നേരത്തെ കര്‍ശനമായ കൊവിഡ് നിയന്ത്രണങ്ങള്‍ മൂലം ടെന്നീസ് സൂപ്പര്‍ താരം നോവാക് ജോക്കോവിച്ചിന് ഓസ്ട്രേലിയന്‍ ഓപ്പണില്‍ പങ്കെടുക്കാന്‍ അനുമതി നിഷേധിച്ചതും ഓസ്ട്രേലിയ തന്നെയായിരുന്നു. ജോക്കോവിച്ച് വാക്സിന്‍ സ്വീകരിച്ചിട്ടില്ലെന്നതായിരുന്നു അനുമതി നിഷേധിക്കാന്‍ കാരണമായത്.
ഓസ്ട്രേലിയയില്‍ നടക്കുന്ന ടി20 ലോകകപ്പില്‍ കൊവിഡ് നിയന്ത്രണങ്ങളില്ല. കൊവിഡ് പോസിറ്റീവായ താരങ്ങള്‍ക്കും ടൂര്‍ണമെന്‍റില്‍ പങ്കെടുക്കുന്നതിന് ഓസ്ട്രേലിയയില്‍ വിലക്കില്ല. ഐസിസിയോ ഓസ്ട്രേലിയന്‍ സര്‍ക്കാരോ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടില്ല. ടൂര്‍ണമെന്‍റില്‍ പങ്കെടുക്കുന്ന ടീമുകളഅക്ക് നിര്‍ബന്ധമായി കൊവിഡ് സംബന്ധിയായ പരിശോധനകള്‍ക്ക് വിധേയരാവേണ്ടി വരില്ലെന്നാണ് റിപ്പോര്‍ട്ട്.
കൊവിഡ് മഹാമാരി തുടങ്ങിയതിന് ശേഷം ഇതാദ്യമായാണ് കൊവിഡ് നിയന്ത്രണങ്ങളില്ലാതെ ടൂര്‍ണമെന്‍റ് നടക്കുന്നത്. നേരത്തെ കര്‍ശനമായ കൊവിഡ് നിയന്ത്രണങ്ങള്‍ മൂലം ടെന്നീസ് സൂപ്പര്‍ താരം നോവാക് ജോക്കോവിച്ചിന് ഓസ്ട്രേലിയന്‍ ഓപ്പണില്‍ പങ്കെടുക്കാന്‍ അനുമതി നിഷേധിച്ചതും ഓസ്ട്രേലിയ തന്നെയായിരുന്നു. ജോക്കോവിച്ച് വാക്സിന്‍ സ്വീകരിച്ചിട്ടില്ലെന്നതായിരുന്നു അനുമതി നിഷേധിക്കാന്‍ കാരണമായത്.
ഏതെങ്കിലും കളിക്കാരന് കൊവിഡ് പോസിറ്റീവായാലും മാച്ചില്‍ പങ്കെടുക്കുന്നതിന് തടസമില്ല. മെഡിക്കല്‍ സംഘത്തിന്‍റെ സഹായത്തോടെയാണ് ഇത് സാധ്യമാവുക. കൊവിഡ് ബാധിതരായ കളിക്കാര്‍ക്ക് മാസ്ക് ധരിക്കല്‍, സാമൂഹ്യ അഖലം പാലിക്കുക പോലുള്ള ചില കാര്യങ്ങള്‍ ശ്രദ്ധ പുലര്‍ത്തിയാല്‍ മതിയാകുമെന്നാണ് റിപ്പോര്‍ട്ട്. കൊവിഡ് മഹാമാരി കാലത്ത് ശക്തമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയ രാജ്യങ്ങളിലൊന്നാണ് ഓസ്ട്രേലിയ. ഐസൊലേഷനില്‍ കഴിയണമെന്ന നിയന്ത്രണം സാധാരണ ജനങ്ങള്‍ക്ക് കഴിഞ്ഞ ആഴ്ചയാണ് ഓസ്ട്രേലിയ നീക്കിയത്.
ഇതാണ് ഐസിസിയേയും നിയന്ത്രണങ്ങളില്‍ ഇളവ് വരുത്താന്‍ പ്രേരിപ്പിച്ചതെന്നാണ് സൂചന. തീരുമാനം ടീം പ്രഖ്യാപനങ്ങളിലും മാറ്റമുണ്ടാക്കുമെന്നാണ് സൂചനകള്‍. ഇന്ത്യ അടക്കമുള്ള ടീമുകള്‍ക്ക് ഏറെ ആശ്വാസകരമാണ് പുതിയ തീരുമാനം. ടി20 ലോകകപ്പിന് മുന്നോടിയായുള്ള ഇന്ത്യന്‍ ടീമിന്‍റെ സന്നാഹ മത്സരം നടക്കാനിരിക്കെയാണ് പുതിയ തീരുമാനം എത്തുന്നത്. നിലവിലെ ചാമ്പ്യന്‍മാരും ആതിഥേയരുമായ ഓസ്ട്രേലിയയാണ് എതിരാളികള്‍. രണ്ട് വര്‍ഷം മുമ്പ് ഓസീസിനെ വീഴ്ത്തി ടെസ്റ്റ് പരമ്പര നേടിയ ബ്രിസ്ബേനിലെ ഗാബയിലാണ് മത്സരം.
