ആദ്യ ടി20യില്‍ റണ്‍സെടുക്കാതെ പുറത്തായ താരം രണ്ടാം ടി20യില്‍ 10 റണ്‍സ് മാത്രമാണ് നേടിയത്. എന്നാല്‍ മൂന്നാം ടി20യില്‍ സ്ഥാനം നിലനിര്‍ത്തുകയും ചെയ്തു. സഞ്ജുവിനെ കൂടാതെ ഇഷാന്‍ കിഷനും അവസരം ലഭിച്ചില്ല.

സെന്റ് കിറ്റ്‌സ്: വെസ്റ്റ് ഇന്‍ഡീസിനെതിരായ (WI vs IND) മൂന്നാം ടി20ക്കുള്ള ഇന്ത്യന്‍ ടീമില്‍ മലയാളി താരം സഞ്ജു സാംസണ്‍ (Sanju Samson) ഉള്‍പ്പെടുമെന്ന് പലരും പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ പ്ലയിംഗ്് ഇലവന്‍ പുറത്തുവന്നപ്പോള്‍ താരം ടീമിലില്ല. ഒരുമാറ്റം മാത്രമാണ് ഇന്ത്യ വരുത്തിയത്. രവീന്ദ്ര ജഡേജയ്ക്ക് പകരം ദീപക് ഹൂഡ (Deepak Hooda) ടീമിലെത്തി. മോശം ഫോമിലുള്ള ശ്രേയസ് അയ്യര്‍, റിഷഭ് പന്ത് എന്നിവരെല്ലാം സ്ഥാനം നിലനിര്‍ത്തുകയും ചെയ്തു. ശ്രേയസിനെ ഇറക്കുന്നതിന്റെ യുക്തി ചോദ്യം ചെയ്യുന്നതിനിടെയാണ് വീണ്ടും അവസരം നല്‍കിയിരിക്കുന്നത്. 

ആദ്യ ടി20യില്‍ റണ്‍സെടുക്കാതെ പുറത്തായ താരം രണ്ടാം ടി20യില്‍ 10 റണ്‍സ് മാത്രമാണ് നേടിയത്. എന്നാല്‍ മൂന്നാം ടി20യില്‍ സ്ഥാനം നിലനിര്‍ത്തുകയും ചെയ്തു. സഞ്ജുവിനെ കൂടാതെ ഇഷാന്‍ കിഷനും അവസരം ലഭിച്ചില്ല. അതോടെ സൂര്യകുമാര്‍ യാദവോ അല്ലെങ്കില്‍ റിഷഭ് പന്തോ ഓപ്പണറായേക്കും. ഓപ്പണറായി കളിക്കാറുള്ള സഞ്ജുവിനേയും ഇഷാനേയും പുറത്താക്കിയത് ആരാകരെ കുറച്ചൊന്നുമല്ല ചൊടിപ്പിച്ചത്. ട്വിറ്ററില്‍ അവര്‍ ഇക്കാര്യം വ്യക്തമാക്കുകയും ചെയ്യുന്നു. ചില ട്വീറ്റുകള്‍ വായിക്കാം...

Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…

നിര്‍ണായക മൂന്നാം മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ഫീല്‍ഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. രണ്ടാം മത്സരം ജയിച്ച ടീമില്‍ മാറ്റങ്ങളൊന്നുമില്ലാതെയാണ് വിന്‍ഡീസ് ഇറങ്ങുന്നത്. അഞ്ച് മത്സര പരമ്പരയിലെ ആദ്യമത്സരം ഇന്ത്യ ജയിച്ചപ്പോല്‍ രണ്ടാം മത്സരം ജയിച്ച് വിന്‍ഡീസ് പരമ്പരയില്‍ ഒപ്പമെത്തിയിരുന്നു. 

Scroll to load tweet…
Scroll to load tweet…

ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ, സൂര്യകുമാര്‍ യാദവ്, ശ്രേയസ് അയ്യര്‍, റിഷഭ് പന്ത, ഹാര്‍ദിക് പാണ്ഡ്യ, ദീപക് ഹൂഡ, ദിനേശ് കാര്‍ത്തിക്, ആര്‍ അശ്വിന്‍, ഭുവനേശ്വര്‍ കുമാര്‍, ആവേഷ് ഖാന്‍, അര്‍ഷ്ദീപ് സിംഗ്. 

വെസ്റ്റ് ഇന്‍ഡീസ്: ബ്രന്‍ഡണ്‍ കിംഗ്, കെയ്ല്‍ മയേഴ്‌സ്, നിക്കോളാസ് പുരാന്‍, ഷിംറോണ്‍ ഹെറ്റ്മയേര്‍, ഡെവോണ്‍ തോമസ്, റോവ്മാന്‍ പവല്‍, ഡൊമിനിക് ഡ്രേക്‌സ്, ജേസണ്‍ ഹോള്‍ഡര്‍, അകെയ്ല്‍ ഹുസൈന്‍, അല്‍സാരി ജോസഫ്, ഒബെദ് മക്‌കോയ്.