Asianet News MalayalamAsianet News Malayalam

വിരാട് കോലി എനിക്ക് മകനെ പോലെ! വിവാദ പ്രസ്താവനയില്‍ യൂടേണ്‍ എടുത്ത് മുന്‍ സെലക്റ്റര്‍ ചേതന്‍ ശര്‍മ

കോലിക്കും ഗാംഗുലിക്കും ഇടയില്‍ കടുത്ത ഈഗോ ഉണ്ടായിരുന്നുവെന്നാണ് ശര്‍മ വെളിപ്പെടുത്തിയിരുന്നു. എന്നാലിപ്പോള്‍ കോലിക്കെതിരെ ആരോപണങ്ങളില്‍ യൂടേണ്‍ എടുത്തിരിക്കുകയാണ് ശര്‍മ.

chetan sharma on virat kohli and his controversial statement against him
Author
First Published Feb 1, 2024, 7:52 PM IST

മുംബൈ: മുന്‍ ഇന്ത്യന്‍ ചീഫ് സെലക്റ്റര്‍ ചേതന്‍ ശര്‍മ കഴിഞ്ഞ വര്‍ഷം നടത്തിയ ചില വെളിപ്പെടുത്തലുകള്‍ വിവാദമായിരുന്നു. ദേശീയ ചാനല്‍ നടത്തിയ ഒളി ക്യാമറ ഓപ്പറേഷനിലാണ് ശര്‍മ വിവാദമായ ചില വെളിപ്പെടുത്തലുകളും നടത്തിയത്. അതിലൊന്ന് വിരാട് കോലിക്കും മുന്‍ ബിസിസിഐ പ്രസിഡന്റുമായിരുന്നു സൗരവ് ഗാംഗുലിക്ക് എതിരെയായിരുന്നു. കോലിക്കും ഗാംഗുലിക്കും ഇടയില്‍ കടുത്ത ഈഗോ ഉണ്ടായിരുന്നുവെന്നാണ് ശര്‍മ വെളിപ്പെടുത്തി.

എന്നാല്‍ കോലിക്കെതിരെ ആരോപണങ്ങളില്‍ യൂടേണ്‍ എടുത്തിരിക്കുകയാണ് ശര്‍മ. അദ്ദേഹം പറയുന്നതിങ്ങനെ... ''കോലിയെ ഒരിക്കലും മോശമായി ചിത്രീകരിച്ചിട്ടില്ല. കോലി എന്റെ മകനെ പോലെയാണ്. അവന്‍ വളരെ ചെറുപ്പമാണ്. അവനെക്കുറിച്ച് ഞാന്‍ എന്തിനാണ് മോശമായി പറയുന്നത്? അവന്റെ നല്ലതിന് വേണ്ടിയാണ്‍ ഞാന്‍ പ്രാര്‍ത്ഥിക്കാര്‍.  അവന്‍ ഒരു ഇതിഹാസമായി മാറിയത് കാണുന്നത് എനിക്ക് വളരെയധികം സന്തോഷം നല്‍കുന്നു. അന്താരാഷ്ട്ര ക്രിക്കറ്റില്‍ 100 സെഞ്ചുറി തികയ്ക്കാന്‍ കോലിക്ക് കഴിയട്ടെ. ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഐക്കണാണ് കോലി.'' അദ്ദേഹം ന്യൂസ് 24-നോട് പറഞ്ഞു.

ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയെ കുറിച്ചും മുന്‍ സെലക്റ്റര്‍ പറയുന്നുണ്ട്. ''2023 ലോകകപ്പില്‍ രോഹിതിന്റെ ഫോം എന്നെ അമ്പരപ്പിച്ചു. മൂന്ന് അര്‍ധസെഞ്ചുറികളും ഒരു സെഞ്ചുറിയും ഉള്‍പ്പെടെ 54.27 ശരാശരിയില്‍ 597 റണ്‍സുമായി രോഹിത് ലോകകപ്പിലെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ സ്‌കോററായി, കോഹ്ലിയുടെ 765 റണ്‍സ് ടൂര്‍ണമെന്റിന്റെ റെക്കോര്‍ഡിന് തൊട്ടുപിന്നാലെ. ഇന്ത്യന്‍ ക്യാപ്റ്റന്‍ എല്ലാ മത്സരങ്ങളിലും ഗംഭീര തുടക്കം നല്‍കി.'' ചേതന്‍ ശര്‍മ വ്യക്തമാക്കി.

''ലോകകപ്പില്‍, രോഹിത് അവന്റെ ജോലി ചെയ്തു, 40-50 റണ്‍സ് സ്‌കോര്‍ ചെയ്ത് ഇന്ത്യയ്ക്ക് സ്ഫോടനാത്മക തുടക്കം നല്‍കി. ഇതില്‍ കൂടുതല്‍ എന്താണ് വേട്ടത്. അവന്‍ തന്റെ ജോലി ചെയ്തു. ലോകപ്പിലെ 10 മത്സരങ്ങളും നമ്മള്‍ ജയിച്ചു. ഫൈനലില്‍ കാലിടറി. എന്നാല്‍ ഇന്ത്യയെപ്പോലെ ലോകത്ത് ക്രിക്കറ്റ് കളിക്കാന്‍ മറ്റാര്‍ക്കും കഴിയുമെന്ന് എനിക്ക് തോന്നിയിട്ടില്ല.'' ചേതന്‍ ശര്‍മ കൂട്ടിചേര്‍ത്തു.

സര്‍ഫറാസിന്റെ ഇഷ്ടക്കാരില്‍ ഒരാള്‍ മിയാന്‍ദാദ്! ബാക്കി താരങ്ങളുടെ കൂടി പേര് പറഞ്ഞ് ഇന്ത്യന്‍ യുവതാരം

Latest Videos
Follow Us:
Download App:
  • android
  • ios