ഏറ്റവും കൂടുതല്‍ പരിഹസിക്കപ്പെടുന്നത് വിരാട് കോലിയുടെ ചിത്രമാണ്. 2018-19 പരമ്പരയില്‍ ഫോട്ടോയിലും കിംഗായി നിന്ന കോലിയെ അല്ല പുതിയ ചിത്രങ്ങളില്‍ കാണുന്നതെന്നാണ് ആരാധകരുടെ വിമര്‍ശനം

പെര്‍ത്ത്: ഓസ്ട്രേലിയക്കെതിരായ ബോര്‍ഡര്‍-ഗവാസ്കര്‍ ട്രോഫി ടെസ്റ്റ് പരമ്പരക്ക് മുന്നോടിയായുള്ള ഇന്ത്യൻ താരങ്ങളുടെ ഫോട്ടോ ഷൂട്ടിന് ആരാധകരുടെ വക ട്രോള്‍. ടെസ്റ്റ് പരമ്പരക്ക് മുന്നോടിയായി താരങ്ങളുടെ ഫോട്ടോ ഷൂട്ടിന്‍റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് ആരാധകര്‍ പരിഹാസവുമായി എത്തിയത്. ഇന്ത്യൻ താരങ്ങളുടെ നില്‍പ്പ് കണ്ട് ഇതെന്താ ആധാര്‍ കാര്‍ഡിനുള്ള ഫോട്ടോ ഷൂട്ട് ആണോ എന്നാണ് ആരാധകരിപ്പോള്‍ ചോദിക്കുന്നത്.

മുമ്പ് പരമ്പരക്കെത്തുമ്പോള്‍ നടത്തുന്ന ഫോട്ടോ ഷൂട്ടുകളില്‍ താരങ്ങള്‍ വിവധ പോസുകളില്‍ നിന്നാണ് ചിത്രങ്ങള്‍ എടുത്തിരുന്നതെങ്കില്‍ ഇത്തവണ നേരെ ക്യാമറയിലേക്ക് നോക്കി അറ്റൻഷനായി നില്‍ക്കുന്ന താരങ്ങളെയാണ് ചിത്രങ്ങളില്‍ കാണാനാകുന്നത്. ഇതില്‍ ഏറ്റവും കൂടുതല്‍ പരിഹസിക്കപ്പെടുന്നത് വിരാട് കോലിയുടെ ചിത്രമാണ്. 2018-19 പരമ്പരയില്‍ ഫോട്ടോയിലും കിംഗായി നിന്ന കോലിയെ അല്ല പുതിയ ചിത്രങ്ങളില്‍ കാണുന്നതെന്നാണ് ആരാധകരുടെ വിമര്‍ശനം.

ഓസ്ട്രേലിയക്കെതിരായ ആദ്യ ടെസ്റ്റിന് മുമ്പ് ഇന്ത്യക്ക് തിരിച്ചടി; പരിശീലന മത്സരത്തിനിടെ കെ എൽ രാഹുലിന് പരിക്ക്

ആരോ നിര്‍ബന്ധിച്ച് പിടിച്ചു നിര്‍ത്തിയതുപോലെ മുഖത്ത് ചിരിവരുത്തിയുള്ള കോലിയുടെ നില്‍പ്പാണ് ആരാധകരെ ചൊടിപ്പിച്ചത്. 22ന് പെര്‍ത്തിലാണ് ഇന്ത്യ-ഓസ്ട്രേലിയ ആദ്യ ടെസ്റ്റ് തുടങ്ങുന്നത്.ആദ്യ ടെസ്റ്റിനുശേഷം ഡിസംബര്‍ ഒന്നുമുതല്‍ ഓസ്ട്രേലിയന്‍ പ്രൈമിനിസ്റ്റേഴ്സ് ഇലവനുമായി ഇന്ത്യ ദ്വിദിന പരിശീലന മത്സരത്തില്‍ കളിക്കും. കാന്‍ബറയിലെ മനൗക ഓവലിലാണ് പരിശീലന മത്സരം.ഡിസംബര്‍ ആറു മുതല്‍ അഡ്‌ലെയ്ഡ് ഓവലിലാണ് പരമ്പരയിലെ രണ്ടാം ടെസ്റ്റ്. ഡേ നൈറ്റ് ടെസ്റ്റാണിത്. ഡിസംബര്‍ 14 മുതല്‍ജനുവരി മൂന്ന് മതുല്‍ സിഡ്നിയിലാണ് പരമ്പരയിലെ അവസാന ടെസ്റ്റിന് തുടക്കമാകുക.

Scroll to load tweet…

1990നു ശേഷം ആദ്യമായാണ് ഇന്ത്യയും ഓസ്ട്രേലിയയും അഞ്ച് മത്സര ടെസ്റ്റ് പരമ്പരയില്‍ ഏറ്റുമുട്ടുന്നത്. കഴിഞ്ഞ രണ്ട് തവണയും ഓസ്ട്രേലിയയില്‍ പരമ്പര നേടി ഇന്ത്യ ചരിത്രനേട്ടം സ്വന്തമാക്കിയിരുന്നു. ബ്രിസേബേനിലെ ഗാബയിലാണ് മൂന്നാം ടെസ്റ്റ്. മെല്‍ബണില്‍ ഡിസംബര്‍ 26 മുതലാണ് ബോക്സിംഗ് ഡേ ടെസ്റ്റ്.

Scroll to load tweet…

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക