ലണ്ടന്‍: തന്റെ കുടുംബ രഹസ്യങ്ങള്‍ പരസ്യമാക്കിയ പ്രമുഖ ഇംഗ്ലീഷ് ദിനപത്രം ദ് സണ്ണിനെതിരെ ആഞ്ഞടിച്ച് ഇംഗ്ലണ്ട് ഓള്‍ റൗണ്ടര്‍ ബെന്‍ സ്റ്റോക്സ്.  സ്റ്റോക്സിന്റെ ദുരന്തപൂര്‍വമായ കുടുംബ ജീവതിത്തിന്റെ വിവരങ്ങളാണ് ദ് സണ്‍  "STOKES' SECRET TRAGEDY എന്ന തലക്കെട്ടിലുള്ള ലേഖനത്തിലൂടെ പരസ്യമാക്കിയത്.

സ്റ്റോക്സിന്റെ സഹോദരനെയും സഹോദരിയെയു അമ്മയുടെ പൂര്‍വകാമുകന്‍ സ്റ്റോക്സ് ജനിക്കുന്നതിനു മുമ്പെ കൊലപ്പെടുത്തിയതാണെന്ന് ലേഖനത്തില്‍ പറഞ്ഞിരുന്നു. സ്റ്റോക്സ് ഒരിക്കലും പരസ്യമാക്കാത്ത കുടുംബ കാര്യങ്ങളും ലോഖനത്തില്‍ എടുത്തുപറഞ്ഞിരുന്നു. ഇതാണ് സ്റ്റോക്സിനെ ചൊടിപ്പിച്ചത്.

ദിനപത്രത്തിന്റെ നടപടി അധാര്‍മികവും ഹൃദയശൂന്യവും തരംതാണതുമാണെന്ന് സ്റ്റോക്സ് ട്വീറ്ററില്‍ വ്യക്തമാക്കി. ലേഖനത്തില്‍ തന്റെ കുടുംബത്തെക്കുറിച്ച് ഇല്ലാത്ത പല കാര്യങ്ങളും ആരോപിച്ചിട്ടുണ്ടെന്നും സ്റ്റോക്സ് വിമര്‍ശനക്കുറിപ്പില്‍ വ്യക്തമാക്കി.