1963 ഇംഗ്ലണ്ടിനെതിരെ രണ്ട് വിക്കറ്റ് നഷ്ടപ്പെടുത്തി 255 റണ്‍സ് പിന്തുടര്‍ന്ന് ജയിച്ചത് രണ്ടാം സ്ഥാനത്താണ്. 1972ല്‍ ഇംഗ്ലണ്ടിനെതിരെ ഓസ്‌ട്രേലിയ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 242 റണ്‍സെടുത്ത് ജയിച്ചത് മൂന്നാമതായി.
ലണ്ടന്‍: ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ ജയിക്കണമെങ്കില്‍ ഇന്ത്യ 121 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡ് തകര്‍ക്കണം. ഓസ്‌ട്രേലിയക്കെതിരെ ഇംഗ്ലണ്ട് 263 റണ്‍സ് റണ്‍സ് പിന്തുടര്‍ന്ന് ജയിച്ചതാണ് ഓവലിലെ റെക്കോര്‍ഡ്. 1902ലെ ആഷസ് പരമ്പരയിലായിരുന്നു ഇംഗ്ലണ്ടിന്റെ ഒരു വിക്കറ്റ് വിജയം.
1963 ഇംഗ്ലണ്ടിനെതിരെ രണ്ട് വിക്കറ്റ് നഷ്ടപ്പെടുത്തി 255 റണ്‍സ് പിന്തുടര്‍ന്ന് ജയിച്ചത് രണ്ടാം സ്ഥാനത്താണ്. 1972ല്‍ ഇംഗ്ലണ്ടിനെതിരെ ഓസ്‌ട്രേലിയ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 242 റണ്‍സെടുത്ത് ജയിച്ചത് മൂന്നാമതായി. 1988ല്‍ വെസ്റ്റ് രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 226 റണ്‍സെടുത്ത് ജയിച്ചതാണ് മറ്റൊരു പ്രധാന ജയം. 1994ല്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ 205 റണ്‍സ് വിജയലക്ഷ്യം ഇംഗ്ലണ്ട് രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തില്‍ മറികടന്നിരുന്നു.
ഓവലില്‍ ഇന്ത്യക്ക് പ്രതീക്ഷ നല്‍കുന്നൊരു ചരിത്രവും ഉണ്ട്. 1979ല്‍ ഇംഗ്ലണ്ട് ഉയര്‍ത്തിയ 438 റണ്‍സ് വിജയലക്ഷ്യം പിന്തുടന്ന ഇന്ത്യ നാലാം ഇന്നിംഗ്‌സില്‍ എട്ട് വിക്കറ്റിന് 429 റണ്‍സെടുത്ത് കളി സമനിലയിലാക്കി. ഇതുപോലൊരു ചെറുത്ത് നില്‍പ് ഇന്ത്യന്‍ ബാറ്റര്‍മാരില്‍ നിന്ന് ഒരിക്കല്‍ക്കൂടി ഉണ്ടായാല്‍ ഇന്ത്യക്ക് പ്രതീക്ഷ നിലനിര്‍ത്താം. 2018ല്‍ ഇംഗ്ലണ്ടിനെതിരെ 646 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 345 റണ്‍സിന് പുറത്തായിരുന്നു.
അതേസമയം, ഓസീസ് കൂറ്റന്‍ ലീഡിലേക്കാണ് കുതിക്കുന്നത്. നാലാംദിനം ലഞ്ചിന് ശേഷം ബാറ്റിംഗ് ആരംഭിച്ച ഓസീസ് നിലവില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 236 റണ്‍സെടുത്തിട്ടുണ്ട് ഓസീസ്. ഇപ്പോള്‍ 409 റണ്‍സിന്റെ ലീഡുണ്ട് അവര്‍ക്ക്. അലക്‌സ് ക്യാരി (58), മിച്ചല്‍ സ്റ്റാര്‍ക്ക് (29) എന്നിവരാണ് ക്രീസില്‍. രവീന്ദ്ര ജഡേജ മൂന്ന് വിക്കറ്റ് വീഴ്ത്തി. ഒന്നാം ഇന്നിംഗ്സില്‍ 173 റണ്‍സ് ലീഡാണ് ഓസീസ് നേടിയിത്. ഓസീസിന്റെ 469നെതിരെ ഇന്ത്യ 296 റണ്‍സിന് പുറത്തായി. അജിന്‍ക്യ രഹാനെ (89), ഷാര്‍ദുല്‍ ഠാക്കൂര്‍ (51), രവീന്ദ്ര ജഡേജ (48) എന്നിവരാണ് ബാറ്റിംഗില്‍ ഇന്ത്യയെ സഹായിച്ചത്. പാറ്റ് കമ്മിന്‍സ് മൂന്ന് വിക്കറ്റ് വീഴ്ത്തി. നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഓസീസിന് ട്രാവിസ് ഹെഡ് (163), സറ്റീവന്‍ സ്മിത്ത് (121) എന്നിവരുടെ സെഞ്ചുറികളാണ് ഓസീസിനെ മികച്ച സ്‌കോറിലേക്ക് നയിച്ചത്. മുഹമ്മദ് സിറാജ് നാല് വിക്കറ്റ് വീഴ്ത്തി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം

