ലെന്‍ഡല്‍ സിമണ്‍സിനൊപ്പം ഓപ്പണിംഗ് വിക്കറ്റില്‍ 40 റണ്‍സാണ് ഗെയ്ല്‍ കൂട്ടിച്ചേര്‍ത്തത്. പിന്നാതെ ക്യാപ്റ്റന്‍ പാര്‍ഥിവ് പട്ടേലിനെയും(1), കെവിന്‍ ഒബ്രീനെയും(4) നഷ്ടമായ ഗുജറാത്ത് ജയന്‍റ്സ് 51-3 ലേക്ക് തകര്‍ന്നെങ്കിലും യശ്പാല്‍ സിംഗിനൊപ്പം മികച്ച കൂട്ടുകെട്ടുണ്ടാക്കിയ ഗെയ്ല്‍ ഗുജറാത്തിനെ 100 കടത്തി.

ജോഥ്പൂര്‍: ലെജന്‍ഡ്സ് ലീഗിലും ഗെയ്‌ലാട്ടം തുടര്‍ന്ന ടി20 ക്രിക്കറ്റിലെ യൂണിവേഴ്സല്‍ ബോസായ വെസ്റ്റ് ഇന്‍ഡീസിന്‍റെ ക്രിസ് ഗെയ്ല്‍. ലെജന്‍ഡ്ഡ് ലീഗ് ക്രിക്കറ്റില്‍ ബില്‍വാര കിംഗ്സിനെതിരെ ഗുജറാത്ത് ജയന്‍റ്സിനായി ക്രീസിലിറങ്ങിയ ഗെയ്ല്‍ 40 പന്തില്‍ 68 റണ്‍സടിച്ചാണ് തിളങ്ങിയത്. ഒമ്പത് ഫോറും മൂന്ന് സിക്സും അടങ്ങുന്നതാണ് ഗെയ്‌ലിന്‍റെ ഇന്നിംഗ്സ്. ഗെയ്‌ലിന്‍റെയും അര്‍ധസഞ്ചുറി നേടിയ യശ്പാല്‍ സിംഗിന്‍റെയും ബാറ്റിംഗ് മികവില്‍ 20 ഓവറില്‍ ഗുജറാത്ത് ജയന്‍റ്സ് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 181 റണ്‍സടിച്ചു.

Scroll to load tweet…

ലെന്‍ഡല്‍ സിമണ്‍സിനൊപ്പം ഓപ്പണിംഗ് വിക്കറ്റില്‍ 40 റണ്‍സാണ് ഗെയ്ല്‍ കൂട്ടിച്ചേര്‍ത്തത്. പിന്നാതെ ക്യാപ്റ്റന്‍ പാര്‍ഥിവ് പട്ടേലിനെയും(1), കെവിന്‍ ഒബ്രീനെയും(4) നഷ്ടമായ ഗുജറാത്ത് ജയന്‍റ്സ് 51-3 ലേക്ക് തകര്‍ന്നെങ്കിലും യശ്പാല്‍ സിംഗിനൊപ്പം മികച്ച കൂട്ടുകെട്ടുണ്ടാക്കിയ ഗെയ്ല്‍ ഗുജറാത്തിനെ 100 കടത്തി.

സൂര്യകുമാറിന്‍റെ കാര്യവട്ടത്തെ ഇന്നിംഗ്സിനെ വാഴ്ത്തിപ്പാടി കൈഫ്, ഒപ്പം രാഹുലിനൊരു കുത്തും

37 പന്തില്‍ 58 റണ്‍സെടുത്ത യശ്പാല്‍ സിംഗ് ആറ് ഫോറും രണ്ട് സിക്സും പറത്തി. അവസാന ഓവറുകളില്‍ യശ്പാല്‍ സിംഗും 11 പന്തില്‍ 19 റണ്‍സെടുത്ത തിസാര പെരേരയും ചേര്‍ന്ന് നടത്തിയ വെടിക്കെട്ട് ബാറ്റിംഗ് 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 186 റണ്‍സെടുത്തു. ലെന്‍ഡല്‍ സിമണ്‍സ് 18 പന്തില്‍ 22 റണ്‍സെടുത്തു.

ബില്‍വാര കിംഗ്സിനായി പന്തെറിഞ്ഞ മലയാളി താരം ശ്രീശാന്ത് മൂന്നോവറില്‍ 32 റണ്‍സിന് ഒരു വിക്കറ്റെടുത്തപ്പോള്‍ രണ്ടോവറില്‍ 32 റണ്‍സ് വഴങ്ങിയെങ്കിലും യൂസഫ് പത്താന്‍ രണ്ട് വിക്കറ്റെടുത്തു. ഗെയ്‌ലിനെ വാട്സണ്‍ മടക്കിയപ്പോള്‍ അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച യശ്പാല്‍ സിംഗ് ഫില്‍ എഡ്വേര്‍ഡ്സിന്‍റെ നേരിട്ടുള്ള ത്രോയില്‍ റണ്ണൗട്ടായി. ഇംഗ്ലണ്ട് സ്പിന്നര്‍ ഗ്രെയിം സ്വാനി‍നെയാണ് ശ്രീശാന്ത് വീഴ്ത്തിയത്.

വിരാട് കോലിയുടെ മറ്റൊരു റെക്കോര്‍ഡ് കൂടി അടിച്ചെടുത്ത് ബാബര്‍ അസം