സഞ്ജുവിന്‍റെ പ്രകടനത്തില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ (Rohit Sharma) സംതൃപ്തി പ്രകടിപ്പിച്ചിരുന്നു. ഐപിഎല്ലില്‍ രാജസ്ഥാന്റ റോയല്‍സിന്റെ ക്യാപ്റ്റനാണ് സഞ്ജു. സഞ്ജുവിന് കീഴില്‍ റോയല്‍സിന് വേണ്ടിയാണ് അശ്വിന്‍ (R Ashwin) ഇത്തവണ കളിക്കുന്നത്.

മുംബൈ: ഓസ്‌ട്രേലിയയില്‍ നടക്കുന്ന ടി20 ലോകകപ്പിന് (T20 World Cup) മികച്ച ടീമിനെ ഒരുക്കുന്നതിന്റെ ഭാഗമായി മലയാളി വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ സഞ്ജു സാംസണെ (Sanju Samson) ടീമിലേക്ക് തിരിച്ചുവിളിച്ചിരുന്നു. ശ്രീലങ്കയ്‌ക്കെതിരെ രണ്ട് ടി20 ഇന്നിംഗ്‌സില്‍ മോശമല്ലാത്ത രീതിയില്‍ താരം കളിക്കുകയും ചെയ്തു. താരത്തിന്റെ പ്രകടനത്തില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ (Rohit Sharma) സംതൃപ്തി പ്രകടിപ്പിച്ചിരുന്നു. ഐപിഎല്ലില്‍ രാജസ്ഥാന്റ റോയല്‍സിന്റെ ക്യാപ്റ്റനാണ് സഞ്ജു. സഞ്ജുവിന് കീഴില്‍ റോയല്‍സിന് വേണ്ടിയാണ് അശ്വിന്‍ (R Ashwin) ഇത്തവണ കളിക്കുന്നത്. ഇരുവരും അടുത്ത സൗഹൃദം പുലര്‍ത്തുന്നവരാണ്.

ഇപ്പോള്‍ സഞ്ജുവിനെ പുകഴ്ത്തി രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യന്‍ വെറ്ററന്‍ സ്പിന്നര്‍ ആര്‍ അശ്വിന്‍. ഇത് സഞ്ജുവിന്റെ സീസണായിരിക്കുമെന്നാണ് അശ്വിന്‍ പറയുന്നത്. അശ്വിന്റെ വാക്കുകള്‍... '' സാങ്കേതികമായി കഴിവുള്ള താരമാണ് സഞ്ജു. ഗെയ്മിനെ കുറിച്ച് പദ്ധതികളും തുറന്നും സംസാരിക്കാനും വിമര്‍ശനങ്ങള്‍ സ്വീകരിക്കുവാനും അദ്ദേഹം തയ്യാറാവാറുണ്ട്. ഒരു വിക്കറ്റ് കീപ്പര്‍ എന്ന നിലയിലും സഞ്ജു മികവ് നിലനിര്‍ത്തുന്നു. പന്ത് പിച്ച് ചെയ്യുന്നതും എങ്ങോട്ടാണ് കുത്തിതിരിയുന്നതെന്നും അദ്ദേഹത്തിന് കൃത്യമായി പറയാന്‍ സാധിക്കും. പ്രായം സഞ്ജുവിന് അനുകൂലമാണ്. അതുകൊണ്ടുതന്നെ മികച്ച പ്രകടനങ്ങള്‍ അദ്ദേഹത്തില്‍ നിന്ന് പ്രതീക്ഷിക്കാം. ഈ വര്‍ഷം സഞ്ജുവിന്റേതാകുമെന്ന് ഞാന്‍ വിശ്വസിക്കുന്നു.'' അശ്വിന്‍ പറഞ്ഞു. 

Scroll to load tweet…

''ടീമിന് വേണ്ടി വലിയ സംഭവനകള്‍ നല്‍കാനാണ ശ്രമിക്കുക. ക്രിക്കറ്റിനെ കുറിച്ച് സംസാരിക്കുന്നത് ഞാന്‍ ആസ്വദിക്കുന്നു. ക്രിക്കറ്റുമായി ബന്ധപ്പെട്ട ഏതുതരം ചര്‍ച്ചകള്‍ക്കും ഞാന്‍ തയ്യാറാണ്. എന്റെ പരിചയസമ്പത്തില്‍ നിന്ന് ഞാന്‍ പഠിച്ചത് പങ്കുവെക്കുന്നതില്‍ സന്തോഷം മാത്രമേയുള്ളൂ.'' അശ്വിന്‍ രാജസ്ഥാന്‍ റോയല്‍സില്‍ ചേര്‍ന്നതിനെ കുറിച്ച് പറഞ്ഞു.

ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്തുന്നതിന് മുമ്പ് സഞ്ജു ഇന്ത്യക്കായി 10 ടി20 മത്സരങ്ങളും ഒരു ഏകദിനവുമാണ് കളിച്ചത്. എന്നാല്‍ ലഭിച്ച അവസരങ്ങളൊന്നും മുതലാക്കാന്‍ 27കാരന് സാധിച്ചില്ല. എങ്കിലും രോഹിത് സഞ്ജുവിനെ ടീമില്‍ തിരിച്ചെത്തിക്കുന്നതിന് വേണ്ടി വാദിച്ചു. 

Scroll to load tweet…

കഴിഞ്ഞ ഐപിഎല്ലില്‍ മികച്ച പ്രകടനമായിരുന്നു സഞ്ജുവിന്റേത്. 14 മത്സരങ്ങളില്‍ നിന്ന് 484 റണ്‍സാണ് താരം നേടിയത്. 40.33 ശരാശരി. ഇതില്‍ ഒരു സെഞ്ചുറിയും രണ്ട് അര്‍ധ സെഞ്ചുറിയും ഉള്‍പ്പെടും. 2020ല്‍ 375 റണ്‍സാണ് സഞ്ജു നേടിയത്. ഇതില്‍ മൂന്ന് അര്‍ധ സെഞ്ചുറികളും ഉള്‍പ്പെടും.