65 ടെസ്റ്റുകളില്‍ നിന്ന് 267 വിക്കറ്റാണ് ജഡേജയുടെ സമ്പാദ്യം. 24.25 ശരാശരിയിലാണ് ഈ നേട്ടം. 67 ടെസ്റ്റുകള്‍ കളിച്ചിട്ടുള്ള ബേദി 266 വിക്കറ്റാണ് വീഴ്ത്തിയത്. ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ വീഴ്ത്തുന്ന ലോക താരങ്ങളില്‍ നാലാമതാണ് ജഡേജ.

ലണ്ടന്‍: ഐസിസി ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ ഓസീസിന്റെ രണ്ടാം ഇന്നിംഗ്‌സില്‍ രണ്ട് വിക്കറ്റ് വീഴ്ത്താന്‍ രവീന്ദ്ര ജഡേജയ്ക്കായിരുന്നു. ആദ്യ ഇന്നിംഗ്‌സിലെ സെഞ്ചുറിക്കാരായ സ്റ്റീന്‍ സ്മിത്ത് (34), ട്രാവിസ് ഹെഡ് (18) എന്നിവരെയാണ് ജഡേജ പുറത്താക്കിയത്. ഇതോടെ ഇന്ത്യന്‍ ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുകളെടുക്കുന്ന ഇടങ്കയ്യന്‍ സ്പിന്നറായി ജഡേജ.

65 ടെസ്റ്റുകളില്‍ നിന്ന് 267 വിക്കറ്റാണ് ജഡേജയുടെ സമ്പാദ്യം. 24.25 ശരാശരിയിലാണ് ഈ നേട്ടം. 67 ടെസ്റ്റുകള്‍ കളിച്ചിട്ടുള്ള ബേദി 266 വിക്കറ്റാണ് വീഴ്ത്തിയത്. ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ വീഴ്ത്തുന്ന ലോക താരങ്ങളില്‍ നാലാമതാണ് ജഡേജ. 93 മത്സരങ്ങില്‍ 433 വിക്കറ്റ് വീഴ്ത്തിയ മുന്‍ ശ്രീലങ്കന്‍ താരം രംഗന ഹെരാത്താണ് ഒന്നാമത്. ന്യൂസിലന്‍ഡിന്റെ ഡാനിയേല്‍ വെട്ടോറി (362), ഇംഗ്ലണ്ടിന്റെ ഡെറെക് അണ്ടര്‍വുഡ് (297) എന്നിരാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍. 

2023 കളിച്ച ടെസ്റ്റുകളില്‍ മികച്ച റെക്കോര്‍ഡുണ്ട് ജഡേജയ്ക്ക്. അഞ്ച്് മത്സരങ്ങളില്‍ നിന്നായി 183 റണ്‍സാണ് സമ്പാദ്യം. 30.50 റണ്‍സാണ് ശരാശരി. ഒരു അര്‍ധ സെഞ്ചുറിയും ഇതില്‍ ഉള്‍പ്പെടും. 70 റണ്‍സാണ് ഉയര്‍ന്ന് സ്‌കോര്‍. 19.84 ശരാശരയില്‍ 25 വിക്കറ്റ് വീഴ്ത്താനും ജഡേജയക്കായി. 42 റണ്‍സ് വിട്ടുകൊടുത്ത് ഏഴ് വിക്കറ്റ് വീഴ്ത്തിയതാണ് മികച്ച പ്രകടനം. 

ഐസിസി ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലിലേക്ക് വരുമ്പോള്‍ ഓസ്ട്രേലിയ മൂന്നാംദിനം കളി നിര്‍ത്തുമ്പോള്‍ 296 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ് സ്വന്തമാക്കിയിരുന്നു. കെന്നിംഗ്ടണ്‍ ഓവലില്‍ നിലവില്‍ നാലിന് 123 എന്ന നിലയിലായിരുന്നു ഓസീസ്. മര്‍നസ് ലബുഷെയ്ന്‍ (41), കാമറൂണ്‍ ഗ്രീന്‍ (7) എന്നിവരാണ് ക്രീസില്‍. രവീന്ദ്ര ജഡേജ രണ്ട് വിക്കറ്റ് വീഴ്ത്തി. ഒന്നാം ഇന്നിംഗ്സില്‍ 173 റണ്‍സ് ലീഡാണ് ഓസീസ് നേടിയിത്. 

ഓസീസിന്റെ 469നെതിരെ ഇന്ത്യ 296 റണ്‍സിന് പുറത്തായി. അജിന്‍ക്യ രഹാനെ (89), ഷാര്‍ദുല്‍ ഠാക്കൂര്‍ (51), രവീന്ദ്ര ജഡേജ (48) എന്നിവരാണ് ബാറ്റിംഗില്‍ ഇന്ത്യയെ സഹായിച്ചത്. പാറ്റ് കമ്മിന്‍സ് മൂന്ന് വിക്കറ്റ് വീഴ്ത്തി. നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഓസീസിന് ട്രാവിസ് ഹെഡ് (163), സറ്റീവന്‍ സ്മിത്ത് (121) എന്നിവരുടെ സെഞ്ചുറികളാണ് ഓസീസിനെ മികച്ച സ്‌കോറിലേക്ക് നയിച്ചത്. മുഹമ്മദ് സിറാജ് നാല് വിക്കറ്റ് വീഴ്ത്തി.