മുന്‍ ഇന്ത്യന്‍ താരം ഇര്‍ഫാന്‍ പത്താന്‍ പറഞ്ഞത് ഹാര്‍ദിക് ഏഴാമനായി ബാറ്റിംഗിനെത്തിയതാണ് പ്രശ്‌നമായതെന്നാണ്. അത് ശരി വെക്കുന്നവരുണ്ട്.

അഹമ്മദാബാദ്: വിജയിക്കുമെന്ന ഉറപ്പിച്ച മത്സരമാണ് മുംബൈ ഇന്ത്യന്‍സ്, ഗുജറാത്ത് ടൈറ്റന്‍സിന് മുന്നില്‍ അടിയറവ് വച്ചത്. അഹമ്മദാബാദ് നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ 169 റണ്‍സ് വിജയലക്ഷ്യം പിന്തുടരുമ്പോള്‍ ഒരു ഘട്ടത്തില്‍ മൂന്നിന് 129 എന്ന നിലയിലായിരുന്നു മുംബൈ. 16-ാം ഓവറിന്റെ അഞ്ചാം പന്തില്‍ ഡിവാള്‍ഡ് ബ്രേവിസ് പുറത്താവുമ്പോള്‍ മുംബൈക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത് 25 പന്തില്‍ 40 റണ്‍സ് മാത്രം.

എന്നാല്‍ അവിശ്വസീനമായി മുംബൈ ആറ് റണ്‍സിന് പരാജയപ്പെട്ടു. ഹാര്‍ദിക് പാണ്ഡ്യയുടെ ക്യാപ്റ്റന്‍സിയില്‍ മുംബൈയുടെ ആദ്യ മത്സരം കൂടിയായിരുന്നിത്. മുംബൈ തോല്‍വിക്ക് വിവിധ കാരണങ്ങളുണ്ടായിരുന്നു. മുന്‍ ഇന്ത്യന്‍ താരം ഇര്‍ഫാന്‍ പത്താന്‍ പറഞ്ഞത് ഹാര്‍ദിക് ഏഴാമനായി ബാറ്റിംഗിനെത്തിയതാണ് പ്രശ്‌നമായതെന്നാണ്. അത് ശരി വെക്കുന്നവരുണ്ട്. ഹാര്‍ദിക്കിന് മുമ്പ് ടിം ഡേവിഡാണ് ബാറ്റ് ചെയ്തത്. ലോകോത്തര സ്പിന്നറായ റാഷിദ് ഖാന് ഒരോവര്‍ ബാക്കി നില്‍ക്കെ എന്തിന് ഡേവിഡിനെ ഇറക്കിയെന്നായിരുന്നു പത്താന്റെ ചോദ്യം. പകരം ഹാര്‍ദിക് കളിക്കണമെന്നാണ് പത്താന്‍ എക്‌സില്‍ കുറിച്ചിട്ടത്.

ഈ മത്സരത്തിന് മുമ്പ് രണ്ട് തവണ ഡേവിഡിനെ പുറത്താക്കാന്‍ റാഷിദിന് സാധിച്ചിരുന്നു. അതും എട്ട് പന്തുകള്‍ക്കിടെ. പത്താന്‍ ചൂണ്ടികാണിച്ചത് പോലെ ഡേവിഡ് റാഷിദിനെതിരെ വിയര്‍ക്കുന്നത് ഈ മത്സരത്തിലും കാണാമായിരുന്നു. ഇതോടെ താരത്തെ സംരക്ഷിക്കേണ്ട ചുമതല തിലക് വര്‍മ സ്വയം ഏറ്റെടുത്തു. പതിനേഴാം ഓവറില്‍ റാഷിദ് പന്തെറിയാനെത്തിയപ്പോള്‍ തിലക് സിംഗിളെടുക്കാന്‍ മുതിര്‍ന്നിരുന്നില്ല. എന്നാല്‍ ആ തീരുമാനം ടീമിനെ കൂടുതല്‍ സമ്മര്‍ദത്തിലാക്കുകയാണ് ചെയ്തത്. 

തീരുമാനങ്ങളെല്ലാം പക്കാ! എന്തൊരു ക്യാപ്റ്റന്‍സി; സഞ്ജുവിന്റെ നേതൃപാടവത്തെ പുകഴ്ത്തി സോഷ്യല്‍ മീഡിയ

മത്സരശേഷം ഇതിനെ കുറിച്ച് ഹാര്‍ദിക്ക് പറഞ്ഞതിങ്ങനെ... ''തിലക് ചെയ്യുന്നത് മികച്ച ആശയമാണെന്ന് അവന് തോന്നിയുണ്ടാവാം. ഞാന്‍ ആ തീരുമാനത്തെ പൂര്‍ണമായും പിന്തുണയ്ക്കുന്നു, അതൊന്നും ഒരു പ്രശ്‌നമല്ല, 13 മത്സരങ്ങള്‍ ബാക്കിയുണ്ട്.'' ഹാര്‍ദിക് ആത്മവിശ്വാസം പ്രകടിപ്പിച്ചു. എന്നാല്‍ ക്രിക്കറ്റ് ആരാധകര്‍ തിലകിനെ വെറുതെ വിട്ടില്ല. സോഷ്യല്‍ മീഡിയയില്‍ വലിയ ട്രോളുകള്‍ വന്നു. ചില പോസ്റ്റുകള്‍ വായിക്കാം...

Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…

മുംബൈയുടെ ബാറ്റര്‍മാരില്‍ യുവതാരം ഡിവാള്‍ഡ് ബ്രേവിസ് (38 പന്തില്‍ 46), രോഹിത് ശര്‍മ (29 പന്തില്‍ 43) എന്നിവര്‍ തിളങ്ങിയെങ്കിലും വിജയിപ്പിക്കാനായില്ല.