ബ്രോഡ് ടീമിലെടുത്തതിനെ പലരും ചോദ്യം ചെയ്തിരുന്നു. അതിനുള്ള മറുപടി നല്‍കുകയാണ് ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സ്. മാധ്യമ പ്രവര്‍ത്തകും ചോദ്യം ഉന്നയിച്ചു.

ലണ്ടന്‍: ആഷസ് പരമ്പരയ്ക്ക് ഇന്ന്് എഡ്ജ്ബാസ്റ്റണില്‍ ഇന്ന് തുടക്കമാവുകയാണ്. ഐസിസി ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യയെ തോല്‍പ്പിച്ച ആത്മവിശ്വാസത്തിലാണ് ഓസ്‌ട്രേലിയ. ഇംഗ്ലണ്ട് അവസാന മത്സരത്തില്‍ അയര്‍ലന്‍ഡിനെ തോല്‍പ്പിച്ചിരുന്നു. ആദ്യ ടെസ്റ്റിനുള്ള ഇംഗ്ലണ്ട് ടീമില്‍ വെറ്ററന്‍ പേസര്‍മാരായ ജെയിംസ് ആന്‍ഡേഴ്‌സണും സ്റ്റുവര്‍ട്ട് ബ്രോഡും ഇടം നേടിയിരുന്നു.

ബ്രോഡ് ടീമിലെടുത്തതിനെ പലരും ചോദ്യം ചെയ്തിരുന്നു. അതിനുള്ള മറുപടി നല്‍കുകയാണ് ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സ്. മാധ്യമ പ്രവര്‍ത്തകും ചോദ്യം ഉന്നയിച്ചു. ബ്രോഡിനെ ടീമില്‍ ഉള്‍പ്പെടുത്തിയതില്‍ എന്തെങ്കിലും പ്രത്യേക കാരണമുണ്ടോ എന്നാണ് മാധ്യമ പ്രവര്‍ത്തകന്‍ ചോദിച്ചത്. അതിന് സ്‌റ്റോക്‌സ് നല്‍കിയ മറുപടി രസകരമായിരുന്നു. 

ഇംഗ്ലീഷ് ക്യാപ്റ്റന്‍ പറഞ്ഞതിങ്ങനെ... ''ഇല്ലെന്ന് പറഞ്ഞാല്‍ അത് നുണയായിരിക്കും. ആര്‍ അശ്വിന് എനിക്കെതിരെ എങ്ങനെയാണോ, അതുപോലെയാണ് ബ്രോഡിന്റെ കാര്യം. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി മികച്ച പ്രകടനം പുറത്തെടുക്കുന്ന താരമാണ് ബ്രോഡ്.'' സ്‌റ്റോക്‌സ് പറഞ്ഞു. 

ഓസീസ് ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍ക്കെതിരെ ബ്രോഡിനുള്ള റെക്കോര്‍ഡാണ് സ്‌റ്റോക്‌സ് പറയാതെ പറഞ്ഞത്. 26 മത്സരങ്ങളില്‍ 14 തവമ വാര്‍ണറുടെ വിക്കറ്റെടുക്കാന്‍ ബ്രാഡിന് സാധിച്ചിരുന്നു. 2019 ആഷസില്‍ ഏഴ് തവണയാണ് ബ്രോഡ് ഓസീസ് താരത്തെ മടക്കിയത്. ബ്രോഡ് മാത്രമല്ല, ആന്‍ഡേഴ്‌സണും അപകടകാരിയാണ്. ആഷസില്‍ മികച്ച റെക്കോര്‍ഡുള്ള 40കാരനായ ആന്‍ഡേഴ്സണ് 35 മത്സരങ്ങളില്‍ 112 വിക്കറ്റെടുത്തിട്ടുണ്ട്. 2015ല്‍ എഡ്ജ്ബാസ്റ്റണില്‍ 47 റണ്‍സിന് ആറ് വിക്കറ്റെടുത്തതാണ് മികച്ച ബൗളിംഗ്. ഓസ്ട്രേലിയക്കെതിരെ നാട്ടില്‍ ആഷസ് പരമ്പര തോറ്റിട്ടില്ലെന്ന റെക്കോര്‍ഡ് കാത്തുസൂക്ഷിക്കാനാണ് ബെന്‍ സ്റ്റോക്സിന്റെ നേതൃത്വത്തില്‍ ഇംഗ്ലണ്ട് ഇറങ്ങുന്നത്.

തികച്ചും കാടത്തം! കോലിയെ നായകസ്ഥാനത്ത് നിന്ന് മാറ്റിയതില്‍ കുറ്റപ്പെടുത്തലുമായി മുന്‍ പാക് ക്യാപ്റ്റന്‍

ഇംഗ്ലണ്ട് പ്ലേയിംഗ് ഇലവന്‍: ബെന്‍ ഡക്കറ്റ്, സാക്ക് ക്രാളി, ഒല്ലി പോപ്പ്, ജോ റൂട്ട്, ഹാരി ബ്രൂക്ക്, ബെന്‍ സ്റ്റോക്സ്, ജോണി ബെയര്‍സ്റ്റോ, മോയിന്‍ അലി, സ്റ്റുവര്‍ട്ട് ബ്രോഡ്, ഒല്ലി റോബിന്‍സണ്‍, ജെയിംസ് ആന്‍ഡേഴ്സണ്‍.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Asianet News Live | Malayalam Live News |ഏഷ്യാനെറ്റ് ന്യൂസ് ലൈവ് |Kerala Live TV News