ടെസ്റ്റില്‍ ഇത് 12ാം തവണയാണ് പൂജാര ആന്‍ഡേഴ്സന്‍റെ സ്വിംഗിന് മുന്നില്‍ തലകുനിച്ചു മടങ്ങുന്നത്. ഇതോടെ ടെസ്റ്റില്‍ ആന്‍ഡേഴ്സന്‍റെ പന്തില്‍ ഏറ്റവും കൂടുതല്‍ തവണ പുറത്താവുന്ന ബാറ്ററെന്ന നാണക്കേടിന്‍റെ റെക്കോര്‍ഡും പൂജാരയുടെ പേരിലായി.

എഡ്ജ്ബാസ്റ്റണ്‍: ഇംഗ്ലണ്ടിനെതിരായ എഡ്ജ്ബാസ്റ്റണ്‍ ക്രിക്കറ്റ് ടെസ്റ്റില്‍(England vs India) കൊവിഡ് ബാധിതനായ ക്യാപ്റ്റന്‍ രോഹിത് ശര്‍മക്ക് പകരം ശുഭ്മാന്‍ ഗില്ലിനൊപ്പം ഇന്ത്യന്‍ ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്യാനെത്തിയത് ചേതേശ്വര്‍ പൂജാരയായിരുന്നു(Cheteshwar Pujara). സമീപകാലത്ത് കൗണ്ടി ക്രിക്കറ്റില്‍ മിന്നുന്ന ഫോമിലായിരുന്ന പൂജാര ഇംഗ്ലണ്ടിനെതിരെയ തിളങ്ങുമെന്ന് ആരാധകരും പ്രതീക്ഷിച്ചു.

എന്നാല്‍ ജെയിംസ് ആന്‍ഡേഴ്സന്‍റെ പ്രലോഭിപ്പിക്കുന്ന സ്വിംഗിന് മുന്നില്‍ ശുഭ്മാന്‍ ഗില്‍ വീണതിന് പിന്നാലെ പൂജാരയും ആന്‍ഡേഴ്സണ് മുന്നില്‍ മുട്ടുമടക്കി.46 പന്തില്‍ 13 റണ്‍സെടുത്ത് തുടക്കത്തില്‍ പ്രതിരോധിച്ചു നിന്ന പൂജാരയെ ആന്‍ഡേഴ്സണ്‍ സ്ലിപ്പില്‍ സാക്ക് ക്രോളിയുടെ കൈകളിലെത്തിക്കുകയായിരുന്നു. ടെസ്റ്റ് കരിയറില്‍ ഇത് 12ാം തവണയാണ് ചേതേശ്വര്‍ പൂജാര ജെസിംസ് ആന്‍ഡേഴ്സന്‍റെ സ്വിംഗിന് മുന്നില്‍ തലകുനിച്ചു മടങ്ങുന്നത്. ഇതോടെ ടെസ്റ്റില്‍ ജെയിംസ് സ് ആന്‍ഡേഴ്സന്‍റെ പന്തില്‍ ഏറ്റവും കൂടുതല്‍ തവണ പുറത്താവുന്ന ബാറ്ററെന്ന നാണക്കേടിന്‍റെ റെക്കോര്‍ഡും ചേതേശ്വര്‍ പൂജാരയുടെ പേരിലായി.

എഡ്ജ്ബാസ്റ്റണില്‍ മഴയുടെ കളി; ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് രണ്ട് വിക്കറ്റ് നഷ്ടം

ആന്‍ഡേഴ്സണ്‍ 11 തവണ പുറത്താക്കിയിട്ടുള്ള ഓസ്ട്രേലിയന്‍ പേസര്‍ പീറ്റര്‍ സിഡിലിന്‍റെ പേരിലായിരുന്ന റെക്കോര്‍ഡാണ് ഇന്ന് ചേതേശ്വര്‍ പൂജാരയുടെ പേരിലായത്. ആന്‍ഡേഴ്സന്‍റെ പന്തില്‍ 10 തവണ പുറത്തായിട്ടുള്ള ഡേവിഡ് വാര്‍ണര്‍, ഒമ്പത് തവണ പുറത്തായിട്ടുള്ള സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, മൈക്കല്‍ ക്ലാര്‍ക്ക്, അസ്ഹര്‍ അലി എന്നിവരാണ് ഇവര്‍ക്ക് പിന്നില്‍.

സഞ്ജുവിനെ ലോകകപ്പ് ടീമിൽ നിന്ന് മാറ്റിനിർത്താനുള്ള ഗൂഢ തന്ത്രമോ? തഴഞ്ഞതില്‍ വിമര്‍ശനവുമായി വി ശിവന്‍കുട്ടി

ഈ പരമ്പരയില്‍ മാത്രം ഇത് അഞ്ചാം തവണയാണ് ഒന്നാം ഇന്നിംഗ്സില്‍ പൂജാര തിളങ്ങാതെ പുറത്താവുന്നത്. നേരത്തെ 4, 9, 1, 4, എന്നിങ്ങനെയായിരുന്നു കഴിഞ്ഞ നാലു ടെസ്റ്റിലെയും പൂജാരയുടെ ഒന്നാം ഇന്നിംഗ്സിലെ സ്കോര്‍. ഈ പരമ്പരയില്‍ അഞ്ച് തവണയും പൂജാര പുറത്തായത് ആന്‍ഡേഴ്സന്‍റെ പന്തിലായിരുന്നു.