സൗരാഷ്ട്ര മൂന്നാം ദിനം നാലു വിക്കറ്റ് നഷ്ടത്തില്‍ 578 റണ്‍സെടുത്ത് ഒന്നാം ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്തപ്പോള്‍ 243 റണ്‍സുമായി പൂജാര പുറത്താകാതെ നിന്നു. സൗരാഷ്ടക്കായി പ്രേരക് മങ്കാദും(104*) സെഞ്ചുറി നേടി.

രാജ്കോട്ട്: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരക്ക് മുമ്പ് രഞ്ജി ട്രോഫിയില്‍ സൗരാഷ്ട്രക്കായി ഡബിള്‍ സെഞ്ചുറി ചേതേശ്വര്‍ പൂജാരായുടെ ഗംഭീര തിരിച്ചുവരവ്. രഞ്ജി ട്രോഫി പ്ലേറ്റ് ലീഗ് മത്സരത്തില്‍ ജാര്‍ഖണ്ഡിനെതിരെ ആണ് പൂജാര തകര്‍പ്പൻ ഇരട്ട സെഞ്ചുറി നേടിയത്. ജാര്‍ഖണ്ഡിനെ 142 റണ്‍സിന് പുറത്താക്കി ആദ്യം ഇന്നിംഗ്സിനിറങ്ങിയ സൗരാഷ്ട്ര മൂന്നാം ദിനം നാലു വിക്കറ്റ് നഷ്ടത്തില്‍ 578 റണ്‍സെടുത്ത് ഒന്നാം ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്തപ്പോള്‍ 243 റണ്‍സുമായി പൂജാര പുറത്താകാതെ നിന്നു. സൗരാഷ്ടക്കായി പ്രേരക് മങ്കാദും(104*) സെഞ്ചുറി നേടി.

356 പന്തില്‍ 30 ബൗണ്ടറികള്‍ പറത്തിയാണ് പൂജാര 236 റണ്‍സടിച്ചത്. കഴിഞ്ഞ വര്‍ഷം ആദ്യം ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരക്ക് ശേഷം ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ നിന്ന് പുറത്തായ പൂജാരക്ക് പിന്നീട് വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയിലും ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലും ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പരയിലും ടീമില്‍ ഇടം ലഭിച്ചിരുന്നില്ല.

കോലിയോ രോഹിത്തോ, ലോകകപ്പ് ടീമില്‍ ആരെങ്കിലും ഒരാള്‍ മാത്രം; ഒടുവില്‍ ആ നിര്‍ണായക തീരുമാനത്തിന് ബിസിസിഐ

ഈ മാസം 25 മുതല്‍ തുടങ്ങുന്ന ഇംഗ്ലണ്ടിനെതിരായ അഞ്ച് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരക്ക് മുമ്പ് പൂജാര ഫോമിലായതോടെ സെലക്ടര്‍മാ‌ർ വീണ്ടും പ്രതിസന്ധിയിലാകും. പൂജാരയുടെ സ്ഥാനത്ത് നിലവില്‍ ശുഭ്മാന്‍ ഗില്ലാണ് ടെസ്റ്റ് ടീമില്‍ മൂന്നാം നമ്പറില്‍ കളിക്കുന്നത്. എന്നാല്‍ വെസ്റ്റ് ഇന്‍ഡീസിലും ദക്ഷിണാഫ്രിക്കയിലും തന്‍റെ വൈറ്റ് ബോള്‍ ഫോം ആവര്‍ത്തിക്കാന്‍ ഗില്ലിനായിരുന്നില്ല. ഇതോടെ ഗില്ലിന്‍റെ ടെസ്റ്റ് ടീമിലെ സ്ഥാനം പോലും ചോദ്യം ചെയ്യപ്പെട്ടിരുന്നു. ഏകദിന ശൈലിയില്‍ ടെസ്റ്റില്‍ ബാറ്റ് ചെയ്യുന്നതാണ് ഗില്ലിന്

Scroll to load tweet…

ദക്ഷിണാഫ്രിക്കക്കെിരായ രണ്ട് ടെസ്റ്റിലും അര്‍ധസെഞ്ചുറി പോലും നേടാനാവാതിരുന്നതോടെ മൂന്നാം നമ്പറില്‍ പൂജാരയെ തിരിച്ചു കൊണ്ടുവരണമെന്ന് ആവശ്യം ഉയര്‍ന്നിരുന്നു. ഇതിനിടെയാണ് ഡബിള്‍ സെഞ്ചുറിയുമായി പൂജാര ആഭ്യന്തര ക്രിക്കറ്റില്‍ തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്തിരിക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക