ഐപിഎല്ലിലൂടെ ദേശീയ ടീമിലേക്ക് തിരികെയെത്താനുള്ള ഒരുക്കത്തിലാണ് ഡേവിഡ് വാര്‍ണര്‍. നേരത്തെ ബംഗ്ലാദേശ് പ്രീമിയര്‍ ലീഗില്‍ പരിക്ക് കാരണം ചില മത്സരങ്ങളും പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗും താരത്തിന് നഷ്ടമായിരുന്നു. പിന്നീട് പാക്കിസ്ഥാനെതിരായ ഏകദിന പരമ്പരയില്‍ നിന്ന് വാര്‍ണര്‍, സ്റ്റീവ് സ്മിത്ത് എന്നിവരെ മാറ്റി നിര്‍ത്തുകയും ചെയ്തു.

സിഡ്‌നി: ഐപിഎല്ലിലൂടെ ദേശീയ ടീമിലേക്ക് തിരികെയെത്താനുള്ള ഒരുക്കത്തിലാണ് ഡേവിഡ് വാര്‍ണര്‍. നേരത്തെ ബംഗ്ലാദേശ് പ്രീമിയര്‍ ലീഗില്‍ പരിക്ക് കാരണം ചില മത്സരങ്ങളും പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗും താരത്തിന് നഷ്ടമായിരുന്നു. പിന്നീട് പാക്കിസ്ഥാനെതിരായ ഏകദിന പരമ്പരയില്‍ നിന്ന് വാര്‍ണര്‍, സ്റ്റീവ് സ്മിത്ത് എന്നിവരെ മാറ്റി നിര്‍ത്തുകയും ചെയ്തു. എന്നാല്‍ ഐപിഎല്ലില്‍ തിരിച്ചുവരവിനൊരുങ്ങുകയാണ് ഇരുവരും. ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ താരമാണ് വാര്‍ണര്‍. ആരാധകര്‍ക്ക് ശുഭ വാര്‍ത്തയുമായിട്ടാണ് വാര്‍ണര്‍ എത്തുന്നത്. പ്രാദേശിക മത്സരങ്ങളിലെ ഫോം തന്നെയാണ് വാര്‍ണര്‍ നല്‍കുന്ന സമ്മാനം. 

സിഡ്‌നില്‍ വാര്‍ണര്‍ കളിക്കുന്ന ക്ലബായ റാന്‍ഡ്‌വിക് പീറ്റര്‍ഷാം ക്ലബിന് വേണ്ടി പാഡ് കെട്ടിയ വാര്‍ണര്‍ 77 പന്തില്‍ നിന്ന് 110 റണ്‍സ് നേടി. ഏഴ് സിക്‌സും നാല് ഫോറും അടങ്ങുന്നതായിരുന്നു വാര്‍ണറുടെ ഇന്നിങ്‌സ്. തന്റെ കൂറ്റനടികള്‍ നഷ്ടം വന്നിട്ടില്ലെന്ന് തെളിയിക്കുന്നതായിരുന്നു വാര്‍ണറുടെ ഇന്നിങ്‌സ്. 

മാത്രമല്ല, സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ട്വിറ്റര്‍ പേജ് വഴി ഒരു വീഡിയോയും പുറത്ത് വന്നിട്ടുണ്ട്. പുതിയ വേഷത്തിലാണ് വാര്‍ണര്‍ എത്തിയത്. രാജസ്ഥാന് റോയല്‍സിനെതിരെ നടക്കുന്ന ആദ്യ മത്സരത്തിന്റെ ആരാധകരെ കുറിച്ചും ടിക്കറ്റിനെ കുറിച്ചുമാണ് വാര്‍ണര്‍ വീഡിയോയില്‍ സംസാരിച്ചത്.

Scroll to load tweet…