Asianet News MalayalamAsianet News Malayalam

ലോകകപ്പ് ജേതാക്കള്‍ക്ക് കോടികള്‍ വാരാം, ഒരു ടീമും നിരാശരാവില്ല! സമ്മാനത്തുക പ്രഖ്യാപിച്ച് ഐസിസി 

ലോകകപ്പിലെ സമ്മാനത്തുക പ്രഖ്യാപിച്ചിരിക്കുകയാണ് ഐസിസി. ടൂര്‍ണമെന്റിന് മൊത്തം 10 മില്യണ്‍ ഡോളര്‍ (ഏകദേശം 84 കോടി) സമ്മാനത്തുകയുണ്ട്. നാല് മില്യണ്‍ ഡോളര്‍ (33 കോടി) വിജയികള്‍ക്ക് ലഭിക്കും.

icc announces odi world cup prize money for winners saa
Author
First Published Sep 24, 2023, 4:06 PM IST

മുംബൈ: ദിവസങ്ങള്‍ മാത്രമാണ് ഏകദിന ലോകകപ്പി ബാക്കിയുള്ളത്. അടുത്ത മാസം അഞ്ചിന് അഹമ്മദാബാദില്‍ ഇംഗ്ലണ്ടും ന്യൂസിലന്‍ഡും നേര്‍ക്കുനേര്‍ വരുന്നതോടെ ടൂര്‍ണമെന്റിന് തുടക്കമാവും. പത്ത് ടീമുകളാണ് ലോകകപ്പിന്റെ ഭാഗമാവുന്നത്. എട്ടിന് ഓസ്‌ട്രേലിയക്കെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. 2011ന് ശേഷം മറ്റൊരു ലോകകപ്പാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. 2013ന് ശേഷം ഇന്ത്യ ഐസിസി കിരീടങ്ങളൊന്നും നേടിയില്ലെന്നുള്ളത് മറ്റൊരു കാര്യം. ആ ക്ഷീണം കൂടി ഇന്ത്യക്ക് തീര്‍ക്കണം.

ഇതിനിലെ ലോകകപ്പിലെ സമ്മാനത്തുക പ്രഖ്യാപിച്ചിരിക്കുകയാണ് ഐസിസി. ടൂര്‍ണമെന്റിന് മൊത്തം 10 മില്യണ്‍ ഡോളര്‍ (ഏകദേശം 84 കോടി) സമ്മാനത്തുകയുണ്ട്. നാല് മില്യണ്‍ ഡോളര്‍ (33 കോടി) വിജയികള്‍ക്ക് ലഭിക്കും. രണ്ടാം സ്ഥാനക്കാര്‍ക്ക് ഏതാണ്ട് 16.5 കോടിയും ലഭിക്കും. ഗ്രൂപ്പ് സ്റ്റേജിലെ ഓരോ വിജയത്തിനും 33 ലക്ഷം രൂപ വച്ച് നല്‍കും. നോക്കൗട്ടിലേക്ക് കടക്കാതെ പുറത്താവുന്ന ടീമിന് 8.4 ലക്ഷം വീതമാണ് നല്‍കുക.

സെപ്റ്റംബര്‍ 29 മുതല്‍ സന്നാഹ മത്സരങ്ങള്‍ ആരംഭിക്കും. ഇന്ത്യ, ഇംഗ്ലണ്ടിനും നെതര്‍ലന്‍ഡിനുമെതിരെ രണ്ട് പരിശീലന മത്സരങ്ങള്‍ കളിക്കും. 30നാണ് ഇംഗ്ലണ്ടിനെതിരായ മത്സരം. ഗുവാഹത്തിയിലാണ് മത്സരം. മൂന്നിന് കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നെതര്‍ലന്‍ഡ്‌സിനേയും ഇന്ത്യ നേരിടും. 

ഏകദിന ലോകകപ്പിനുള്ള ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ഹാര്‍ദിക് പാണ്ഡ്യ (വൈസ് ക്യാപ്റ്റന്‍), ശുഭ്മാന്‍ ഗില്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, കെ എല്‍ രാഹുല്‍, രവീന്ദ്ര ജഡേജ, ശാര്‍ദുല്‍ താക്കൂര്‍, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, കുല്‍ദീപ് യാദവ്, മുഹമ്മദ് ഷമി, അക്‌സര്‍ പട്ടേല്‍, ഇഷാന്‍ കിഷന്‍, സൂര്യകുമാര്‍ യാദവ്, സൂര്യകുമാര്‍ യാദവ്.

കോലിയെയും ഗില്ലിനേയും തഴഞ്ഞു; പ്രിയ ബാറ്റിംഗ് പങ്കാളിയുടെ പേരുമായി രോഹിത് ശര്‍മ്മ, ആരാണത്

Follow Us:
Download App:
  • android
  • ios