സെന്‍റ് ജോര്‍ജ്: ഇംഗ്ലണ്ടിനെതിരെ നാലാം ഏകദിനത്തില്‍ വെസ്റ്റ് ഇന്‍ഡീസിന് കൂറ്റന്‍ വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ സന്ദര്‍ശകര്‍ നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 418 റണ്‍സെടുത്തു. ഓയിന്‍ മോര്‍ഗന്‍ (103), ജോസ് ബട്‌ലര്‍ (78 പന്തില്‍ 150) എന്നിവരുടെ സെഞ്ചുറികളാണ് ഇംഗ്ലണ്ടിന് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്. ജോണി ബെയര്‍സ്‌റ്റോ (56), അലക്‌സ് ഹെയ്ല്‍സ് (82) എന്നിവരും മികച്ച പ്രകടനം പുറത്തെടുത്തു. 

ട്വന്റി20 ശൈലിയിലാണ് ബട്‌ലര്‍ ബാറ്റ് വീശിയത്. 12 സിക്‌സും 13 ഫോറും അടങ്ങുന്നതാണ് ബട്‌ലറുടെ ഇന്നിങ്‌സ്. മോര്‍ഗന്‍ 88 പന്തുകള്‍ നേരിട്ടു. ആറ് സിക്‌സും എട്ട് ഫോറും ബട്‌ലറുടെ ഇന്നിങ്‌സിലുണ്ടായിരുന്നു. ജോ റൂട്ട് (5), ബെന്‍ സ്‌റ്റോക്‌സ് (11) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. മൊയീന്‍ അലി (0) പുറത്താവാതെ നിന്നു. വിന്‍ഡീസിന് വേണ്ടി ഒഷാനെ തോമസ് രണ്ട് വിക്കറ്റെടുത്തു. ഏഴ് ഓവര്‍ മാത്രമെറിഞ്ഞ ജേസണ്‍ ഹോള്‍ഡര്‍ 88 റണ്‍സ് വിട്ടുനല്‍കി.