വാ​ൻ​കൂ​വ​ർ: കാ​ന​ഡ​യി​ലെ ഗ്ലോ​ബ​ൽ ട്വ​ന്‍റി 20 ലീ​ഗി​ൽ വെ​സ്റ്റ്ഇ​ൻ​ഡീ​സ് താ​രം ക്രി​സ് ഗെ​യി​ലി​ന്‍റെ ത​ക​ർ​പ്പ​ൻ പ്ര​ക​ട​നം. പാ​ക്കി​സ്ഥാ​ൻ ബൗ​ള​ർ ശ​താ​ബ് ഖാ​ന്‍റെ ഒ​രു ഓ​വ​റി​ൽ 32 റ​ണ്‍​സ് അ​ടി​ച്ചു​കൂ​ട്ടി​യാ​ണു ഗെ​യി​ൽ വീ​ണ്ടും വാ​ർ​ത്ത​ക​ളി​ൽ ഇ​ടം​പി​ടി​ച്ച​ത്. നാ​ലു സി​ക്സ​റും ര​ണ്ടു ഫോ​റും ശ​താ​ബ് ഖാ​ൻ എ​റി​ഞ്ഞ 13-ാം ഓ​വ​റി​ൽ പ​റ​ന്നു. ഗെ​യി​ലി​ന്‍റെ പ്ര​ക​ട​ന​ത്തി​ന്‍റെ മി​ക​വി​ൽ അ​ദ്ദേ​ഹ​ത്തി​ന്‍റെ ടീ​മാ​യ വാ​ൻ​കൂ​വ​ർ നൈ​റ്റ്സ് എ​ഡ്മ​ണ്ട​ൻ റോ​യ​ൽ​സി​നെ ആ​റു വി​ക്ക​റ്റി​നു പ​രാ​ജ​യ​പ്പെ​ടു​ത്തി. 

ഗെ​യി​ൽ 44 പ​ന്തി​ൽ​നി​ന്ന് 94 റ​ണ്‍​സ് അ​ടി​ച്ചു​കൂ​ട്ടി. ഒന്‍പത് സി​ക്സ​റും ആ​റു ഫോ​റും ഉ​ൾ​പ്പെ​ട്ട​താ​യി​രു​ന്നു വി​ൻ​ഡീ​സ് സൂ​പ്പ​ർ താ​ര​ത്തി​ന്‍റെ ഇ​ന്നിം​ഗ്സ്. തൊ​ട്ടു​മു​ന്പ് ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ഗെ​യി​ൽ 122 റ​ണ്‍​സ് നേ​ടി​യി​രു​ന്നു. എ​ഡ്മ​ണ്ട​നെ​തി​രേ ത​ക​ർ​പ്പ​ൻ പ്ര​ക​ട​നം ന​ട​ത്തി​യെ​ങ്കി​ലും തു​ട​ർ സെ​ഞ്ചു​റി​ക​ൾ​ക്കു​ള്ള അ​വ​സ​രം ഗെ​യി​ൽ ന​ഷ്ട​പ്പെ​ടു​ത്തി. ശ​താ​ബ് ഖാ​നെ​തി​രാ​യ സൂ​പ്പ​ർ ഓ​വ​റി​നു പി​ന്നാ​ലെ മു​ഹ​മ്മ​ദ് ന​വാ​സി​ന്‍റെ ഓ​വ​റി​ലാ​ണു ഗെ​യി​ൽ പു​റ​ത്താ​യ​ത്.