സിഡ്നി: ഓസ്ട്രേലിയന്‍ ക്രിക്കറ്റ് താരങ്ങളുടെ സെന്‍ട്രല്‍ കോണ്‍ട്രാക്ട് പ്രഖ്യാപിച്ച് ക്രിക്കറ്റ് ഓസ്ട്രേലിയ. പ്രമുഖ താരങ്ങളായ ഉസ്മാന്‍ ഖവാജ, ഷോണ്‍ മാര്‍ഷ് എന്നിവരുള്‍പ്പെടെ ആറു പേരെ സെന്‍ട്രല്‍ കോണ്‍ട്രാക്ടില്‍ നിന്നൊഴിവാക്കി. പീറ്റര്‍ ഹാന്‍ഡ്സ്കോംബ്, മാര്‍ക്കസ് സ്റ്റോയിനസ്, നഥാന്‍ കൂള്‍ട്ടര്‍നൈല്‍, മാര്‍ക്വസ് ഹാരിസ് എന്നിവരാണ് ഒഴിവാക്കപ്പെട്ട മറ്റ് താരങ്ങള്‍.

സെന്‍ട്രല്‍ കോണ്‍ട്രാക്ടില്‍ നിന്നൊഴിവാക്കിയാലും ഓസ്ട്രേലിയന്‍ ടീമിന് വേണ്ടി കളിക്കാനാവില്ല എന്ന് അര്‍ത്ഥമില്ലെന്ന് ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ടീം ചീഫ് സെലക്ടര്‍ ട്രെവര്‍ ഹോണ്‍സ് വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷം സെന്‍ട്രല്‍ കോണ്‍ട്രാക്ടില്‍ നിന്നൊഴിവാക്കപ്പെട്ട മിച്ചല്‍ മാര്‍ഷിന് ഇത്തവണ കരാര്‍ ലഭിച്ചു എന്നതും ശ്രദ്ധേയമായി.

Also Read: ബുട്ടബൊമ്മ ബുട്ടബൊമ്മ... അല്ലു അര്‍ജുന്‍ ചിത്രത്തിലെ ഗാനത്തിന് ചുവടുകളുമായി ഡേവിഡ് വാര്‍ണര്‍- വീഡിയോ വൈറല്‍

ടി20 ലോകകപ്പ് കൂടി കണക്കിലെടുത്താണ് മിച്ചല്‍ മാര്‍ഷിന് കരാര്‍ ലഭിച്ചത്. ഓസീസിന്റെ പുത്തന്‍ താരോദയമായ മാര്‍നസ് ലാബുഷെയ്ന്‍ ജോ ബേണ്‍സ്. ആഷ്ടണ്‍ അഗര്‍, കെയ്ന്‍ റിച്ചാര്‍ഡ‍്സണ്‍, മാത്യു വെയ്ഡ് എന്നിവരാണ് പുതുതായി കരാറില്‍ ഉള്‍പ്പെട്ട താരങ്ങള്‍.

Also Read: വഖാര്‍ യൂനിസ് മുതല്‍ യോഗേശ്വര്‍ ദത്ത് വരെ; ഋഷി കപൂറിന്റെ നിര്യാണത്തില്‍ അനുശോചിച്ച് കായിക ലോകം

സെന്‍ട്രല്‍ കോണ്‍ട്രാക്ട് ലഭിച്ച ഓസീസ് താരങ്ങള്‍: ആഷ്ടണ്‍ അഗര്‍, ജോ ബേണ്‍സ്, അലക്സ് ക്യാരി, പാറ്റ് കമിന്‍സ്, ആരോണ്‍ ഫിഞ്ച്, ജോഷ് ഹേസല്‍വുഡ്, ട്രാവിസ് ഹെഡ്, മാര്‍നസ് ലാബുഷെയ്ന്‍, നഥാന്‍ ലിയോണ്‍, മിച്ചല്‍ മാര്‍ഷ്, ഗ്ലെന്‍ മാക്സ്‌വെല്‍, ടിം പെയ്ന്‍, ജെയിംസ് പാറ്റിന്‍സണ്‍, ജേ റിച്ചാര്‍ഡ്സണ്‍, കെയ്ന്‍ റിച്ചാര്‍ഡ്സണ്‍, സ്റ്റീവ് സ്മിത്ത്, മിച്ചല്‍ സ്റ്റാര്‍ക്ക്, മാത്യു വെയ്ഡ്, ഡേവിഡ് വാര്‍ഡണര്‍, ആദം സാംപ.