ടി20 പരമ്പരക്ക് പിന്നാലെ നടത്തിയ പരിശോധനയിലാണ് ദക്ഷിണാഫ്രിക്കന്‍ ടീം അംഗത്തിന് കൊവിഡ് സ്ഥിരീകരിച്ചത്. തുടര്‍ന്നാണ് വെള്ളിയാഴ്ച നടക്കേണ്ട ആദ്യ ഏകദിനം ഞായറാഴ്ചയിലേക്ക് മാറ്റിവച്ചത്. ഇംഗ്ലണ്ട് ടീം മത്സരവേദിയായ ന്യൂലന്‍ഡ്‌സില്‍ എത്തിയ ശേഷമായിരുന്നു അറിയിപ്പ് വന്നത്. 

കേപ്ടൗണ്‍: ദക്ഷിണാഫ്രിക്കയും ഇംഗ്ലണ്ടും തമ്മിലുള്ള ഏകദിന ക്രിക്കറ്റ് പരമ്പര ഉപേക്ഷിച്ചു. വെള്ളിയാഴ്ച തുടങ്ങാനിരുന്ന ഏകദിന പരമ്പര ഇരു ടീമിലെയും കളിക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് ഞായറാഴ്ചത്തേക്ക് മാറ്റിയിരുന്നു. എന്നാല്‍ ടീം അംഗങ്ങള്‍ താമസിക്കുന്ന ഹോട്ടലിലെ ജീവനക്കാര്‍ക്കും കൊവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ പരമ്പര ഉപേക്ഷിക്കാന്‍ ഇരു ക്രിക്കറ്റ് ബോര്‍ഡുകളും ധാരണയിലെത്തുകയായിരുന്നു. പരമ്പര തല്‍ക്കാലം മാറ്റിവെക്കുകയാണെന്നും എപ്പോള്‍ നടത്താനാകുമെന്ന് പിന്നീട് തീരുമാനിക്കുമെന്നും ഐസിസി ട്വീറ്റില്‍ വ്യക്തമാക്കി.

ടി20 പരമ്പരക്ക് പിന്നാലെ നടത്തിയ പരിശോധനയിലാണ് ദക്ഷിണാഫ്രിക്കന്‍ ടീം അംഗത്തിന് കൊവിഡ് സ്ഥിരീകരിച്ചത്. തുടര്‍ന്നാണ് വെള്ളിയാഴ്ച നടക്കേണ്ട ആദ്യ ഏകദിനം ഞായറാഴ്ചയിലേക്ക് മാറ്റിവച്ചത്.ഇംഗ്ലണ്ട് ടീം മത്സരവേദിയായ ന്യൂലന്‍ഡ്‌സില്‍ എത്തിയ ശേഷമായിരുന്നു അറിയിപ്പ് വന്നത്.

Scroll to load tweet…

എന്നാല്‍ പിന്നീട് നടത്തിയ തുടര്‍ പരിശോധനകളില്‍ ഇരുടീമിലെയും കളിക്കാര്‍ക്കും ഹോട്ടല്‍ ജീവനക്കാര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചതോടെ പരമ്പര ഉപേകഷിക്കുകയായിരുന്നു. ഞായറാഴ്ച ഏകദിനവും, തിങ്കള്‍, ബുധന്‍ ദിവസങ്ങളിലായി മറ്റ് രണ്ട് മത്സരങ്ങളും നടത്താനായിരുന്നു ആലോചന.

ടി20 പരമ്പരയ്ക്ക് മുമ്പ് ദക്ഷിണാഫ്രിക്കന്‍ താരങ്ങളായ ഡേവിഡ് മില്ലറും ഫെലുക്വായോയും കൊവിഡ് ബാധിതര്‍ ആയിരുന്നെങ്കിലും മത്സരങ്ങള്‍ മാറ്റിവച്ചിരുന്നില്ല. അതേസമയം കളിക്കാര്‍ക്കായി ഒരുക്കിയ ബയോ സെക്യൂര്‍ ബബിള്‍ അപര്യാപ്തമെന്ന ആക്ഷേപം ഉയര്‍ന്നിരുന്നു. ടി20 പരമ്പര ഇംഗ്ലണ്ട് (3-0)തൂത്തുവാരിയിരുന്നു.