Asianet News MalayalamAsianet News Malayalam

കൊവിഡ് ലക്ഷങ്ങള്‍, ഭുവനേശ്വര്‍ കുമാര്‍ ക്വാറന്റീനില്‍ പ്രവേശിച്ചു

കഴിഞ്ഞ 22നായിരുന്നു ഭുവിയുടെ അമ്മയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. അതിന് പിന്നാലെയാണ് ഇരുവരും ലക്ഷണങ്ങള്‍ കാണിച്ചുതുടങ്ങിയത്.
 

Bhuvi in Quarantine After Displaying COVID-19 Symptoms
Author
New Delhi, First Published Jun 1, 2021, 2:34 PM IST

ദില്ലി: കൊവിഡ് ലക്ഷണങ്ങളെ തുടര്‍ന്ന് ഇന്ത്യന്‍ പേസര്‍ ഭുവനേശ്വര്‍ കുമാര്‍ ക്വാറന്റീനില്‍ പ്രവേശിച്ചു. ഭാര്യ നുപുര്‍ നഗറിനും കൊവിഡ് ലക്ഷണങ്ങളുണ്ട്.  കഴിഞ്ഞ 22നായിരുന്നു ഭുവിയുടെ അമ്മയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. അതിന് പിന്നാലെയാണ് ഇരുവരും ലക്ഷണങ്ങള്‍ കാണിച്ചുതുടങ്ങിയ്ത്. ഇതിനിടെ താരത്തിന് പോസിറ്റീവായെന്നുള്ള വാര്‍ത്തകളും പുറത്തുവരുന്നുണ്ട്.

ഇംഗ്ലണ്ട് പര്യടനനത്തിനും ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിനുമുള്ള ടീമിനുമുള്ള ടീമില്‍ ഭുവി ഉള്‍പ്പെട്ടിരുന്നില്ല. അടുത്തമാസം നടക്കുന്ന ശ്രീലങ്കന്‍ പര്യടനമാണ് ഭുവിക്ക് ഇനി കളിക്കേണ്ടത്. പ്രധാനതാരങ്ങള്‍ ഇംഗ്ലണ്ട്് പര്യടനത്തിന് പുറപ്പെടുന്നതിനാല്‍ ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് പരിഗണിക്കുന്നവരില്‍ പ്രധാനിയാണ് ഭുവി. ഇനി കൊവിഡാണെങ്കില്‍ കൂടി അപ്പോഴേക്കും ജൂണ്‍ ആവുമ്പോഴേക്കും പൂര്‍ണ കായികക്ഷമത കൈവരിക്കുമെന്നാണ് വിലയിരുത്തല്‍. 

അമ്മയ്ക്ക് കൊവിഡ് ബാധിച്ച സമയത്ത് നടത്തിയ പരിശോധനയില്‍ കുടുംബാംഗങ്ങള്‍ നെഗറ്റീവായിരുന്നു. പരിക്കിനെ തുടര്‍ന്ന് ഏറെനാള്‍ പുറത്തായിരുന്ന ഭുവി ഇംഗ്ലണ്ടിനെതിരെ നിശ്ചിത ഓവര്‍ മത്സരങ്ങള്‍ക്കാണ് തിരിച്ചെത്തിയത്. പിന്നാലെ ഐപിഎല്ലും കളിച്ചു. 

ടെസ്റ്റ് മത്സരങ്ങളില്‍ നിന്ന് വിരമിക്കുകയാണെന്ന വാര്‍ത്തകള്‍ അടുത്തിടെ വന്നിരുന്നു. എന്നാല്‍ ഇക്കാര്യം ഭുവി തള്ളുകയുണ്ടായി. വരുന്ന ടി20 ലോകകപ്പില്‍ ഇന്ത്യയുടെ പ്രധാന ആയുധമായിരിക്കും ഭുവി.

Follow Us:
Download App:
  • android
  • ios