Asianet News MalayalamAsianet News Malayalam

അജിനാസിനും സല്‍മാനും അര്‍ധ സെഞ്ചുറി; കൊച്ചി ബ്ലൂ ടൈഗേഴ്‌സിനെതിരെ കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സിന് ജയം

കൂറ്റന്‍ വിജയലക്ഷ്യത്തിലേക്ക് മോശം തുടക്കമാണ് ബ്ലൂ ടൈഗേഴ്‌സിന് ലഭിച്ചത്. തുടക്കത്തില്‍ രണ്ടിന് 39 എന്ന നിലയിലേക്ക് അവര്‍ വീണു.

calicut globstar won over kochi blue tigers full match report
Author
First Published Sep 4, 2024, 8:49 PM IST | Last Updated Sep 4, 2024, 8:49 PM IST

തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗില്‍ കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സിന് ജയം. കൊച്ചി ബ്ലൂ ടൈഗേഴ്‌സിനെ 39 റണ്‍സിനാണ് ടീം പരാജയപ്പെടുത്തിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഗ്ലോബ്‌സ്റ്റാര്‍സ് 197 റണ്‍സ് വിജയലക്ഷ്യമാണ് മുന്നോട്ടുവച്ചത്. എം അജിനാസ് (57), സല്‍മാന്‍ നിസാര്‍ (57) എന്നിവരാണ് തിളങ്ങിയത്. ബേസില്‍ തമ്പി നാല് വിക്കറ്റ് നേടി. മറുപടി ബാറ്റിംഗില്‍ ബ്ലൂടൈഗേഴ്‌സിന് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 157 റണ്‍സെടുക്കാനാണ് സാധിച്ചത്. അഖില്‍ സ്‌കറിയ നാല് വിക്കറ്റ് നേടി.

കൂറ്റന്‍ വിജയലക്ഷ്യത്തിലേക്ക് മോശം തുടക്കമാണ് ബ്ലൂ ടൈഗേഴ്‌സിന് ലഭിച്ചത്. തുടക്കത്തില്‍ രണ്ടിന് 39 എന്ന നിലയിലേക്ക് അവര്‍ വീണു. ആനന്ദ് കൃഷ്ണന്‍ (4), ജോബിന്‍ ജോബി (16) എന്നിവരുടെ വിക്കറ്റുകളാണ് നേരത്തെ വീണത്. പിന്നീട് ഷോണ്‍ റോജറിന്റെ (45) ഇന്നിംഗ്‌സാണ് ബ്ലൂ ടൈഗേഴ്‌സിന്റെ ക്ഷീണം മാറ്റിയത്. അനുജ് ജോടിന്‍ (20), സിജോമോന്‍ ജോസഫ് (22), മനുകൃഷ്ണന്‍ (24), നിഖില്‍ തൊട്ടത്ത (6), ശ്രേയസ് കെ വി (3), ബേസില്‍ തമ്പി (5) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. ജെറന്‍ പി എസ് (2) പുറത്താവാതെ നിന്നു.

സഞ്ജുവിനെ തഴയില്ല! ബംഗ്ലാദേശിനെതിരായ ടി20യില്‍ പ്രധാന വിക്കറ്റ് കീപ്പറായേക്കും; ചാഹല്‍ തിരിച്ചെത്തും

നേരത്തെ, ഗ്ലോബ്‌സ്റ്റാര്‍സിന് വേണ്ടി 36 പന്തില്‍ നിന്ന് അജിനാസ് അര്‍ധ സെഞ്ചുറി തികച്ചു. ഷൈന്‍ ജോണ്‍ ജേക്കബിന്റെ പന്തില്‍ എല്‍ബിഡബ്ല്യുവില്‍ കുടുങ്ങി പുറത്താകുമ്പോള്‍ 39 പന്തില്‍ രണ്ട് സിക്സും എട്ടു ബൗണ്ടറിയും ഉള്‍പ്പെടെ 57 റണ്‍സ് അജിനാസ് സ്വന്തമാക്കിയിരുന്നു. സല്‍മാന്‍ നിസാര്‍ 36 പന്തില്‍ നിന്ന് ഒരു സിക്സറും നാലു ബൗണ്ടറിയും ഉള്‍പ്പെടെയാണ് അര്‍ധ സെഞ്ചുറി തികച്ചത്. 39 പന്തില്‍ ഒരു സിക്സും ആറു ബൗണ്ടറിയും ഉള്‍പ്പെടെ 55 റണ്‍സ് എടുത്ത സല്‍മാനെ ബേസില്‍ തമ്പിയാണ് പുറത്താക്കിയത്. 19 പന്തില്‍ 37 റണ്‍സെടുത്ത അന്‍ഫല്‍ പി എം ഗ്ലോബ് സ്റ്റാര്‍സിന്റെ സ്‌കോര്‍ കുത്തനെ ഉയര്‍ത്തി.

Latest Videos
Follow Us:
Download App:
  • android
  • ios