Asianet News MalayalamAsianet News Malayalam

ഐപിഎല്ലില്‍ നേരിടാന്‍ ബുദ്ധിമുട്ടിയ ബൗളറുടെ പേര് വെളിപ്പെടുത്തി ക്രിസ് ‌ഗെയ്ല്‍

ഐപിഎല്ലില്‍ ഗെയ്‌ലിനെ ഏറ്റവും കൂടുതല്‍ പുറത്താക്കിയിട്ടുള്ളവര്‍ ഇന്ത്യന്‍ സ്പിന്നര്‍മാരായ ആര്‍ അശ്വിനും ഹര്‍ഭജന്‍ സിംഗുമെല്ലാം ആണ്. ഇരുവരും അഞ്ച് തവണ വീതം ഗെയ്‌ലിനെ പുറത്താക്കിയിട്ടുണ്ട്.

Chris Gayle picks greatest Indian bowler in IPL he faced gkc
Author
First Published Feb 1, 2023, 12:59 PM IST

മുംബൈ: ഐപിഎല്ലില്‍ മാത്രമല്ല ടി20 ക്രിക്കറ്റിലെ തന്നെ യൂണിവേഴ്സല്‍ ബോസാണ് ക്രിസ് ഗെയ്‌ല്‍. ബൗളര്‍മാരുടെ കശാപ്പുകാരനായ ഗെയ്‌ലിന് സ്പിന്നര്‍ ആയാലും പേസര്‍ ആയാലും ഒരുപോലെയാണ്. ഐപിഎല്ലില്‍ വിവിധ ടീമുകളില്‍ കളിച്ചിട്ടുള്ള ഗെയ്‌ലിനെ ഏറ്റവും അധികം ബുദ്ധിമുട്ടിച്ച ബൗളര്‍ ആരായിരിക്കുമെന്ന ആകാംക്ഷ ആരാധകര്‍ക്കുണ്ടാകും. ഐപിഎല്ലില്‍ ഗെയ്‌ലിനെ ഏറ്റവും കൂടുതല്‍ പുറത്താക്കിയിട്ടുള്ളവര്‍ ഇന്ത്യന്‍ സ്പിന്നര്‍മാരായ ആര്‍ അശ്വിനും ഹര്‍ഭജന്‍ സിംഗുമെല്ലാം ആണ്.

ഇരുവരും അഞ്ച് തവണ വീതം ഗെയ്‌ലിനെ പുറത്താക്കിയിട്ടുണ്ട്. അശ്വിനെതിരെ 10.6 മാത്രമാണ് ഗെയ്‌ലിന്‍റെ ശരാശരി. എന്നാല്‍ ജിയോ സിനിമയുടെ ടോക് ഷോയില്‍ പങ്കെടുക്കവെ ആരാണ് ഐപിഎല്ലില്‍ ഏറ്റവും ബുദ്ധിമുട്ടിച്ച ബൗളറെന്ന ചോദ്യത്തിന് ഹര്‍ഭജനെയോ അശ്വിനെയോ ഒന്നുമല്ല ഗെയ്‌ല്‍ തെരഞ്ഞെടുത്തത്. തന്നെ ഒരിക്കല്‍ പോലും പുറത്താക്കിയിട്ടില്ലാത്ത ഒരു ബൗളറെയാണ് ഗെയ്ല്‍ തെരഞ്ഞെടുത്തത്.

ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്താന്‍ പൂജാരയുടെ വഴി തെരഞ്ഞെടുത്ത് രഹാനെ; കൗണ്ടിയില്‍ കളിക്കും

Chris Gayle picks greatest Indian bowler in IPL he faced gkcമറ്റാരുമല്ല, മുംബൈ ഇന്ത്യന്‍സിന്‍റെ ജസ്പ്രീത് ബുമ്രയെ. ഞാന്‍ ഭാജിയെയോ അശ്വിനെയോ തെരഞ്ഞെടുക്കില്ല. ബുമ്രയാണ് എന്നെ ഏറെ ബുദ്ധിമുട്ടിച്ച ബൗളര്‍. കാരണം, അവന്‍റെ യോര്‍ക്കറുകളും സ്ലോ ബോളുകളുമെല്ലാം കളിക്കാന്‍ ബുദ്ധിമുട്ടാണ്. അതുകൊണ്ടുതന്നെ ബുമ്ര ആണ് എന്നെ ഏറെ ബുദ്ധിമുട്ടിച്ച ബൗളര്‍-ഗെയ്ല്‍ പറഞ്ഞു. ബുമ്രക്കെതിരെ കളിച്ച 10 ഐപിഎല്‍ മത്സരങ്ങളില്‍ 48 പന്ത് നേരിട്ട ഗെയ്‌ലിന് 37 റണ്‍സെ നേടാനായിട്ടുള്ളു.

ഐപിഎല്ലിലെ എക്കാലത്തെയും മികച്ച ബാറ്ററാരാണെന്ന ചോദ്യത്തിന് ചര്‍ച്ചയില്‍ പങ്കെടുത്ത അനില്‍ കുംബ്ലെ സുരേഷ് റെയ്നയുടെ പേര് പറഞ്ഞപ്പോള്‍ ഉത്തപ്പ എം എസ് ധോണിയെയും വിരാട് കോലിയെയുമാണ് തെരഞ്ഞെടുത്തത്. പാര്‍ഥിവ് പട്ടേലാകട്ടെ ശിഖര്‍ ധവാനെയാണ് ഐപിഎല്ലിലെ ഏറ്റവും മികച്ച ബാറ്ററായി തെരഞ്ഞെടുത്തത്. ധവാന്‍റെ സ്ഥിരതയാണ് ഇതിന് കാരണമെന്നും പാര്‍ഥിവ് വിശദീകരിച്ചു.

Follow Us:
Download App:
  • android
  • ios