വെല്ലിങ്ടണ്‍: ന്യൂസിലന്‍ഡില്‍ മോശം ദിവസങ്ങളായിരുന്നു മലയാളിതാരം സഞ്ജു സാംസണിന്. രണ്ട് മത്സരങ്ങളില്‍ ഓപ്പണറായി കളിക്കാന്‍ അവസരം ലഭിച്ചെങ്കിലും തിളങ്ങാന്‍ ആയില്ല. ആദ്യ മത്സരത്തില്‍ എട്ടും രണ്ടാം മത്സരത്തില്‍ രണ്ടും റണ്‍സുമാണ് സഞ്ജു നേടിയത്. എന്നാല്‍ ഫീല്‍ഡിങ്ങില്‍ തകര്‍പ്പന്‍ പ്രകടനമായിരുന്നു സഞ്ജുവിന്റേത്. ബൗണ്ടറി ലൈനില്‍ പുറത്തെടുത്ത സാഹസിക പ്രകടനം ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചിരുന്നു. വീഡിയോ കാണാം. 

പിന്നാലെ ഒരു റണ്ണൗട്ടിനും സഞ്ജു കാരണമായി. കൂടാതെ ഒരു ക്യാച്ചും സഞ്ജുവിന്റെ വകയുണ്ടായിരുന്നു. ബാറ്റിങ്ങില്‍ മോശമായെങ്കിലും ഫീല്‍ഡിങ്ങിലെ പ്രകടനത്തെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് ക്രിക്കറ്റ് ആരാധകര്‍. ചില ട്വീറ്റുകള്‍ വായിക്കാം.