Asianet News MalayalamAsianet News Malayalam

ബേണ്‍സ്‌മൗത്ത് താരത്തിന് കൊവിഡ്; പ്രീമിയര്‍ ലീഗ് പുനരാരംഭിക്കുന്നത് ആശങ്കയില്‍

കളിക്കാര്‍ ചൊവ്വാഴ്ച് മുതല്‍ പരിമിതമായ രീതിയില്‍ പരിശീലനം പുനരാരംഭിച്ചശേഷം എട്ട് പേര്‍ക്കാണ് ഇതുവരെ കൊവി‍ഡ് സ്ഥിരീകരിച്ചത്.

Bournemouth player tests positive for coronavirus
Author
London, First Published May 24, 2020, 4:48 PM IST

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് മത്സരങ്ങള്‍ ജൂണ്‍ ഒന്നിന് പുനരാരംഭിക്കാനിരിക്കെ പ്രീമിയര്‍ ലീഗ് ടീമുകളിലെ രണ്ട് പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. പ്രീമിയര്‍ ലീഗ് ടീമായ ബേണ്‍സ്‌മൗത്തിലെ താരാണ് കൊവിഡ് സ്ഥിരീകരിച്ച ഒരാള്‍. സ്വകാര്യത മാനിച്ച് രണ്ടുപേരടയെും വ്യക്തിവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

തങ്ങളുടെ കളിക്കാരന് കൊവിഡ് സ്ഥിരീകരിച്ചകാര്യം ബേണ്‍സ്‌മൗത്ത് സ്ഥിരീകരിച്ചിട്ടുണ്ട്. കളിക്കാരനെ ഏഴ് ദിവസം ഐസൊലേഷനിലാക്കുമെന്നും ഇതിനുശേഷം വീണ്ടും പരിശോധനകള്‍ നടത്തുമെന്നും ക്ലബ്ബ് അറിയിച്ചു. രണ്ടാഴ്ച കൂടുമ്പോള്‍ കളിക്കാരെയും പരിശീലകരെയും സപ്പോര്‍ട്ട് സ്റ്റാഫിനെയും ഗ്രൗണ്ട് ജീവനക്കാരെയും പരിശോധനകള്‍ക്ക് വിധേയരാക്കുന്നുണ്ടെന്നും ക്ലബ്ബ് വ്യക്തമാക്കി.

Also Read:ഫുട്‌ബോള്‍ ആരാധകര്‍ക്ക് സന്തോഷ വാര്‍ത്ത; ലാ ലിഗയില്‍ പുതുക്കിയ തിയ്യതി പ്രഖ്യാപിച്ചു

കളിക്കാര്‍ ചൊവ്വാഴ്ച് മുതല്‍ പരിമിതമായ രീതിയില്‍ പരിശീലനം പുനരാരംഭിച്ചശേഷം എട്ട് പേര്‍ക്കാണ് ഇതുവരെ കൊവി‍ഡ് സ്ഥിരീകരിച്ചത്. വാറ്റ്ഫോര്‍ഡ് പ്രതിരോധനിരയിലെ അഡ്രിയാന്‍ മരിയപ്പ, ബേണ്‍ലി സഹപരിശീലകന്‍ ഇയാന്‍ വോണ്‍ എന്നിവരും ഈ മാസം 17-18 തീയതികളിലായി നടത്തിയ ആദ്യഘട്ട പരിശോധനയില്‍ കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

മാര്‍ച്ചിനുശേഷം പ്രീമിയര്‍ ലീഗില്‍ ഒറ്റ മത്സരങ്ങള്‍ പോലും നടന്നിട്ടില്ല. ജൂണ്‍ ഒന്ന് മുതല്‍ ലീഗ് മത്സരങ്ങള്‍ പുനരാരംഭിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്. രണ്ടരലക്ഷം പേരെയാണ് ബ്രിട്ടനില്‍ ഇതുവരെ കൊവിഡ് ബാധിച്ചിട്ടുണ്ട്. 36000 പേരാണ് കൊവിഡ് മൂലം ഇതുവരെ മരണമടഞ്ഞത്.

Follow Us:
Download App:
  • android
  • ios