ഗ്രൗണ്ടില്‍ ബെയര്‍സ്റ്റോ ന്യൂസിലന്‍ഡ് ബൗളര്‍മാരെ തലങ്ങും വിലങ്ങും അടിച്ചു പറത്തുന്നതിനിടെ ഗ്യാലറിയില്‍ ആരാധകര്‍ തമ്മില്‍ കൂട്ടയടി നടന്നു. ഇതിന്‍റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയും ചെയ്തു.

ലീഡ്സ്: ന്യൂസിലന്‍ഡിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിലും ആധികാരിക ജയവുമായി ഇംഗ്ലണ്ട് മൂന്ന് മത്സര പരമ്പര തൂത്തുവാരിയപ്പോള്‍ നിര്‍മായകമായത് ജോണി ബെയര്‍സ്റ്റോയുടെ ബാറ്റിംഗായിരുന്നു. ആദ്യ ഇന്നിംഗ്സില്‍ ഇംഗ്ലണ്ട് 55-6ലേക്ക് കൂപ്പുകുത്തിയപ്പോള്‍ സെഞ്ചുറിയുമായി ടീമിനെ കരകയറ്റിയ ബെയര്‍സ്റ്റോ രണ്ടാം ഇന്നിംഗ്സില്‍ അര്‍ധസെഞ്ചുറിയുമായി പുറത്താകാതെ നിന്നു. 30 പന്തില്‍ അര്‍ധസെഞ്ചുറി പൂര്‍ത്തിയാക്കിയ ബെയര്‍സ്റ്റോ ടെസ്റ്റിലെ രണ്ടാമത്തെ അതിവേഗ അര്‍ധസെഞ്ചുറിയും സ്വന്തം പേരില്‍ കുറിച്ചു.

രോഹിത് ശർമ്മ കളിച്ചില്ലേല്‍ ആര് ക്യാപ്റ്റന്‍, ചോദ്യവുമായി ഐസിസി; മറുപടിയുമായി ഹർഭജന്‍

എന്നാല്‍ ഗ്രൗണ്ടില്‍ ബെയര്‍സ്റ്റോ ന്യൂസിലന്‍ഡ് ബൗളര്‍മാരെ തലങ്ങും വിലങ്ങും അടിച്ചു പറത്തുന്നതിനിടെ ഗ്യാലറിയില്‍ ആരാധകര്‍ തമ്മില്‍ കൂട്ടയടി നടന്നു. ഇതിന്‍റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയും ചെയ്തു. മത്സരത്തിന്‍റെ നാലാം ദിനം ലീഡ്സിലെ വെസ്റ്റേണ്‍ ടെറസ് സ്റ്റാന്‍ഡിലായിരുന്നു ആരാധകരുടെ കൂട്ടയടി. ഇംഗ്ലണ്ട് ഫുട്ബോള്‍ താമായിരുന്ന പോള്‍ ഗാസ്കോയിന്‍റെ ജേഴ്സി ധരിച്ച ആരാധകന്‍ മറ്റൊരു ആരാധകനെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. പിന്നീട് പോലീസെത്തിയാണ് ഇവരെ നീക്കം ചെയ്തത്.

Scroll to load tweet…

ഇന്ത്യയുടെ പരമ്പര മോഹങ്ങള്‍ വെള്ളത്തിലാക്കുമോ മഴ? ഡബ്ലിനിലെ കാലാവസ്ഥാ പ്രവചനം ഇങ്ങനെ

ടെസ്റ്റില്‍ ഏഴ് വിക്കറ്റിനാണ് ഇംഗ്ലണ്ട് ജയിച്ചത്. 296 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ടിന് അവസാന ദിനം എട്ട് വിക്കറ്റ് ശേഷിക്കെ 113 റണ്‍സായിരുന്നു ജയിക്കാന്‍ വേണ്ടിയിരുന്നത്. ആദ്യ സെഷന്‍ മഴമൂലം നഷ്ടമായതിന് പിന്നാലെ കളി തുടങ്ങിയപ്പോള്‍ ഒലി പോപ്പിനെ നഷ്ടമായെങ്കിലും ജോ റൂട്ടും(86*) ബെയര്‍സ്റ്റോയും(71*) ചേര്‍ന്ന് ഇംഗ്ലണ്ടിനെ അനായാസം ലക്ഷ്യത്തിലെത്തിച്ചു.