ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് തകർപ്പൻ ജയം. ഫിന്‍ അലന്റെ വെടിക്കെട്ട് സെഞ്ചുറിയുടെ (47 പന്തില്‍ 107*) മികവില്‍ 14.2 ഓവറില്‍ കൊല്‍ക്കത്ത വിജയലക്ഷ്യം മറികടന്നു. ഇതോടെ കൊല്‍ക്കത്ത തുടര്‍ച്ചയായ നാലാം ജയം സ്വന്തമാക്കി.

ഡല്‍ഹി: ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് തുടര്‍ച്ചയായ നാലാം ജയം. ദില്ലി, അരുണ്‍ ജെയ്റ്റ്‌ലി സ്‌റ്റേഡിയത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ എട്ട് വിക്കറ്റ് വിജയാണ് കൊല്‍ല്‍ക്കത്ത സ്വന്തമാക്കിയയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെതിത്തിയ ഡല്‍ഹി എട്ട് വിക്കറ്റ് നഷ്ടത്തില്‍ 142 റണ്‍സാണ് നേടിയത്. 29 പന്തില്‍ 50 റണ്‍സെടുത്ത പതും നിസ്സങ്കയാണ് ഡല്‍ഹിയുടെ ടോപ് സ്‌കോറര്‍. വിപ്രജ് നിഗം (28 പന്തില്‍ 39) മികച്ച പ്രകടനം പുറത്തെടുത്തു. രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ അനുകൂല്‍ റോയ്, കാര്‍ത്തിക് ത്യാഗി എന്നിവരാണ് ഡല്‍ഹിയെ തകര്‍ത്തത്. മറുപടി ബാറ്റിംഗില്‍ കൊല്‍ക്കത്ത 14.2 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. 47 പന്തില്‍ പുറത്താവാതെ 107 റണ്‍സ് നേടിയ ഫിന്‍ അലനാണ് കൊല്‍ക്കത്തയുടെ ടോപ് സ്‌കോറര്‍. ജയത്തോടെ കൊല്‍ക്കത്ത 10 മത്സരങ്ങളില്‍ ഒമ്പത് പോയിന്റുമായി ഏഴാമതെത്തി. 11 മത്സരം കളിച്ച ഡല്‍ഹി എട്ട് പോയിന്റുമായി ഏഴാമതാണ്.

Add Asianetnews as a Preferred SourcegooglePreferred

നാലാം ഓവറില്‍ തന്നെ അജിന്‍ക്യ രാഹനെ (13), ആംകൃഷ് രഘുവന്‍ഷി (1) എന്നിവരുടെ വിക്കറ്റുകള്‍ കൊല്‍ക്കത്തയ്ക്ക് നഷ്ടമായിരുന്നു. എന്നാല്‍ കാമറൂണ്‍ ഗ്രീനിനെ (27 പന്തില്‍ പുറത്താവാതെ 33) കൂട്ടുപിടിച്ച് അലന്‍ കൊല്‍ക്കത്തയെ വിജയത്തിലേക്ക് നയിച്ചു. ഇരുവരും 116 റണ്‍സാണ് കൂട്ടിചേര്‍ത്തത്. കൊല്‍ക്കത്തയ്ക്ക് ജയിക്കാന്‍ മൂന്ന് റണ്‍സ് മാത്രമുള്ളപ്പോള്‍ അലന്റെ സ്‌കോര്‍ 94 ആയിരുന്നു. 15-ാം ഓവറില്‍ മുകേഷ് കുമാറിന്റെ പന്ത് സിക്‌സിലേകക്് പായിച്ചാണ് അലന്‍ സെഞ്ചുറിയും വിജയവും ആഘോഷിച്ചത്. 10 സിക്‌സും അഞ്ച് ഫോറും ഉള്‍പ്പെടുന്നതായിരുന്നു അലന്റെ ഇന്നിംഗ്‌സ്.

നേരത്തെ, മികച്ച തുടക്കമാണ് ഡല്‍ഹിക്ക് ലഭിച്ചത്. ഒന്നാം വിക്കറ്റില്‍ കെ എല്‍ രാഹുല്‍ (14 പന്തില്‍ 23) - നിസ്സങ്ക സഖ്യം 49 റണ്‍സ് ചേര്‍ത്തിരുന്നു. എന്നാല്‍ ഈ തുടക്കം മുതലാക്കാന്‍ പിന്നീട് എത്തിയവര്‍ക്ക് സാധിച്ചില്ല. അഞ്ചാം ഓവറില്‍ രാഹുല്‍, കാര്‍ത്തിക് ത്യാഗിക്ക് വിക്കറ്റ് നല്‍കി മടങ്ങി. തുടര്‍ന്നെത്തിയ നിതീഷ് റാണ (6), സമീര്‍ റിസ്വി (3), ട്രിസ്റ്റണ്‍ സ്റ്റബ്‌സ് (2) എന്നിവര്‍ക്ക് തിളങ്ങാന്‍ സാധിച്ചില്ല. ഇതോടെ അഞ്ചിന് 89 എന്ന നിലയിലായി ഡല്‍ഹില്‍. പിന്നീട് അഷുതോഷ് ശര്‍മ - അക്‌സര്‍ പട്ടേല്‍ (11) എന്നിവര്‍ കൂട്ടിചേര്‍ത്ത 39 റണ്‍സാണ് മാന്യമായ സ്‌കോറിലേക്ക് നയിച്ചത്. അക്‌സറിന് പിന്നാലെ അഷുതോഷും പുറത്തായെങ്കിലും ടീം പൊരുതാവുന്ന് സ്‌കോറില്‍ എത്തിയിരുന്നു. മിച്ചല്‍ സ്റ്റാര്‍ക്കാണ് (0) പുറത്തായ മറ്റൊരു താരം. വിപ്രജ് നിഗം (3), ലുങ്കി എന്‍ഗിഡി (1) പുറത്താവാതിരുന്നു. ഇരു ടീമുകളുടേയും പ്ലേയിംഗ് ഇലവന്‍ അറിയാം.

ഡല്‍ഹി ക്യാപിറ്റല്‍സ്: പതും നിസ്സങ്ക, കെ എല്‍ രാഹുല്‍, നിതീഷ് റാണ, സമീര്‍ റിസ്വി, ട്രിസ്റ്റന്‍ സ്റ്റബ്‌സ്, അക്‌സര്‍ പട്ടേല്‍ (ക്യാപ്റ്റന്‍), അശുതോഷ് ശര്‍മ്മ, വിപ്രജ് നിഗം, മിച്ചല്‍ സ്റ്റാര്‍ക്ക്, ലുങ്കി എന്‍ഗിഡി, മുകേഷ് കുമാര്‍.

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്: അജിന്‍ക്യ രഹാനെ (ക്യാപ്റ്റന്‍), അംഗ്കൃഷ് രഘുവന്‍ഷി, കാമറൂണ്‍ ഗ്രീന്‍, റോവ്മാന്‍ പവല്‍, മനീഷ് പാണ്ഡെ, റിങ്കു സിംഗ്, സുനില്‍ നരെയ്ന്‍, അനുകുല്‍ റോയ്, കാര്‍ത്തിക് ത്യാഗി, വൈഭവ് അറോറ, വരുണ്‍ ചക്രവര്‍ത്തി.

YouTube video player