ഗില്ലിനും ശ്രേയസിനും സെഞ്ചുറി! ഓസീസിനെതിരെ രണ്ടാം ഏകദിനത്തില്‍ ഇന്ത്യ കൂറ്റന്‍ സ്‌കോറിലേക്ക്
ബൗളിംഗെടുക്കാനുള്ള തീരുമാനം ശരിയാണെന്ന് തെളിയിക്കുന്നതായിരുന്നു ഓസീസിന്റെ തുടക്കം. നാലാം ഓവറില്‍ തന്നെ ഗെയ്കവാദിനെ ഓസീസ് പേസര്‍ ഹേസല്‍വുഡ് വിക്കറ്റ് കീപ്പര്‍ അലക്‌സ് ക്യാരിയുടെ കൈകളിലെത്തിച്ചു.
ഇന്‍ഡോര്‍: ഓസ്‌ട്രേലിയക്കെതിരെ രണ്ടാം ഏകദിനത്തില്‍ ഇന്ത്യന്‍ കൂറ്റന്‍ സ്‌കോറിലേക്ക്. ഇന്‍ഡോര്‍, ഹോള്‍ക്കര്‍ സ്‌റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ 34 ഓവര്‍ പിന്നിടുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 235 റണ്‍സെടുത്തിട്ടുണ്ട്. സെഞ്ചുറി പൂര്‍ത്തിയാക്കിയ ശുഭ്മാന്‍ ഗില്ലും (103), ക്യാപ്റ്റന്‍ കെ എല്‍ രാഹുലുമാണ് (11) ക്രീസില്‍. സെഞ്ചുറി നേടിയ ശ്രേയസ് അയ്യരും (105), റുതുരാജ് ഗെയ്കവാദുമാണ് (8) മടങ്ങിയത്. ജോഷ് ഹേസല്‍വുഡ്, സീന്‍ അബോട്ട് എന്നിവര്‍ക്കാണ് വിക്കറ്റ്. മൂന്ന് മത്സരങ്ങുടെ പരമ്പരയില്‍ ഇന്ത്യ 1-0ത്തിന് മുന്നിലാണ്.
ബൗളിംഗെടുക്കാനുള്ള തീരുമാനം ശരിയാണെന്ന് തെളിയിക്കുന്നതായിരുന്നു ഓസീസിന്റെ തുടക്കം. നാലാം ഓവറില്‍ തന്നെ ഗെയ്കവാദിനെ ഓസീസ് പേസര്‍ ഹേസല്‍വുഡ് വിക്കറ്റ് കീപ്പര്‍ അലക്‌സ് ക്യാരിയുടെ കൈകളിലെത്തിച്ചു. എന്നാല്‍ മൂന്നാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന ഗില്‍ - ശ്രേയസ് സഖ്യം ഇന്ത്യയെ തോളിലേറ്റി. ഇരുവരും 200 റണ്‍സ് കൂട്ടിചേര്‍ത്തു. ആദ്യം ശ്രേയസാണ് സെഞ്ചുറി പൂര്‍ത്തിയാക്കിയത്. 90 പന്തുകള്‍ നേരിട്ട താരം മൂന്ന് സിക്‌സും 11 ഫോറും നേടി. എന്നാല്‍ അബോട്ടിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ അലക്‌സ് ക്യാരിക്ക് ക്യാച്ച് നല്‍കി ശ്രേയസ് മടങ്ങി. താരത്തിന്റെ മൂന്നാം ഏകദിന സെഞ്ചുറിയാണിത്. വൈകാതെ ഗില്‍ തന്റെ ആറാം സെഞ്ചുറിയും പൂര്‍ത്തിയാക്കി. താരത്തിന്റെ നാല് സിക്‌സും ആറ് ഫോറുമുണ്ട്.
പാറ്റ് കമ്മിന്‍സിന് പകരം സ്മിത്താണ് ഓസീസിനെ നയിക്കുന്നത്. ഇന്ത്യ ഒരു മാറ്റം വരുത്തി ജസ്പ്രിത് ബുമ്രയ്ക്ക് വിശ്രമം അനുവദിച്ചു. പ്രസിദ്ധ് കൃഷ്ണയാണ് പകരമെത്തിയത്. ഓസീസ് മൂന്ന് മാറ്റം വരുത്തി. കമ്മിന്‍സിന് പുറമെ അവസാന മത്സരം കളിച്ച മിച്ചല്‍ മാര്‍ഷ്, മാര്‍കസ് സ്റ്റോയിനിസ്് എന്നിവര്‍ ഓസീസ് നിരയിലില്ല. അലക്‌സ് ക്യാരി, ജോഷ് ഹേസല്‍വുഡ്, സ്‌പെന്‍സര്‍ ജോണ്‍സണ്‍ എന്നിവര്‍ തിരിച്ചെത്തി.
ഇന്ത്യ: ശുഭ്മാന്‍ ഗില്‍, റുതുരാജ് ഗെയ്കവാദ്, ശ്രേയസ് അയ്യര്‍, കെ എല്‍ രാഹുല്‍, ഇഷാന്‍ കിഷന്‍, സൂര്യകുമാര്‍ യാദവ്, രവീന്ദ്ര ജഡേജ, ഷാര്‍ദുല്‍ താക്കൂര്‍, ആര്‍ അശ്വിന്‍, മുഹമ്മദ് ഷമി, പ്രസിദ്ധ് കൃഷ്ണ.
ഓസ്‌ട്രേലിയ: ഡേവിഡ് വാര്‍ണര്‍, മാത്യു ഷോര്‍ട്ട്, സ്റ്റീവന്‍ സ്മിത്ത്, മര്‍നസ് ലബുഷെയ്ന്‍, ജോഷ് ഇന്‍ഗ്ലിസ്, അലക്‌സ് ക്യാരി, കാമറൂണ്‍ ഗ്രീന്‍, സീന്‍ അബോട്ട്, ആഡം സാംപ, ജോഷ് ഹേസല്‍വുഡ്, സ്‌പെന്‍സര്‍ ജോണ്‍സണ്‍.
ലോകകപ്പ് ജേതാക്കള്‍ക്ക് കോടികള്‍ വാരാം, ഒരു ടീമും നിരാശരാവില്ല! സമ്മാനത്തുക പ്രഖ്യാപിച്ച് ഐസിസി