Asianet News MalayalamAsianet News Malayalam

പടിക്കെട്ടില്‍ നിന്ന് വീണ് 28കാരനായ ബംഗാള്‍ ക്രിക്കറ്റ് താരത്തിന് ദാരുണാന്ത്യം

ബംഗാള്‍ ക്രിക്കറ്റില്‍ വിവിധ തലങ്ങളില്‍ കളിച്ചിട്ടുള്ള ആസിഫ് ഹൊസൈന്‍ ബംഗാള്‍ സീനിയര്‍ ടീമിലെത്താമെന്ന പ്രതീക്ഷയിലായിരുന്നു.

Bengal Cricketer Asif Hussain dies after falling from stair at Home
Author
First Published Oct 1, 2024, 4:05 PM IST | Last Updated Oct 1, 2024, 4:05 PM IST

കൊല്‍ക്കത്ത: വീട്ടിലെ പടിക്കെട്ടില്‍ നിന്ന് വീണ് ബംഗാള്‍ ക്രിക്കറ്റ് താരം മരിച്ചു. ബംഗാള്‍ യുവതാരം ആസിഫ് ഹൊസൈന്‍(28) ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രിയാണ് ആസിഫ് ഹൊസൈന് വീട്ടിലെ പടിക്കെട്ടില്‍ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റത്. ഉടന്‍ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വീഴ്ചയില്‍ തലയിലേറ്റ ഗുരുതര പരിക്കാണ് മരണകാരണം.

ബംഗാള്‍ ക്രിക്കറ്റില്‍ വിവിധ തലങ്ങളില്‍ കളിച്ചിട്ടുള്ള ആസിഫ് ഹൊസൈന്‍ ബംഗാള്‍ സീനിയര്‍ ടീമിലെത്താമെന്ന പ്രതീക്ഷയിലായിരുന്നു. ഈ വര്‍ഷം ആദ്യം ബംഗാള്‍ പ്രൊ ടി20 ടൂര്‍ണമെന്‍റില്‍ അഡ്മാസ് ഹൗറ വാരിയേഴ്സിനായി ഇറങ്ങിയ ആസിഫ് 57 പന്തില്‍ 99 റണ്‍സടിച്ച് ആസിഫ് ഹൊസൈന്‍ തിളങ്ങിയിരുന്നു.

ബംഗ്ലാദേശിനെ തൂത്തുവാരിയ ഇന്ത്യ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഫൈനലുറപ്പിച്ചോ?; പോയന്‍റ് പട്ടികയിൽ മാറ്റം

ഫസ്റ്റ് ഡിവിഷൻ ലീഗില്‍ സ്പോര്‍ട്ടിംഗ് ഡിവിഷനായി കളിക്കാന്‍ ആസിഫ് ഹൊസൈന്‍ ഈ വര്‍ഷം കരാറൊപ്പിട്ടിരുന്നു. യുവതാരത്തിന്‍റെ ദാരുണാന്ത്യത്തില്‍ ബംഗാള്‍ ക്രിക്കറ്റ് ലോകം അനുശോചിച്ചു.

കാണ്‍പൂരില്‍ രണ്ട് ദിവസം കൊണ്ട് അത്ഭുത വിജയം അടിച്ചെടുത്ത് ഇന്ത്യ; ബംഗ്ലാദേശിനെ വീഴ്ത്തിയത് 7 വിക്കറ്റിന്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios