ഓസ്ട്രേലിയന്‍ സര്‍ക്കാരുമായി ആലോചിച്ചാണ്  തീരുമാനമെന്നും ക്രിക്കറ്റ് ഓസ്ട്രേലിയ  വ്യക്തമാക്കി

മെൽബൺ: താലിബാന്‍റെ സ്ത്രീവിരുദ്ധ നടപടികളിൽ പ്രതിഷേധിച്ച് അഫ്ഗാനിസ്ഥാനെതിരായ പരമ്പരയിൽ നിന്ന് പിന്മാറി ക്രിക്കറ്റ് ഓസ്ട്രേലിയ. മാര്‍ച്ചിൽ യുഎഇ വേദിയായ ഏകദിന പരമ്പരയിൽ പുരുഷ ടീം കളിക്കില്ലെന്ന് ഓസ്ട്രേലിയ വ്യക്തമാക്കി. പെൺകുട്ടികൾക്ക് വിദ്യാഭ്യാസവും, തൊഴിലവസരങ്ങളും നിഷേധിക്കുന്ന താലിബാന്‍റെ സമീപനം അംഗീകരിക്കാനാകില്ല. ഓസ്ട്രേലിയന്‍ സര്‍ക്കാരുമായി ആലോചിച്ചാണ് തീരുമാനമെന്നും ക്രിക്കറ്റ് ഓസ്ട്രേലിയ വ്യക്തമാക്കി. അതേസമയം സ്ത്രീപക്ഷസമീപനം സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് അഫ്ഗാനിസ്ഥാനുമായി ആശയവിനിമയം തുടരുമെന്നും വാര്‍ത്താക്കുറിപ്പില്‍ പറയുന്നുണ്ട്.