ഇന്നലത്തെ ഇന്ത്യയുടെ വിജയം വിരാട് കോലിയുടെ മാത്രമായി കാണുന്നവരാണോ നിങ്ങളെന്നുള്ളതാണ് എ എന്‍ രാധാകൃഷ്ണന്‍ ഉയര്‍ത്തുന്ന ചോദ്യം. വിജയങ്ങൾ ഒരാളുടേത് മാത്രമാണോയെന്നും പാകിസ്ഥാനെ 159 ൽ ഒതുക്കിയ ബൗളമാരുടെ പ്രകടനം മറന്നോയെന്നും അദ്ദേഹം ചോദിക്കുന്നു.

തൃശൂര്‍: ട്വന്‍റി 20 ലോകകപ്പില്‍ പാകിസ്ഥാനെതിരെ ഇന്ത്യ നേടിയ മിന്നും വിജയത്തെ കുറിച്ച് വ്യത്യസ്തമായ കുറിപ്പുമായി ബിജെപി നേതാവ് എ എന്‍ രാധാകൃഷ്ണന്‍. ഇന്നലത്തെ ഇന്ത്യയുടെ വിജയം വിരാട് കോലിയുടെ മാത്രമായി കാണുന്നവരാണോ നിങ്ങളെന്നുള്ളതാണ് എ എന്‍ രാധാകൃഷ്ണന്‍ ഉയര്‍ത്തുന്ന ചോദ്യം. വിജയങ്ങൾ ഒരാളുടേത് മാത്രമാണോയെന്നും പാകിസ്ഥാനെ 159 ൽ ഒതുക്കിയ ബൗളമാരുടെ പ്രകടനം മറന്നോയെന്നും അദ്ദേഹം ചോദിക്കുന്നു.

രാഷ്ട്രീയം പോലെ ക്രിക്കറ്റും ഒരു ടീം ഗെയിം ആണ്. വിജയം വ്യക്തിപരമല്ല, ഒരുപക്ഷേ ക്യാപ്റ്റന്‍റേത് പോലുമല്ല. കളിക്കളത്തിലുള്ള 11 പേരുടെ, പ്ലേയിംഗ് ഇലവനിൽ കയറാൻ പറ്റാതെ റിസേർവ് ബെഞ്ചിൽ ഇരുന്നവരുടെ, കളിക്കാനിറങ്ങാൻ പറ്റാതെ പരിക്കേൽക്കുംവരെ പരിശീലന സെഷനിൽ കൂടെ നിന്ന് സഹായിച്ചവരുടെ തുടങ്ങി ഗ്യാലറിയിൽ നിന്നും ഇരുന്നും വീട്ടിലും വഴിയോരത്തും ടിവിയുടെ, മൊബൈലിന്റെ മുന്നിൽ ഇരുന്ന് പ്രാർത്ഥിച്ചവരുടെ, 140 കോടി ജനങ്ങളുടെ വിജയമാണിതെന്ന് രാധാകൃഷ്ണന്‍ കുറിച്ചു.

എ എന്‍ രാധാകൃഷ്ണന്‍റെ കുറിപ്പ് ഇങ്ങനെ

ഇന്നലത്തെ വിജയം ആരുടേത് ? 
ഇന്നലത്തെ ഇന്ത്യയുടെ ക്രിക്കറ്റിലെ വിജയം വിരാട് കോഹ്‌ലിയുടേത് മാത്രമായി കാണുന്നവരാണോ നിങ്ങൾ? 
ക്രിക്കറ്റിന്റെ ബാലപാഠം പോലും അറിയാതെപോയോ നിങ്ങൾക്ക്? 
വിജയങ്ങൾ ഒരാളുടേത് മാത്രമാണോ? 
പാകിസ്താനെ 159 ൽ ഒതുക്കിയ ബൗളമാരുടെ പ്രകടനം മറന്നോ? 
രാഷ്ട്രീയം പോലെ ക്രിക്കറ്റും ഒരു ടീം ഗയിം ആണ് .. ഒരു ടീം സ്പിരിറ്റ് ആണ്.. വിജയം വ്യക്തിപരമല്ല.. ഒരുപക്ഷേ കാപ്റ്റന്റേത് പോലുമല്ല.. 
കളിക്കളത്തിൽ ഉള്ള 11 പേരുടെ , പ്ലയെയിങ് ഇലവനിൽ കയറാൻ പറ്റാതെ റിസേർവ് ബെഞ്ചിൽ ഇരുന്നവരുടെ , കളിക്കാനിറങ്ങാൻ പറ്റാതെ പരിക്കേൽക്കുംവരെ പ്രാക്റ്റീസ് സെഷനിൽ കൂടെ നിന്ന് സഹായിച്ചവരുടെ, പല കോച്ചുകളുടെ, ഡോക്ടർമാരുടെ, എന്തിന് ഗ്യാലറിയിൽ നിന്നും ഇരുന്നും , വീട്ടിലും വഴിയോരത്തും ടിവിയുടെ , മൊബൈലിന്റെ മുന്നിൽ ഇരുന്ന് പ്രാർത്ഥിച്ചവരുടെ, 140 കോടി ജനങ്ങളുടെ വിജയമാണിത്.... 
മുന്നേ നടന്നു ഈ മഹാ വിജയങ്ങൾ നമുക്ക് സാധ്യമെന്ന് നമ്മേ പഠിപ്പിച്ച നമ്മുടെ മുൻതലമുറയുടെ കാല്പാടുകൾ വിജയത്തിന്റെ ആഹ്ലാദത്തിൽ നമ്മൾ മറക്കരുത്.. 
പ്രകീർത്തിക്കുമ്പോൾ പലതോൽവികൾ ഉണ്ടായിട്ടും , പെർഫോമെൻസ് തകർന്നപ്പോഴും കൂടെ നിന്നവരെയും , കുറ്റപ്പെടുത്താത്തവരെയും മറക്കരുത്. 

വിജയങ്ങൾ ... നേട്ടങ്ങൾ നമ്മേ അന്ധനാക്കരുത്..

മെല്‍ബണില്‍ പാകിസ്ഥാനെ പൊട്ടിച്ച് ആഘോഷം തുടങ്ങി; ഇനി ഇന്ത്യന്‍ ടീമിന്‍റെ ദീപാവലി പാര്‍ട്ടി സിഡ്‌നിയില്‍