മുംബൈ: നെഞ്ചുവേദനയെ തുടര്‍ന്ന് വെസ്റ്റ് ഇന്‍ഡീസ് ബാറ്റിംഗ് ഇതിഹാസം ബ്രയാന്‍ ലാറയെ മുംബൈയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് ഉച്ചയോടെയാണ് പാരെലിലെ സ്വകാര്യ ആശുപത്രിയില്‍ ലാറയെ പ്രവേശിപ്പിച്ചത്. എന്നാല്‍ ലാറയുടെ ആരോഗ്യസ്ഥിതിയെ കുറിച്ച് ആശുപത്രി അധികൃതര്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. 

പാരെലിലെ ഒരു ഹോട്ടലില്‍ പരിപാടിയില്‍ പങ്കെടുക്കവെയാണ് മുന്‍ താരത്തിന് നെഞ്ചുവേദന അനുഭവപ്പെട്ടത് എന്നാണ് റിപ്പോര്‍ട്ടുകള്‍. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.