Asianet News MalayalamAsianet News Malayalam

ഏകദിന ക്രിക്കറ്റില്‍ ഇനി ഗെയിലാട്ടമില്ല; മടങ്ങുന്നത് വെടിക്കെട്ട് ഇന്നിങ്‌സോടെ

വെടിക്കെട്ട് ഇന്നിങ്‌സോടെ വെസ്റ്റ് ഇന്‍ഡീസ് താരം ക്രിസ് ഗെയ്ല്‍ ഏകദിന ജേഴ്‌സിയോട് വിടപറഞ്ഞു. ഇന്ത്യക്കെതിരെ പോര്‍ട്ട് ഓഫ് സ്‌പെയ്‌നില്‍ നടന്ന മൂന്നാം ഏകദിനത്തില്‍ 41 പന്തില്‍ നിന്ന് 72 റണ്‍സാണ് ഗെയ്ല്‍ നേടിയത്.

Chris Gayle retired from International ODI cricket
Author
Port of Spain, First Published Aug 14, 2019, 9:29 PM IST

പോര്‍ട്ട് ഓഫ് സ്‌പെയ്ന്‍: വെടിക്കെട്ട് ഇന്നിങ്‌സോടെ വെസ്റ്റ് ഇന്‍ഡീസ് താരം ക്രിസ് ഗെയ്ല്‍ ഏകദിന ജേഴ്‌സിയോട് വിടപറഞ്ഞു. ഇന്ത്യക്കെതിരെ പോര്‍ട്ട് ഓഫ് സ്‌പെയ്‌നില്‍ നടന്ന മൂന്നാം ഏകദിനത്തില്‍ 41 പന്തില്‍ നിന്ന് 72 റണ്‍സാണ് ഗെയ്ല്‍ നേടിയത്. അഞ്ച് സിക്‌സും എട്ട് ഫോറും അടങ്ങുന്നതായിരുന്നു ഗെയ്‌ലിന്റെ ഇന്നിങ്‌സ്.

1999ല്‍ ഇന്ത്യക്കെതിരെയ തന്നെയായിരുന്നു ഗെയ്‌ലിന്റെ തുടക്കം. ആദ്യ മത്സരത്തില്‍ ഒരു റണ്‍സിന് താരം പുറത്തായി. വേഗത്തില്‍ ഇരട്ട സെഞ്ചുറി പൂര്‍ത്തിയാക്കിയ താരവും ഗെയ്‌ലാണ്. 215 റണ്‍സാണ് ഗെയ്‌ലിന്റെ ഉയര്‍ന്ന സ്‌കോര്‍. 138 പന്തില്‍ നിന്നാണ് ഗെയ്ല്‍ ഇരട്ട സെഞ്ചുറി പൂര്‍ത്തിയാക്കിയത്. 11 രാജ്യങ്ങള്‍ക്കെതിരെയും സെഞ്ചുറി നേടിയ മൂന്നാമത്തെ താരം കൂടിയാണ് ഗെയ്ല്‍. 

301 ഏകദിനങ്ങള്‍ കളിച്ച ഗെയ്ല്‍ 10480 റണ്‍സ് സ്വന്തമാക്കി. ഇതില്‍ 25 സെഞ്ചുറികളും 54 അര്‍ധ സെഞ്ചുറികളും ഉള്‍പ്പെടും. 331 സിക്‌സും 1,128 സിക്‌സും ഉള്‍പ്പെടുന്നതാണ് ഗെയ്‌ലിന്റെ ഏകദിന കരിയര്‍.

Follow Us:
Download App:
  • android
  • ios