Asianet News MalayalamAsianet News Malayalam

കൊവിഡ് 19: ജാഗ്രതയില്‍ ടീം ഇന്ത്യ; പന്തില്‍ ഉമിനീര്‍ പ്രയോഗത്തിന് നിയന്ത്രണം

കൊവിഡ് 19 ആശങ്കകള്‍ക്കടിയിലും പരമ്പരയുമായി മുന്നോട്ടുപോകാന്‍ ക്രിക്കറ്റ് ബോര്‍ഡുകള്‍ തീരുമാനിക്കുകയായിരുന്നു

Covid 19 Indian bowlers might limit usage of saliva
Author
Dharmasthala, First Published Mar 11, 2020, 2:41 PM IST

ധര്‍മ്മശാല: കൊവിഡ് 19 ഭീതിയുടെ പശ്‌ചാത്തലത്തില്‍ ജാഗ്രതയുമായി ഇന്ത്യന്‍ ക്രിക്കറ്റ് ടീം. ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരായ ഏകദിന പരമ്പരയില്‍ പന്തില്‍ ഉമിനീര്‍ ഉപയോഗിക്കുന്നത് ഇന്ത്യന്‍ താരങ്ങള്‍ നിയന്ത്രിച്ചേക്കുമെന്ന് പേസര്‍ മീഡിയം പേസര്‍ ഭുവനേശ്വര്‍ കുമാര്‍ വ്യക്തമാക്കിയതായി വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്‌തു. പന്തിന് തിളക്കം കൂട്ടുന്നതിനും സ്വിങ് ലഭിക്കുന്നതിനുമാണ് ബൗളര്‍മാര്‍ ഉമിനീര്‍ പ്രയോഗിക്കുന്നത്. 

Read more: ദക്ഷിണാഫ്രിക്കയെ വിരട്ടാന്‍ ടീം ഇന്ത്യ; സൂപ്പര്‍ താരങ്ങളുടെ മടങ്ങിവരവ് ശ്രദ്ധേയം; ആദ്യ ഏകദിനം നാളെ

കൊവിഡ് 19 ആശങ്കകള്‍ക്കടിയിലും പരമ്പരയുമായി മുന്നോട്ടുപോകാന്‍ ക്രിക്കറ്റ് ബോര്‍ഡുകള്‍ തീരുമാനിക്കുകയായിരുന്നു. ക്രിക്കറ്റ് സൗത്താഫ്രിക്കയുടെ ചീഫ് മെഡിക്കല്‍ ഓഫീസര്‍ ദക്ഷിണാഫ്രിക്കന്‍ ടീമിനെ അനുഗമിക്കുന്നുണ്ട്. പര്യടനത്തിനിടെ ഇന്ത്യന്‍ താരങ്ങളുമായി ഹസ്‌തദാനത്തിനില്ലെന്നും ആരാധകര്‍ക്കൊപ്പം സെൽഫിക്ക് നിൽക്കില്ലെന്നും ദക്ഷിണാഫ്രിക്കന്‍ കോച്ച് മാര്‍ക്ക് ബൗച്ചര്‍ വ്യക്തമാക്കിയിരുന്നു. പരമ്പരയിൽ ആകെ മൂന്ന് മത്സരങ്ങളാണുള്ളത്.

അതേസമയം കൊവിഡ് 19 പടരുന്ന സാഹചര്യത്തിലും ഇന്ത്യ-ദക്ഷിണാഫ്രിക്ക ഏകദിന പരമ്പരയും ഐപിഎല്ലുമായി മുന്നോട്ടുപോകുന്ന ബിസിസിഐ കടുത്ത വിമര്‍ശനം നേരിടുന്നുണ്ട്. ഐപിഎല്‍ മാറ്റിവെക്കണമെന്നാണ് ആരാധകരില്‍ ചിലരുടെ ആവശ്യം. എന്നാല്‍ മുന്‍ നിശ്ചയിച്ച പ്രകാരം മത്സരങ്ങള്‍ നടക്കുമെന്ന് ബിസിസിഐ പ്രസിഡന്‍റ് സൗരവ് ഗാംഗുലി അറിയിച്ചിട്ടുണ്ട്. അടച്ചിട്ട സ്റ്റേഡിയങ്ങളില്‍ മത്സരം നടത്തുന്നതിനോട് ബിസിസിഐക്ക് യോജിപ്പില്ല എന്ന് റിപ്പോര്‍ട്ടുണ്ട്. 

Read more: കൊവിഡ് 19: ബാഴ്‌സയുടെ തീപാറും പോരാട്ടത്തിന് കാണികള്‍ക്ക് പ്രവേശനമില്ല

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Follow Us:
Download App:
  • android
  • ios