Asianet News MalayalamAsianet News Malayalam

നാഗ്‌പൂരിലെ ഓസീസ് സാധ്യതാ ഇലവന്‍; താരങ്ങളുടെ പേരെഴുതാന്‍ കൈവിറച്ച് കമ്മിന്‍സ്

കഴിഞ്ഞ വര്‍ഷത്തെ മികച്ച ഓസീസ് ടെസ്റ്റ് താരമായി തെരഞ്ഞെടുക്കപ്പെട്ട ഉസ്‌മാന്‍ ഖവാജയ്‌ക്കൊപ്പം ഡേവിഡ് വാര്‍ണര്‍ തന്നെയാവും ഓസീസിനായി ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്യുക

Border Gavaskar Trophy Australia Predicted XI in Nagpur Is it Pat Cummins give chances to Lance Morris and Todd Murphy in IND vs AUS 1st Test jje
Author
First Published Feb 8, 2023, 4:32 PM IST

നാഗ്‌പൂര്‍: ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫിയുടെ ആവേശപ്പോരാട്ടങ്ങള്‍ക്ക് നാളെ തുടക്കമാവുകയാണ്. നാഗ്‌പൂരാണ് ഇന്ത്യ-ഓസീസ് ആദ്യ ടെസ്റ്റിന് വേദിയാവുന്നത്. മത്സരത്തിന് മുന്നേ പരിക്കില്‍ വലയുന്ന ഓസീസിന് ശക്തമായ പ്ലേയിംഗ് ഇലവനെ കണ്ടെത്തുക നായകന്‍ പാറ്റ് കമ്മിന്‍സിന് വലിയ തലവേദനയാവുമെന്ന് ഇന്നലെ തന്നെ ഉറപ്പായിരുന്നു. മിച്ചല്‍ സ്റ്റാര്‍ക്കിന് പിന്നാലെ സ്റ്റാര്‍ പേസര്‍ ജോഷ് ഹേസല്‍വുഡും ഓള്‍റൗണ്ടര്‍ കാമറൂണ്‍ ഗ്രീനും ആദ്യ ടെസ്റ്റില്‍ കളിക്കില്ലെന്ന് ഉറപ്പായപ്പോള്‍ ഓസീസിന്‍റെ സാധ്യതാ ഇലവന്‍ പരിശോധിക്കാം. 

കഴിഞ്ഞ വര്‍ഷത്തെ മികച്ച ഓസീസ് ടെസ്റ്റ് താരമായി തെരഞ്ഞെടുക്കപ്പെട്ട ഉസ്‌മാന്‍ ഖവാജയ്‌ക്കൊപ്പം ഡേവിഡ് വാര്‍ണര്‍ തന്നെയാവും ഓസീസിനായി ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്യുക. മൂന്ന്, നാല് നമ്പറുകളാണ് ഓസീസിന്‍റെ ബാറ്റിംഗ് കരുത്ത് തീരുമാനിക്കുക. മൂന്നാം നമ്പറില്‍ മാര്‍നസ് ലബുഷെയ്‌നും നാലാമനായി സ്റ്റീവന്‍ സ്‌മിത്തും ക്രീസിലെത്തും. സമീപകാലത്ത് ഓസീസ് ടെസ്റ്റ് ബാറ്റിംഗിന്‍റെ ശൈലി പൊളിച്ചെഴുതിയ ട്രാവിഡ് ഹെഡായിരിക്കും പിന്നാലെ. വിക്കറ്റ് കീപ്പറായി അലക്‌സ് ക്യാരി തുടരുമ്പോള്‍ അഷ്‌ടണ്‍ അഗറായിരിക്കും നേഥന്‍ ലിയോണിനൊപ്പം സ്‌പിന്നറായി ഇലവനിലെത്താന്‍ സാധ്യത. സ്റ്റാര്‍ക്കും ഹേസല്‍വുഡുമില്ലാത്ത പേസ് യൂണിറ്റിനെ നയിക്കുക നായകന്‍ പാറ്റ് കമ്മിന്‍സിന്‍റെ ചുമതല. കമ്മിന്‍സിന് കൂട്ടായി സ്കോട്ട് ബോളണ്ട് എത്തും എന്നുറപ്പാണ്. എന്നാല്‍ ഇന്ത്യയില്‍ ആദ്യമായി കളിക്കുന്ന ബോളണ്ട് സാഹചര്യങ്ങളുമായി എങ്ങനെ പൊരുത്തപ്പെടുമെന്ന് കണ്ടറിയണം. 150 കിലോമീറ്ററിലേ വേഗമുള്ള അരങ്ങേറ്റക്കാരന്‍ പേസര്‍ ലാന്‍സ് മോറിസിനെ കളിപ്പിക്കണോ അതോ മൂന്നാം സ്‌പിന്നറായി ടോഡ് മര്‍ഫിയെ കളിപ്പിക്കണോ എന്ന ചോദ്യവും ഓസീസിന് മുന്നിലുണ്ട്. 

ഓസീസ് സാധ്യതാ ഇലവന്‍: ഉസ്‌മാന്‍ ഖവാജ, ഡേവിഡ് വാര്‍ണര്‍, മാര്‍നസ് ലബുഷെയ്‌ന്‍, സ്റ്റീവന്‍ സ്‌മിത്ത്, ട്രാവിസ് ഹെഡ്, അലക്‌സ് ക്യാരി(വിക്കറ്റ് കീപ്പര്‍) ആഷ്‌ടണ്‍ അഗര്‍, പാറ്റ് കമ്മിന്‍സ്(ക്യാപ്റ്റന്‍), സ്കോട്ട് ബോളണ്ട്, നേഥന്‍ ലിയോണ്‍, ലാന്‍സ് മോറിസ്/ടോഡ് മര്‍ഫി. 

ഗില്ലിനെ കളിപ്പിക്കണമെന്ന് ദ്രാവിഡ്, സൂര്യക്കായി രോഹിത്; ആദ്യ ടെസ്റ്റിനുള്ള ഇന്ത്യയുടെ സാധ്യതാ ഇലവന്‍

Follow Us:
Download App:
  • android
  • ios