്ലണ്ട് ഓപ്പണര്‍ സാക് ക്രോളിയെ ഔട്ട് വിധിച്ച അമ്പയറുടെ തീരുമാനമാണ് വിവാദമായത്. സംഭവത്തില്‍ ഇംഗ്ലണ്ട് നായകന്‍ ബെന്‍ സ്റ്റോക്സ് മാച്ച് റഫറിയോട് വിശദാംശങ്ങള്‍ തേടി.

ജസ്പ്രീത് ബുമ്രയുടെ ഇന്‍സ്വിംഗറില്‍ സാക് ക്രോളി വിക്കറ്റിന് മുന്നില്‍ കുടുങ്ങിയെന്ന് ഓണ്‍ ഫീല്‍ഡ് അമ്പയറായ ജോയല്‍ വില്‍സണ്‍ വിധിച്ചിരുന്നു. അമ്പയറുടെ തീരുമാനത്തിനെതിരെ ഉടന്‍ തന്നെ ക്രോളി ഡിആര്‍എസ് എടുത്തു. ബോള്‍ ട്രാക്കിംഗില്‍ പന്ത് പിച്ച് ചെയ്തശേഷം ഒരു സ്റ്റംപിലും തട്ടാതെ ലെഗ് സ്റ്റംപിന് തൊട്ട് മുകളിലൂടെ പോകുമെന്നാണ് കാണിച്ചത്. പക്ഷെ ഓണ്‍ ഫീല്‍ഡ് അമ്പയര്‍ക്ക് ഔട്ട് വിളിച്ച തന്‍റെ തീരുമാനത്തില്‍ ഉറച്ചു നില്‍ക്കാമെന്നായിരുന്നു മൈക്കിലൂടെ വന്ന തീരുമാനം. ഇതോടെ ക്രോളിയെ ജോയല്‍ വില്‍സണ്‍ ഔട്ട് വിളിക്കുകയും ചെയ്തു. ഇതാണ് വിവാദമായത്.

ഇംഗ്ലണ്ട് ഇതിഹാസത്തെ ഇതുപോലാരും പഞ്ഞിക്കിട്ടിട്ടില്ല; ആന്‍ഡേഴ്സണെതിരെ അടുപ്പിച്ച് 3 സിക്സ് പറത്തി യശസ്വി

സംഭവത്തില്‍ മാച്ച് റഫറിയോട് വിശദാംശങ്ങള്‍ ചോദിച്ച ഇംഗ്ലണ്ട് നായകന്‍ ബെന്‍ സ്റ്റോക്സ് എന്തെങ്കിലും സാങ്കേതിക തകരാര്‍ കാരണമാണോ ഇത് സംഭവിച്ചതെന്ന് ചോദിച്ചിരുന്നു. എന്താണ് സംഭവിച്ചത് എന്ന കാര്യത്തില്‍ വ്യക്തത വേണമെന്നാണ് മാച്ച് റഫറിയോട് ആവശ്യപ്പെട്ടതെന്നും ബെന്‍ സ്റ്റോക്സ് പറഞ്ഞു. സാങ്കേതിക തകരാറാണെന്ന് മാച്ച് ഒഫീഷ്യല്‍സ് പറഞ്ഞാല്‍ പിന്നെ അതിന് പിന്നാലെ പോകാനില്ലെന്നും ഉത്തരവാദിത്തപ്പെട്ടവര്‍ക്ക് തെറ്റുപറ്റിയെന്ന് സമ്മതിച്ചാല്‍ മതിയെന്നും സ്റ്റോക്സ് പറഞ്ഞു.

Scroll to load tweet…

26 പന്തില്‍ 11 റണ്‍സെടുത്ത സാക് ക്രോളി പുറത്താവുമ്പോള്‍ ഇംഗ്ലണ്ട് സ്കോര്‍ ബോര്‍ഡില്‍ 18 റണ്‍സെ ഉണ്ടായിരുന്നുള്ളു. ഓപ്പണര്‍ ബെന്‍ ഡക്കറ്റ് റണ്ണൗട്ടായതിന് പിന്നാലെ സാക് ക്രോളി കൂടി പുറത്തായത് ഇംഗ്ലണ്ടിന്‍റെ തകര്‍ച്ചക്ക് കാരണമായിരുന്നു. പിന്നീട് വന്നവരാരും ക്രീസില്‍ നിലയുറപ്പിക്കാതിരുന്നതോടെ ഇംഗ്ലണ്ട് 122 റണ്‍സിന് ഓള്‍ ഔട്ടായി. പതിനൊന്നാമനായി ഇറങ്ങി 33 റണ്‍സടിച്ച മാര്‍ക്ക് വുഡാണ് ഇംഗ്ലണ്ടിന്‍റെ ടോപ് സ്കോറര്‍.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക