Asianet News MalayalamAsianet News Malayalam

സഞ്ജുവിനെ തഴയില്ല! ബംഗ്ലാദേശിനെതിരായ ടി20യില്‍ പ്രധാന വിക്കറ്റ് കീപ്പറായേക്കും; ചാഹല്‍ തിരിച്ചെത്തും

ഇഷാന്‍ കിഷിനെ ടീമിലേക്ക് പരിഗണിക്കില്ല. ട്വന്റി 20യില്‍ വൈസ് ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്‍ കളിച്ചേക്കില്ല.

sanju samson may main wicket keeper for t20 series against bangladesh
Author
First Published Sep 4, 2024, 6:09 PM IST | Last Updated Sep 4, 2024, 6:09 PM IST

മുംബൈ: ബംഗ്ലദേശിനെതിരായ ട്വന്റി 20 പരമ്പരയില്‍ സഞ്ജു സാംസണ്‍ വിക്കറ്റ് കീപ്പറായേക്കും. ടെസ്റ്റ് മത്സരങ്ങളുള്ളതിനാല്‍ റിഷഭ് പന്തിന് വിശ്രമം നല്‍കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതോടെ പ്രധാന വിക്കറ്റ് കീപ്പറായി തന്നെ സഞ്ജു ടീമിലുണ്ടാകുമെന്നാണ് സൂചന. നേരത്തെ, ശ്രീലങ്കയ്‌ക്കെതിരായ ടി20യില്‍ സഞ്ജു തുടര്‍ച്ചയായ രണ്ട് മത്സരങ്ങളില്‍ റണ്‍സൊന്നുമെടുക്കാതെ പുറത്തായിരുന്നു. തുടര്‍ന്ന് താരത്തെ ഒഴിവാക്കണമെന്നും വാദമുണ്ടായിരുന്നു. എന്നാല്‍ ഇനിയും അവസരം ലഭിക്കുമെന്നാണ് പുറത്തുവരുന്ന വിവരം. 

അതേസമയം, ഇഷാന്‍ കിഷിനെ ടീമിലേക്ക് പരിഗണിക്കില്ല. ട്വന്റി 20യില്‍ വൈസ് ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്‍ കളിച്ചേക്കില്ല. ടെസ്റ്റ് മത്സരങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുന്നതിനാല്‍ കൃത്യമായി വിശ്രമം നല്‍കിയാവും താരങ്ങളെ ടൂര്‍ണമെന്റിന് തെരഞ്ഞെടുക്കുക. ഓസ്‌ട്രേലിയയില്‍ നടക്കുന്ന ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിക്ക് കൂടുതല്‍ പ്രധാന്യം നല്‍കുന്നതിനാലാണ് മുന്നൊരുക്കം. 

സഞ്ജുവിനെ എപ്പോഴും മാറ്റിനിര്‍ത്തി! രാഹുല്‍ ദ്രാവിഡ് രാജസ്ഥാനിലേക്ക് വീണ്ടുമെത്തുമ്പോള്‍ സമ്മിശ്ര പ്രതികരണം

ഗില്ലിന്റെ അഭാവത്തില്‍ യശസ്വി ജയ്‌സ്വാളും റുതുരാജ് ഗെയ്ക്വാദുമായിരിക്കും ബംഗ്ലദേശിനെതിരെ ഇന്ത്യയുടെ ഓപ്പണര്‍മാര്‍. സിംബാബ്‌വെയ്‌ക്കെതിരെ അരങ്ങേറ്റ മത്സരം കളിച്ച യുവതാരം അഭിഷേക് ശര്‍മയും ട്വന്റി 20 ടീമിലേക്ക് മടങ്ങിയെത്തിയേക്കും. നയിക്കാന്‍ സൂര്യകുമാര്‍ യാദവുണ്ടാകും. ബുച്ചി ബാബു ക്രിക്കറ്റ് ടൂര്‍ണമെന്റിനിടെ സൂര്യയുടെ കയ്യില്‍ പരിക്കേറ്റിരുന്നു. പിന്നാലെ ദുലീപ് ട്രോഫി ആദ്യ റൗണ്ട് മത്സരങ്ങളില്‍ നിന്ന് താരം പിന്മാറിയിരുന്നു. ബംഗ്ലാദേശിനെതിരെ താരം പൂര്‍ണ കായികക്ഷമതയോടെ തിരിച്ചെത്തും. പേസര്‍ ജസ്പ്രിത് ബുമ്രയും ടീമിലുണ്ടാകാന്‍ സാധ്യതയില്ല. ഒക്ടോബര്‍ 6ന് തുടങ്ങുന്ന പരമ്പരയില്‍ മൂന്ന് ട്വന്റി 20 മത്സരങ്ങളാണ് ഉള്ളത്. 

ബംഗ്ലാദേശിനെതിരെ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യയുടെ സാധ്യതാ ടീം: റുതുരാജ് ഗെയ്ക്വാദ്, യശസ്വി ജയ്സ്വാള്‍, അഭിഷേക് ശര്‍മ, സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍) റിങ്കു സിംഗ്, റിയാന്‍ പരാഗ്, ശിവം ദുബെ, ഹാര്‍ദിക് പാണ്ഡ്യ, വാഷിംഗ്ടണ്‍ സുന്ദര്‍, രവി ബിഷ്ണോയ്, യുസ്വേന്ദ്ര ചാഹല്‍, മുകേഷ് കുമാര്‍, അര്‍ഷ്ദീപ് സിംഗ്.

Latest Videos
Follow Us:
Download App:
  • android
  • ios