സ്വന്തം മുഖമൊന്ന് മാറ്റിനോക്കുന്നതിന്റെ തിരക്കിലാണ് പലരും. പുതിയൊരു ആപ്പിന്റെ സഹായത്തോടെയാണ് മുഖത്തിന്റെ രൂപം മാറ്റിനോക്കുന്നത്.

മുംബൈ: സ്വന്തം മുഖമൊന്ന് മാറ്റിനോക്കുന്നതിന്റെ തിരക്കിലാണ് പലരും. പുതിയൊരു ആപ്പിന്റെ സഹായത്തോടെയാണ് മുഖത്തിന്റെ രൂപം മാറ്റിനോക്കുന്നത്. ഇതിലൂടെ പുരുഷന്റെ മുഖം സ്ത്രീയുടേതും, സ്ത്രീയുടെ മുഖം പുരുഷന്റേതും ആക്കാന്‍ കഴിയും. സംഭവം ഹിറ്റായതോടെ ക്രിക്കറ്റ് ആരാധകരും ഇതേറ്റെടുത്തു. 

ഇതിനിടെ ഒരു ആരാധകന്‍ ഇന്ത്യന്‍ പുരുഷ താരങ്ങളുടെ മുഴുവന്‍ ഫോട്ടോ ഇതുപോലെ ചെയ്തുനോക്കിയിരുന്നു. മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം യുവരാജ് സിംഗ് ഇപ്പോള്‍ അതിന്റെ പിന്നാലെയാണ്. ഫോട്ട് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച താരം അതോടൊപ്പം ഒരു ചോദ്യവും ചോദിച്ചിരിക്കുന്നു. 'ഈ കൂട്ടത്തില്‍ ഗേള്‍ഫ്രണ്ടായി നിങ്ങള്‍ ആരെ തിരഞ്ഞെടുക്കും?' ഇതായിരുന്നു ചോദ്യം.

View post on Instagram

ഇതോരെ ബോളിവുഡ് താരങ്ങളും ആരാധകരും ഏറ്റെടുത്തു. മറുപടികളില്‍ നിറഞ്ഞത് ഭുവനേശ്വര്‍ കുമാറിനെയായിരുന്നു. കൂട്ടത്തില്‍ ഏറ്റവും സുന്ദരി ഭുവിയാണെന്നാണ് ആരാധകരുടെ പക്ഷം. ഹര്‍ഭജന്‍ സിങ്, ആശിഷ് നെഹ്‌റയുടെ ഭാര്യ റുഷ്മ, ബോളിവുഡ് താരങ്ങളായ ആശിഷ് ചൗധരി എന്നിവരെല്ലാം കമന്റുമായെത്തിയിട്ടുണ്ട്.