തീര്‍ച്ചയായും, ഇന്ത്യയില്‍ ടെസ്റ്റ് പരമ്പ നേടുക എന്നത് തന്നെയാണ് ഓസ്ട്രേലിയിയുടെ ഏറ്റവും വലിയ വെല്ലുവിളി. ഇതിന് ശരിയായ മുന്നൊരുക്കം വേണം. 2004ല്‍ ഇന്ത്യയില്‍ പരമ്പര നേടാനുള്ള ഭാഗ്യം ഞങ്ങള്‍ക്കുണ്ടായി. ഇന്ത്യയിലെ ടേണിംഗ് പിച്ചുകളില്‍ എങ്ങനെ ബാറ്റ് ചെയ്യണമെന്നും ഇന്ത്യന്‍ സാഹചര്യങ്ങളില്‍ എങ്ങനെ പന്തെറിയണമെന്നും കൃത്യമായ ധാരണയുണ്ടെങ്കിലെ ഇന്ത്യയില്‍ പരമ്പര നേടാനാവു.

ചെന്നൈ: ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ടീമിന്‍റെ ഏറ്റവും വലിയ വെല്ലുവിളി അടുത്തവര്‍ഷം ഇന്ത്യയില്‍ ടെസ്റ്റ് പരമ്പര ജയിക്കുക എന്നതാണെന്ന് ഓസീസ് പേസ് ഇതിഹാസം ഗ്ലെന്‍ മക്‌ഗ്രാത്ത്. 2004ല്‍ ഇന്ത്യയില്‍ ടെസ്റ്റ് പരമ്പര ജയിക്കാനുള്ള ഭാഗ്യമുണ്ടായെങ്കിലും പിന്നീട് അത് ആവര്‍ത്തിക്കാനായിട്ടില്ല. ഇന്ത്യയിലേക്ക് പരമ്പരക്ക് വരുമ്പോള്‍ കൃത്യമായ ആശൂത്രണത്തോടെ വന്നാലെ ജയിച്ചു മടങ്ങാനാവു എന്നും മക്‌ഗ്രാത്ത് പറഞ്ഞു.

തീര്‍ച്ചയായും, ഇന്ത്യയില്‍ ടെസ്റ്റ് പരമ്പ നേടുക എന്നത് തന്നെയാണ് ഓസ്ട്രേലിയിയുടെ ഏറ്റവും വലിയ വെല്ലുവിളി. ഇതിന് ശരിയായ മുന്നൊരുക്കം വേണം. 2004ല്‍ ഇന്ത്യയില്‍ പരമ്പര നേടാനുള്ള ഭാഗ്യം ഞങ്ങള്‍ക്കുണ്ടായി. ഇന്ത്യയിലെ ടേണിംഗ് പിച്ചുകളില്‍ എങ്ങനെ ബാറ്റ് ചെയ്യണമെന്നും ഇന്ത്യന്‍ സാഹചര്യങ്ങളില്‍ എങ്ങനെ പന്തെറിയണമെന്നും കൃത്യമായ ധാരണയുണ്ടെങ്കിലെ ഇന്ത്യയില്‍ പരമ്പര നേടാനാവു.

'സംശയമുണ്ടോ', ഏഷ്യാ കപ്പില്‍ ഇന്ത്യ തന്നെ ഫേവറ്റൈറ്റുകളെന്ന് മുന്‍ പാക് നായകന്‍

ഐപിഎല്ലിന്‍റെ വരവോടെ ഓസ്ട്രേലിയന്‍ താരങ്ങള്‍ക്ക് ഇന്ത്യന്‍ പിച്ചുകളോ ഇവിടുത്തെ സാഹചര്യങ്ങളോ ഇപ്പോള്‍ അത്ര അപരിചിതമല്ല. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ എങ്ങനെ കളിക്കണമെന്ന കാര്യത്തില്‍ നിലവിലെ ഓസീസ് ടീമിന് ധാരണയുണ്ട്. അതുകൊണ്ടാണ് അവര്‍ പാക്കിസ്ഥാനില്‍ ടെസ്റ്റ് പരമ്പര നേടുകയും ശ്രീലങ്കയില്‍ പരമ്പര സമനിലയാക്കുകയും ചെയ്തത്. എങ്കിലും ഇന്ത്യയെന്നത് വലിയ വെല്ലുവിളിയാണ്. അതേറ്റെടുക്കാന്‍ അവര്‍ ഓസീസ് സജ്ജരാണെന്നാണ് താന്‍ കരുതുന്നതെന്നും മക്‌ഗ്രാത്ത് പറഞ്ഞു.

അടുത്തവര്‍ഷം ഫെബ്രുവരി-മാര്‍ച്ച് മാസങ്ങളിലാണ് ഓസ്ട്രേലിയ ടെസ്റ്റ് പരമ്പരക്കായി ഇന്ത്യയിലെത്തുക. നാലു മത്സരങ്ങായിരിക്കും പരമ്പരയിലുണ്ടാകുക. കഴിഞ്ഞ രണ്ടു തവണയും ഓസ്ട്രേലിയയെ ഓസ്ട്രേലിയിയല്‍ തോല്‍പ്പിച്ച് ഇന്ത്യ ബോര്‍ഡര്‍-ഗവാസ്കര്‍ ട്രോഫി നേടിയിരുന്നു.

ഏഷ്യാ കപ്പ്: ഇന്ത്യ-പാക് മത്സരത്തിന്‍റെ ടിക്കറ്റിനായി ആരാധകരുടെ കൂട്ടപ്പൊരിച്ചില്‍, വെബ്സൈറ്റ് പണിമുടക്കി

2004ലാണ് ഓസ്ട്രേലിയന്‍ ടീം ഇന്ത്യയില്‍ അവസാനമായി ടെസ്റ്റ് പരമ്പര നേടിയത്. മൂന്ന് മത്സര പരമ്പര 2-1ന് നേടിയ ഓസീസ് ടീമില്‍ മക്‌ഗ്രാത്തും അംഗമായിരുന്നു.