Asianet News MalayalamAsianet News Malayalam

കലാശപ്പോരില്‍ മാക്സ്‌വെല്ലും സ്റ്റോയിനസും നിറം മങ്ങി; ബിഗ് ബാഷില്‍ സിഡ്നി സിക്സേഴ്സിന് കിരീടം

ക്യാപ്റ്റന്‍ ഗ്ലെന്‍ മാക്സ്‌വെല്ലും(5) ബിബിഎല്ലിലെ ടോപ് സ്കോററായ മാര്‍ക്കസ് സ്റ്റോയിനസും(4 പന്തില്‍ 10) കുറഞ്ഞ സ്കോറില്‍ പുറത്തായതാണ് മെല്‍ബണ്‍ സ്റ്റാര്‍സിന് തിരിച്ചടിയായത്.

Big Bash League 2019-20: Sydney Sixers beat Melbourne Stars to win title
Author
Sydney NSW, First Published Feb 8, 2020, 6:19 PM IST

സിഡ്നി: ഏഴ് വര്‍ഷത്തെ കാത്തിരിപ്പിന് വിരാമമിട്ട് ബിഗ് ബാഷ് ലീഗില്‍ സിഡ്നി സിക്സേഴ്സിന് കിരീടം. മഴ തടസപ്പെടുത്തിയ ഫൈനലില്‍ മെല്‍ബണ്‍ സ്റ്റാര്‍സിനെ 19 റണ്‍സിന് കീഴടക്കിയാണ് സിഡ്നി സിക്സേഴ്സ് കിരീടം നേടിയത്. മഴമൂലം 12 ഓവര്‍ വീതമാക്കി കുറച്ച ഫൈനലില്‍ ആദ്യം ബാറ്റ് ചെയ്ത സിഡ്നി സിക്സേഴ്സ് 12 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍116 റണ്‍സടിച്ചപ്പോള്‍ മെല്‍ബണ്‍ സ്റ്റാര്‍സിന് 12 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 97 റണ്‍സടിക്കാനെ കഴിഞ്ഞുള്ളു.

Big Bash League 2019-20: Sydney Sixers beat Melbourne Stars to win title29 പന്തില്‍ 52 റണ്‍സടിച്ച ജോഷ് ഫിലിപ്പും 12 പന്തില്‍ 21 റണ്‍സടിച്ച സ്റ്റീവ് സ്മിത്തും 15 പന്തില്‍ 27 റണ്‍സടിച്ച ജോര്‍ദാന്‍ സില്‍ക്കുമാണ് സിഡ്നി സ്കിസേഴ്സിന് മികച്ച സ്കോര്‍ ഉറപ്പാക്കിയത്. മറുപടി ബാറ്റിംഗില്‍ നിക്ക് ലാര്‍ക്കിന്‍(26 പന്തില്‍ 38) മാത്രമെ മെല്‍ബണ്‍ സ്റ്റാര്‍സിനായി തിളങ്ങിയുള്ളു. ക്യാപ്റ്റന്‍ ഗ്ലെന്‍ മാക്സ്‌വെല്ലും(5) ബിബിഎല്ലിലെ ടോപ് സ്കോററായ മാര്‍ക്കസ് സ്റ്റോയിനസും(4 പന്തില്‍ 10) കുറഞ്ഞ സ്കോറില്‍ പുറത്തായതാണ് മെല്‍ബണ്‍ സ്റ്റാര്‍സിന് തിരിച്ചടിയായത്. എട്ട് പന്തില്‍ 19 റണ്‍സടിച്ച നേഥന്‍ കോള്‍ട്ടര്‍നൈലാണ് സ്റ്റാര്‍സിന്റെ തോല്‍വിഭാരം കുറച്ചത്.

ബിബിഎല്ലില്‍ ഒന്നില്‍ കൂടുതല്‍ തവണ കിരീടം നേടുന്ന രണ്ടാമത്തെ ടീമെന്ന നേട്ടവും ഇതോടെ സിഡ്നി സിക്സേഴ്സ് സ്വന്തമാക്കി. മൂന്ന് തവണ കിരീടം നേടിയിട്ടുള്ള പെര്‍ത്ത് സ്കോര്‍ച്ചേഴ്സാണ് സിഡ്നി സ്കിക്സേഴ്സിന് മുമ്പിലുള്ളത്. 2012ലാണ് സിഡ്നി സിക്സേഴ്സ് ബിബിഎല്ലില്‍ ഇതിന് മുമ്പ് കിരീടം ചൂടിയത്. തുടര്‍ച്ചയായ രണ്ടാം ഫൈനലിലാണ് മെല്‍ബണ്‍ സ്റ്റാര്‍സ് പരാജയമറിയുന്നത്.

Follow Us:
Download App:
  • android
  • ios